Kerala Election 2026: 'പിഷാരടി ജയിക്കുമോ ?'; മറുപടിയുമായി കുഞ്ചാക്കോ ബോബൻ

ഇടതാണെങ്കിലും വലത് ആണെങ്കിലും അത് നേരെയാകട്ടെ

Kunchacko Boban
Kunchacko Bobanവിഡിയോ സ്ക്രീൻഷോട്ട്
Edited by :Hima Prakash
Last Updated :9 ഏപ്രിൽ 2026, 6:03 pm IST

ആലപ്പുഴ: നാടിന് നന്മ ചെയ്യുന്ന ആരാണെങ്കിലും പാർട്ടി ഭേദമന്യേ വിജയിക്കട്ടെ എന്ന് നടൻ കുഞ്ചാക്കോ ബോബൻ. തുടർഭരണം ആണെങ്കിലും തുടരാത്ത ഭരണമാണെങ്കിലും നല്ല ഭരണം ഉണ്ടാകണമെന്നാണ് ആ​ഗ്രഹിക്കുന്നതെന്നും ചാക്കോച്ചൻ പറഞ്ഞു. വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. "ഒരു ദുരൂഹസാഹചര്യവുമില്ല.

ഒരു ദുരൂഹതയുമില്ലാതെയാണ് വന്നിരിക്കുന്നത്. ആലപ്പുഴയിൽ ഏത് പരിപാടിക്ക് വരുന്നതും വളരെ സന്തോഷം നൽകുന്ന കാര്യമാണ്. നമ്മുടെ വോട്ടവകാശം ഇത്തവണയും വിനിയോ​ഗിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. അഭിമാനമുണ്ട്. വിജയിക്കുന്നവർക്ക് നമ്മുടെ നാടിനെ നല്ല രീതിയിൽ സേവിക്കുവാനുള്ള അവസരമുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

കേരളത്തിൽ നല്ല ഭരണം ഉണ്ടാകട്ടെ. ഏത് ഭരണമാണെങ്കിലും. തുടരുന്ന ഭരണം ആണെങ്കിലും തുടരാത്ത ഭരണം ആണെങ്കിലും നല്ല ഭരണം ഉണ്ടാകട്ടെ എന്ന് എല്ലാവരെയും പോലെ ഞാനും ആ​ഗ്രഹിക്കുന്നു. ലെഫ്റ്റും റൈറ്റും സ്ട്രെയ്റ്റും എല്ലാം ആകട്ടെ. എന്താണെങ്കിലും സ്ട്രെയ്റ്റ് ആകട്ടെ എന്നുള്ളതാണ്.

ഇടതാണെങ്കിലും വലത് ആണെങ്കിലും അത് നേരെയാകട്ടെ എന്നാണ് എല്ലാ ജനങ്ങളെയും പോലെ ഞാനും ആ​ഗ്രഹിക്കുന്നത്".- കുഞ്ചാക്കോ ബോബൻ പറഞ്ഞു. "പിഷാരടി ജയിക്കുമോ എന്ന ചോദ്യത്തിനും കുഞ്ചാക്കോ ബോബൻ മറുപടി പറഞ്ഞു. നമുക്ക് പിഷാരടിയെ വിളിച്ച് ചോദിക്കാം".- എന്ന് തമാശയോടെ ചാക്കോച്ചൻ മറുപടി പറഞ്ഞു.

"നല്ല വ്യക്തിത്വങ്ങൾ വിജയിക്കട്ടെ. നാടിന് നല്ല കാര്യങ്ങൾ ചെയ്യുകയും നന്മ ചെയ്യുകയും ചെയ്യുന്നവർ വിജയിക്കട്ടെ. സിനിമയിൽ നിന്ന് പിഷാരടി അല്ലാതെ വേറെ ആളുകളും മത്സരിക്കുന്നുണ്ട്. നാടിന് നന്മ ചെയ്യുന്ന ആരാണെങ്കിലും പാർട്ടി ഭേദമന്യേ വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു".- കുഞ്ചാക്കോ ബോബൻ പറഞ്ഞു.

News Now

Summary

Kerala Election 2026: Kunchacko Boban on Kerala Assembly Election 2026.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates