
ഞാന് മരിച്ചോ എന്നറിയാന് ഒരുപാട് പേര് എന്നെ വിളിച്ച് ചോദിച്ചിട്ടുണ്ട്. ഞാന് മരിക്കാഞ്ഞിട്ട് ആര്ക്കാണ് ഈ ബുദ്ധിമുട്ട്.
News Now
ചക്രവാതച്ചുഴി: കേരളത്തില് അഞ്ച് ദിവസം മഴ കനക്കും, യെല്ലോ അലര്ട്ട്

വീറ്റുമുറ്റത്ത് നിർത്തിയിട്ട കാർ പിന്നിലേക്ക് ഉരുണ്ടുവന്ന് സ്കൂട്ടറിലിടിച്ചു; കോൺഗ്രസ് നേതാവിനും ഭാര്യയ്ക്കും സാരമായ പരിക്ക്

മാസപ്പടി കേസില് പിണറായിക്ക് ഇഡി സമന്സ്; ചോദ്യം ചെയ്യലിന് അടുത്തയാഴ്ച ഹാജരാകണം

കുറഞ്ഞ ചെലവില് മികച്ച ലാഭം, പ്രമേഹ രോഗികള്ക്കും അനുയോജ്യമായ പാഷന് ഫ്രൂട്ട്; എളുപ്പമാണ് കൃഷിയും പരിപാലനവും

മലയാളികള്ക്ക് സുപരിചിതയാണ് കൊളപ്പുള്ളി ലീല. മലയാളത്തില് മാത്രമല്ല തമിഴിലും കുളപ്പുള്ളി ലീല സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നാടക വേദിയില് നിന്നും സിനിമയിലേക്കും ടെലിവിഷനിലേക്കുമെല്ലാം എത്തിയ താരം. ഇന്നും ചുറുചുറുക്കോടെ സെറ്റില് നിന്നും സെറ്റിലേക്ക് സഞ്ചരിക്കുകയാണ് കുളപ്പുള്ളി ലീല.
എന്നാല് അടുത്തിടെയായി കുളപ്പുള്ളി ലീല മരിച്ചതായി വ്യാജ വാര്ത്ത പ്രചരിച്ചിരുന്നു. തന്റെ മരണ വാര്ത്തകള്ക്കെതിരെ കുളപ്പുള്ളി ലീല തന്നെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്. മൂവി വേള്ഡ് മീഡിയയ്ക്ക് നല്കിയ അഭിമുഖത്തിലാണ് കുളപ്പുള്ളി ലീലയുടെ പ്രതികരണം. ആ വാക്കുകളിലേക്ക്:
''ഞാന് മരിച്ചോ എന്നറിയാന് ഒരുപാട് പേര് എന്നെ വിളിച്ച് ചോദിച്ചിട്ടുണ്ട്. ഞാന് മരിക്കാഞ്ഞിട്ട് ആര്ക്കാണ് ഈ ബുദ്ധിമുട്ട്. ആദ്യത്തെ തവണ എനിക്ക് റീത്തും കൊണ്ടു വന്നു. ഞങ്ങളുടെ അവിടെയുള്ള അമ്പലത്തിലെ പൂജാരിയും അദ്ദേഹത്തിന്റെ ഭാര്യ, അവര് നര്ത്തകിയാണ്, ഞാന് മരിച്ചുവെന്ന് ഫോണില് ആദരാഞ്ജലി പോസ്റ്റുകള് കണ്ടു. അവര് കാണാം എന്ന് കരുതി വന്നപ്പോള് ഫ്ളക്സ് കാണാനില്ല. കോഴിക്കോട് കൊണ്ടു പോയിക്കാണും, കഷ്ടമായി കാണാന് പറ്റിയില്ലല്ലോ എന്ന് പറഞ്ഞു.
ഈ സമയം ഞാന് ഫോണില് ഞാന് മരിച്ചിട്ടില്ല, ഞാന് മരിച്ചിട്ടില്ല എന്ന് പറഞ്ഞു കൊണ്ടിരിക്കുകയാണ്. നാല് വീട് അപ്പുറം എത്തുമ്പോഴേക്കും അവര് കേട്ടു. ഭര്ത്താവ് ഭാര്യയോട്, എടി നീ കരയണ്ട അമ്മ മരിച്ചിട്ടില്ലെന്ന് പറഞ്ഞു. നടന്ന കാര്യമാണ്. വീടിന്റെ അടുത്ത് വന്ന് നോക്കിയതാണ്. എന്റെ ശബ്ദം അവര് കേട്ടു.
ഏറ്റവും സങ്കടമുണ്ടായത്, ഈ ഫോണ് വിളിക്കുന്നതൊക്കെ എന്റെ അമ്മ കേള്ക്കുന്നുണ്ടായിരുന്നു. അമ്മ എന്റെ ലീലയ്ക്ക് എന്താ പറ്റിയത്? അപ്പോള് ഈ ഇരിക്കുന്നത് എന്റെ ലീലയല്ലേ? എന്ന് ചോദിച്ചു. യൂട്യൂബുകാരാണ് ഇത് ഇത്രയും വളര്ത്തിയത്. കാരണം അവര്ക്ക് പൈസ കിട്ടും. എനിക്ക് അവരോട് ഒറ്റ കാര്യമേ പറയാനുള്ളൂ. ഒരാളെ കൊന്ന് പൈസയുണ്ടാക്കിയാല് നിങ്ങള്ക്ക് ദഹിക്കില്ല കെട്ടോ. ദൈവത്തെയോര്ത്ത് എന്നെ ഇനിയും കൊല്ലരുത്. കുറച്ച്നാള് കൂടി ജീവിച്ചിരിക്കണമെന്നുണ്ട്.
തിരുവനന്തപുരത്ത് താമസിക്കുകയാണ്. ഒരാള് വിളിച്ചു. കൊളപ്പുള്ളി ലീലയാണോ എന്ന് ചോദിച്ചു. അതെ എന്ന് ഞാന് പറഞ്ഞു. വന്നാല് കാണാന് പറ്റുമോ എന്ന് ചോദിച്ചു. വന്നോളൂ, ഞാന് വീട്ടില് കാണുമെന്ന് പറഞ്ഞു. എന്തോ കണ്ട്രോളറോട് എന്റെ നമ്പര് ചോദിച്ചു. അവര് പറഞ്ഞത് എന്തോ രോഗം വന്ന് കിടപ്പിലാണെന്നാണ് പറഞ്ഞത്. അങ്ങനെയാണെങ്കില് ഒന്ന് കാണണം എന്നു പറഞ്ഞാണ് വിളിച്ചത്. അവര് വന്നു. എന്നെ കണ്ടതും, അവന്റെ ചെകിട്ടത്ത് ഒന്ന് കൊടുക്കണം എന്ന് പറഞ്ഞു. എന്താമോനെ പറ്റിയതെന്ന് ചോദിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. എനിക്ക് അറിയില്ല, എന്തിനാണ് എനിക്ക് ഇത്രയും പാര വരുന്നതെന്ന്''.
Summary
Kulappully Leela slams fake death news. Recalls people coming to her house with reeth.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി

'അടിവസ്ത്രം മാത്രം ധരിച്ച് ആക്ഷന് രംഗം ചെയ്യാന് പറഞ്ഞു'; ദുരനുഭവം പറഞ്ഞ് രാധിക ആപ്തെ



