
കുഞ്ചാക്കോ ബോബന്-മഹേഷ് നാരായണന് ചിത്രം 'അറിയിപ്പ്': റിലീസ് പ്രഖ്യാപിച്ചു, ട്രെയിലര്‍
രാജ്യാന്തര ചലച്ചിത്രമേളകളില്‍ ശ്രദ്ധനേടിയ ചിത്രം ഡയറക്ട് ഒടിടി റിലീസായാണ് എത്തുന്നത്
മഹേഷ് നാരായണന്റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന് നായകനാകുന്ന ചിത്രം 'അറിയിപ്പ്' റിലീസ് പ്രഖ്യാപിച്ചു. വിവിധ രാജ്യാന്തര ചലച്ചിത്രമേളകളില്‍ ശ്രദ്ധനേടിയ ചിത്രം ഡയറക്ട് ഒടിടി റിലീസായാണ് എത്തുന്നത്.
നെറ്റ്ഫ്ളിക്സില്‍ ഡിസംബര്‍ 16 മുതല്‍ 'അറിയിപ്പ്' സ്ട്രീം ചെയ്യും. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടാണ് റിലീസ് തിയതി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. 'മാലിക്കി'ന് ശേഷം മഹേഷ് നാരായണന്റെ സംവിധാനത്തില്‍ പുറത്തെത്തുന്ന ചിത്രമാണ് അറിയിപ്പ്. ചിത്രത്തില്‍ ഹരീഷ് എന്ന കഥാപാത്രമായി കുഞ്ചാക്കോ ബോബനും രശ്മി എന്ന കഥാപാത്രമായി ദിവ്യപ്രഭയുമാണ് അഭിനയിച്ചിരിക്കുന്നത്.
ഡല്‍ഹിയിലെ ഒരു മെഡിക്കല്‍ ഗ്ലാസ് ഫാക്ടറിയില്‍ ജോലിക്കെത്തിയ മലയാളികളായ ദമ്പതികളാണ് ഹരീഷും രശ്മിയും. വിദേശത്തേക്ക് പോകണമെന്നാണ് ഇരുവരുടെയും ആഗ്രഹം. കോവിഡിനിടയില്‍ ഒരു പഴയ വീഡിയോ ഫാക്റ്ററി തൊഴിലാളികള്‍ക്കിടയില്‍ പ്രചരിക്കപ്പെടുന്നതോടെ ഇരുവരുടെയും ജോലിയെയും ദാമ്പത്യത്തെയും ഇത് ബാധിച്ചു. സനു വര്‍ഗീസാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. രാഹുല്‍ രാധാകൃഷ്ണനും മഹേഷ് നാരായണനുമാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ രചനയും മഹേഷിന്റേതു തന്നെയാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Bypoll results LIVE | തമിഴ്നാട്ടിൽ TVK കുതിപ്പ്, ബംഗാളിലും അസമിലും BJPക്ക് ലീഡ്, പുതുച്ചേരിയിൽ NDA

'എല്‍ഡിഎഫിന് 35 സീറ്റേ കിട്ടൂ, പിണറായി ആദ്യ റൗണ്ടുകളില്‍ പിന്നിലാകും'; ആ രഹസ്യത്തിന് പിന്നിലെ 'ഗുട്ടന്‍സ്' എന്താണ്?

അട്ടപ്പാടി ഹരിത ഊർജ്ജ ഇടനാഴി യാഥാർത്ഥ്യത്തിലേക്ക്; സബ്സ്റ്റേഷനുകളുടെ നിർമ്മാണോദ്ഘാടനം ഒക്ടോബർ 10-ന്

രാധാഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്; ഗോലോകം ട്രസ്റ്റിനെതിരെ ഗുരുതര ആരോപണവുമായി ഭക്തർ

Related News


'എല്‍ഡിഎഫിന് 35 സീറ്റേ കിട്ടൂ, പിണറായി ആദ്യ റൗണ്ടുകളില്‍ പിന്നിലാകും'; ആ രഹസ്യത്തിന് പിന്നിലെ 'ഗുട്ടന്‍സ്' എന്താണ്?

അട്ടപ്പാടി ഹരിത ഊർജ്ജ ഇടനാഴി യാഥാർത്ഥ്യത്തിലേക്ക്; സബ്സ്റ്റേഷനുകളുടെ നിർമ്മാണോദ്ഘാടനം ഒക്ടോബർ 10-ന്
