
News Now
കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

'കിഫ്ബി... ധൂർത്തിന്റെ സ്വതന്ത്ര സാമ്രാജ്യം', രാഹുൽ ഗാന്ധിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

നിക്ഷേപകനിൽ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തു; സഹകരണസംഘം പ്രസിഡന്റ് അറസ്റ്റിൽ

മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ മഴ തുടരും
താരങ്ങളോടുള്ള ആരാധകരുടെ സ്നേഹപ്രകടനങ്ങളൊക്കെ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. വർഷങ്ങൾക്ക് ശേഷം തന്റെ ഇഷ്ട നടനെ കൺമുൻപിൽ കണ്ടതിന്റെ സന്തോഷത്തിലാണ് ഒരു ആരാധികയിപ്പോൾ. ഓഫീസർ ഓൺ ഡ്യൂട്ടി എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി എത്തിയപ്പോഴായിരുന്നു നടൻ കുഞ്ചാക്കോ ബോബൻ തന്റെ ആരാധികയെ കണ്ടുമുട്ടിയത്.
27 വര്ഷങ്ങള്ക്ക് മുൻപ് ചാക്കോച്ചനൊപ്പം എടുത്ത ഒരു ഫോട്ടോയും ആരാധിക നടന് കാണിച്ചു കൊടുത്തു. യുവതിയുടെ ഫോണില് സൂക്ഷിച്ച പഴയ ചിത്രം നടന് കാണിച്ചു കൊടുക്കുന്നതിന്റെ വിഡിയോ ഇപ്പോള് സോഷ്യല് മീഡിയയില് വൈറലായിരിക്കുകയാണ്. തിരുവനന്തപുരം വിമന്സ് കോളജില് നടന്ന പ്രൊമോഷന് പരിപാടിക്കിടെയായിരുന്നു സംഭവം.
വേദിയില് നില്ക്കുകയായിരുന്ന കുഞ്ചാക്കോ ബോബന്, ആള്ക്കൂട്ടത്തില് നിന്ന യുവതി തന്റെ ഫോണില് സൂക്ഷിച്ച പഴയ ചിത്രം കാണിച്ചു കൊടുക്കുന്നതാണ് വിഡിയോയിലുള്ളത്. ഇരുവരും ഒരുമിച്ചുള്ള പഴയ ചിത്രം കണ്ട നടന് ഒരു ചെറുപുഞ്ചിരിയോടെ തന്റെ ഫോണെടുത്ത് ആ ചിത്രം പകര്ത്തി. ശേഷം ആരാധികയോട് സ്റ്റേജിലേക്ക് കയറി വരാന് പറയുകയും ചെയ്തു.
പണ്ടത്തെ ചിത്രം കൈയില് ഉയര്ത്തി പിടിച്ച് ആരാധികയ്ക്കൊപ്പം സെല്ഫിയെടുക്കാനും നടൻ മറന്നില്ല. ആരാധികയ്ക്ക് ഹസ്തദാനം നല്കി അവരോട് നന്ദി പറയുന്നതും വിഡിയോയില് കാണാം. ഹൃദ്യമായ വിഡിയോ നിമിഷ നേരങ്ങൾക്കുള്ളിൽ തന്നെ സോഷ്യല് മീഡിയയില് വൈറലായി.
വിഡിയോ കുഞ്ചാക്കോ ബോബനും തന്റെ ഇന്സ്റ്റഗ്രാം സ്റ്റോറിയായി ഷെയര് ചെയ്തിട്ടുണ്ട്. ഓഫീസര് ഓണ് ഡ്യൂട്ടിയുടെ പ്രചരണാര്ഥം നടന്ന പരിപാടിയില് നടന് ജഗദീഷും കുഞ്ചാക്കോ ബോബനും ഒരുമിച്ച് ഡാന്സ് ചെയ്ത വിഡിയോയും കഴിഞ്ഞ ദിവസം വൈറലായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'ഗുരുതര പരിക്കേറ്റിട്ടും അസാമാന്യ ധൈര്യം കാണിച്ചു, രാജ്യത്തിന് അഭിമാനം'; ഫ്ളൈദുബായ് ക്യാപ്റ്റനെ പ്രശംസിച്ച് പ്രധാനമന്ത്രി

റിയല് എസ്റ്റേറ്റിലേക്ക് പോയ ചാക്കോച്ചനും ദുഃഖിച്ചിരുന്ന മീര ജാസ്മിനും റീ എന്ട്രിയ്ക്ക് കാരണമായത് എന്റെ സിനിമകള്: ഉര്വശി

