
'അയാൾ അപമാനിച്ച ഞാൻ ഉൾപ്പടെയുള്ള എല്ലാവർക്കും വേണ്ടി': നടപടിയെടുക്കുമെന്ന് ഖുശ്ബു
മൻസൂർ അലി ഖാനെക്കുറിച്ച് തന്റെ ഉന്നതാധികാരിയെ അറിയിച്ചിട്ടുണ്ട് എന്നാണ് ഖുശ്ബു

നടി തൃഷയ്ക്കെതിരെ മോശം പരാമർശം നടത്തിയ നടൻ മൻസൂർ അലി ഖാനെതിരേ നടപടിയുണ്ടാകുമെന്ന് ദേശീയ വനിതാ കമ്മിഷൻ അംഗവും നടിയുമായ ഖുശ്ബു സുന്ദർ. മൻസൂർ അലി ഖാനെക്കുറിച്ച് തന്റെ ഉന്നതാധികാരിയെ അറിയിച്ചിട്ടുണ്ട് എന്നാണ് ഖുശ്ബു പറയുന്നത്. ഇത്തരം വൃത്തികെട്ട ചിന്താഗതിയുള്ള ആളുകളെ വെറുതെവിടാനാവില്ലെന്നും ഇത്തരക്കാർ സമൂഹത്തിനുതന്നെ ചീത്തപ്പേരാണ് എന്നും താരം എക്സിൽ കുറിച്ചു.
ദേശീയ വനിതാ കമ്മിഷൻ അംഗം എന്ന നിലയിൽ മൻസൂർ അലി ഖാൻ നടത്തിയ മോശം പരാമർശത്തേക്കുറിച്ച് ഞാൻ ഉന്നതാധികാരിയുമായി ചർച്ച ചെയ്തിട്ടുണ്ട്. അതിൽ നടപടിയുണ്ടാവും. ഇത്രയും വൃത്തികെട്ട മനസ്സുള്ള ആർക്കും രക്ഷപ്പെടാൻ കഴിയില്ല. ഞാൻ തൃഷയുടെ കൂടെ നിൽക്കുന്നു. ഞാൻ ഉൾപ്പടെയുള്ള അയാളുടെ വൃത്തികെട്ട സംസാരത്തിന് ഇരയായ എല്ലാ സഹപ്രവർത്തകരോടും പിന്തുണ പ്രഖ്യാപിക്കുന്നു. സ്ത്രീകളെ സംരക്ഷിക്കാനും അവർക്ക് മാന്യത കൊണ്ടുവരാനും വേണ്ടി നമ്മൾ പല്ലും നഖവും ഉപയോഗിച്ച് പോരാടുമ്പോൾ, അത്തരം പുരുഷന്മാർ നമ്മുടെ സമൂഹത്തിന് ദോഷമാണ്. - ഖുശ്ബു പറഞ്ഞു.
As a member of NCW, I have already taken up the issue of Mansoor Ali khan with my senior and will be taking an action on it. Nobody can get away with such a filthy mind. I stand with @trishtrashers and my other colleagues where this man speaks in such a sexist disgusting mindsetâ¦
â KhushbuSundar (@khushsundar) November 19, 2023
ലിയോ സിനിമയുമായി ബന്ധപ്പെട്ടാണ് മൻസൂർ അലി ഖാൻ നടി തൃഷയെക്കുറിച്ച് മോശം പരാമർശം നടത്തിയത്. നടിയെ ബലാത്സംഗം ചെയ്യുന്ന സിനിമയിൽ അഭിനയിക്കണം എന്നായിരുന്നു തന്റെ ആഗ്രഹം എന്നാണ് മൻസൂർ അലി ഖാൻ പറഞ്ഞത്. പിന്നാലെ നടനെതിരെ രൂക്ഷ വിമർശനവുമായി തൃഷ രംഗത്തെത്തി. മൻസൂർ അലി ഖാനൊപ്പം അഭിനയിക്കില്ലെന്നും ഇത്തരക്കാർ മാനവരാശിക്കുതന്നെ ചീത്തപ്പേരാണ് എന്നുമാണ് നടി കുറിച്ചത്. ചിത്രത്തിന്റെ സംവിധായകൻ ലോകേഷ് കനകരാജും നടനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
രഞ്ജി ട്രോഫി: വിഷ്ണു വിനോദ് കേരള ടീം നീയകൻ; ഝാർഖണ്ഡിനെതിരായ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

യുക്രെയ്ന് സമാധാന നിര്‍ദേശം: ഇന്ത്യക്ക് നന്ദി അറിയിച്ച് റഷ്യ, വെടിനിര്‍ത്തല്‍ നീക്കം പരിശോധിച്ച് കീവ്

ഒന്നാം സമ്മാനം 10,000 രൂപ; സിനിമാ പ്രേക്ഷകർക്കായി റീൽസ് മത്സരം ഒരുക്കി ടീം 'സ്പ്രിംഗ്'


