വാരിസിൽ നിന്ന് ഖുശ്ബുവിനെ വെട്ടി! ചർച്ചയാക്കി ആരാധകർ
ഖുശ്ബുവിന്റെ കഥാപാത്രത്തെ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട ചർച്ചയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്

വിജയിനെ നായകനാക്കി വംശം പൈഡിപ്പള്ളി സംവിധാനം ചെയ്ത വാരിസ് ഇന്നലെയാണ് റിലീസിന് എത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അതിനിടെ ചിത്രത്തിലെ ഒരാളുടെ അസാന്നിധ്യം ചർച്ചയാവുകയാണ്. ചിത്രത്തിൽ പ്രധാന വേഷത്തിൽ ഖുശ്ബു എത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ തിയറ്ററിൽ ചിത്രമെത്തിയപ്പോൾ ഒറ്റ രംഗത്തിൽ പോലും ഖുശ്ബു ഉണ്ടായിരുന്നില്ല. ഖുശ്ബുവിന്റെ കഥാപാത്രത്തെ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട ചർച്ചയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.
ചിത്രത്തിലെ നായിക രശ്മിക മന്ദാനയുടെ അമ്മയുടെ വേഷത്തിൽ ഖുശ്ബു എത്തും എന്നാണ് പറഞ്ഞിരുന്നത്. വിജയ്‌യ്ക്കും രശ്മികയ്ക്കുമൊപ്പമുള്ള ഖുശ്ബുവിന്റെ ഫോട്ടോയും റിലീസിനു മുന്നേ അണിയറ പ്രവർത്തകർ പുറത്തിറക്കിയിരുന്നു. എന്നാൽ സിനിമയുടെ ദൈർഘ്യം മൂലം ഖുശ്ബുവിന്റെ കഥാപാത്രത്തിന്റെ ഭാഗങ്ങൾ അണിയറക്കാർ നീക്കം ചെയ്തതെന്നാണ് റിപ്പോർട്ട്.
Now that the result of #Varisu is almost out. Shall we discuss the shocking removal of #Khushbu's portions from the film
â Navein Darshan (@Iamnavein) January 11, 2023
The film felt coherent despite the chopping off the character. I wonder what role she had played and why it was abruptly cut in the final version. pic.twitter.com/7kgDG2gSOZ
എന്തായാലും ആരാധകർക്കിടയിൽ ചർച്ചയാവുകയാണ് ഖുശ്ബുവിന്റെ ഒഴിവാക്കൽ. ഞെട്ടിപ്പിക്കുന്നതായിരുന്നു ഈ ഒഴിവാക്കൽ എന്നാണ് ആരാധകർ പറയുന്നത്. ഓഡിയോ ലോഞ്ചിൽ വരെ വിജയ് ഖുശ്ബുവിനെക്കുറിച്ച് സംസാരിച്ചിരുന്നെന്നും ഇത്ര പ്രാധാന്യമുണ്ടായിട്ടും എന്തുകൊണ്ടാണ് ആ കഥാപാത്രത്തെ നീക്കം ചെയ്തതെന്നാണ് ആരാധകരുടെ സംശയം.
സിനിമയുടെ റിലീസിന് മുൻപ് ഖുശ്ബു സിനി ഉലകത്തിന് നല്‍കിയ അഭിമുഖത്തിൽ വാരിസിലെ ഷൂട്ടിങ് അനുഭവങ്ങൾ പങ്കുവച്ചിരുന്നു. 103 ഡിഗ്രി പനിയായിരുന്നിട്ടും ക്ലൈമാക്സ് ഷൂട്ട് ചെയ്യാൻ വിജയ് എത്തി എന്നാണ് ഖുശ്ബു പറഞ്ഞത്. വിജയുടെ അർപ്പണമനോഭാവത്തെ ഏറെ പ്രകീർത്തിക്കുകയും ചെയ്തിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

