
News Now
റെയില്വേ ജീവനക്കാര്ക്ക് ദീപാവലി സമ്മാനം; 2,000 കോടി രൂപ ബോണസ് പ്രഖ്യാപിച്ച് കേന്ദ്രം

രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരളത്തില് ജനനം, നിത്യ രാമന് ലോസ് ഏഞ്ചല്സ് മേയറാകുമോ? കാരന് ബാസിനെതിരെ ലീഡ്

കുഞ്ചാക്കോ ബോബനെ പ്രധാന കഥാപാത്രമാക്കി അഷ്റഫ് ഹംസ സംവിധാനം ചെയ്ത ഭീമന്റെ വഴി മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചെമ്പൻ വിനോദ്, വിൻസി, ചിന്നു ചാന്ദിനി, ജിനു തുടങ്ങിയ വലിയ താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഇപ്പോൾ ചിന്നു ചാന്ദിനിക്കൊപ്പമുള്ള ഒരു ആക്ഷൻ രംഗം ആരാധകർക്കായി പങ്കുവയ്ക്കുകയാണ് കുഞ്ചാക്കോ ബോബൻ.
ജൂഡോ വിഡിയോ വൈറൽ
ചാക്കോച്ചനെ മലർത്തിയടിക്കുന്ന ചിന്നുവിനെയാണ് വിഡിയോയിൽ കാണുന്നത്. 'ഭീമനെയും കൂടി പഠിപ്പിക്കുവോ, ജൂഡോ ജൂഡോ!! പെണ്ണുങ്ങളെല്ലാം ഒരേ പൊളിയല്ലേ' എന്ന കുറിപ്പോടെയാണ് താരം വിഡിയോ പങ്കുവച്ചത്. മുറിയിലെ കട്ടിലിലേക്ക് കുഞ്ചാക്കോ ബോബനെ മലർത്തിയടിക്കുകയാണ് ചിന്നു. നടി റിമ കല്ലിങ്കലിനേയും വിഡിയോയിൽ കാണാം. ചിത്രത്തിൽ ജിനുവിന്റെ കഥാപാത്രത്തെ ചിന്നു മലർത്തിയടിക്കുന്ന രംഗം തിയറ്ററിൽ ആവേശമായിരുന്നു.
തമാശയ്ക്ക് ശേഷം അഷ്റഫ് ഹംസ
തമാശയ്ക്കു ശേഷം അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭീമന്റെ വഴി. ചെമ്പന് വിനോദാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. ചെമ്പോസ്കി മോഷന് പിക്ചേഴ്സ്, ഒപിഎം സിനിമാസ് എന്നീ ബാനറുകളില് ചെമ്പന് വിനോദ് ജോസും റിമ കല്ലിങ്കലും ആഷിക് അബുവും ചേര്ന്നാണ് നിര്മ്മാണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ
