
'തുടരും കണ്ടില്ലായിരുന്നുവെങ്കില്‍ തീരാനഷ്ടം, 25 സിനിമകള്‍ കണ്ട പ്രതീതി'; 'മുത്തശ്ശി ആരാധിക'യുടെ പ്രതികരണം വൈറല്‍
തരുണ്‍ മൂര്‍ത്തിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്

മോഹന്‍ലാല്‍ നായകനായ തുടരും തിയേറ്ററുകളില്‍ തരംഗം സൃഷ്ടിക്കുകയാണ്. നടനെന്ന നിലയില്‍ മോഹന്‍ലാലിന്റെ തിരിച്ചുവരവാണ് ചിത്രമെന്നും ഞെട്ടിക്കുന്ന സംവിധാനവും തിരക്കഥയുമാണ് ചിത്രത്തിന്റേത് എന്നുമാണ് അഭിപ്രായങ്ങള്‍.
ഷണ്‍മുഖന്‍ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ വേഷമിട്ടിരിക്കുന്നത്. ഒരു ടാക്‌സി ഡ്രൈവര്‍ കഥാപാത്രമാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റേത്. ലളിത എന്ന വീട്ടമ്മയായി നായികാ കഥാപാത്രമായി ശോഭന എത്തിയിരിക്കുമ്പോള്‍ ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു, ബിനു പപ്പു, ഇര്‍ഷാദ് അലി, ആര്‍ഷ കൃഷ്!ണ പ്രഭ, പ്രകാശ് വര്‍മ, അരവിന്ദ് എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്.
ഇപ്പോള്‍ തുടരും സിനിമ കണ്ടിറങ്ങിയ ഒരു മുത്തശ്ശിയുടെ വിഡിയോ വ്യാപകമായി പ്രചരിക്കുകയാണ്. മോഹന്‍ലാല്‍ ശോഭന കോമ്പോയിലെ നിരവധി സിനിമകള്‍ താന്‍ കണ്ടിട്ടുണ്ടെന്നും തുടരും കണ്ടില്ലായിരുന്നുവെങ്കില്‍ തീരാനഷ്ടമാകുമായിരുന്നുവെന്നും മുത്തശ്ശി പറയുന്ന വിഡിയോ ആരാധക ഗ്രൂപ്പുകളും ഏറ്റെടുത്തിരിക്കുകയാണ്.
'മോഹന്‍ലാലിന്റെ 25 സിനിമകള്‍ കണ്ട പ്രതീതിയാണ് തനിക്ക് തുടരുവിലൂടെ ലഭിച്ചതെന്നും ഈ 70 കാരി പറയുന്നുണ്ട്. വിഡിയോ മോഹന്‍ലാലിന്റെ വിവിധ ഫാന്‍ പേജുകളും പങ്കിട്ടിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
നവരാത്രിക്ക് ഒരുങ്ങി മൂകാംബിക; തിരക്ക് മുന്നില്‍ കണ്ട് കൂടുതല്‍ സൗകര്യങ്ങള്‍

'കുറ്റംതെളിയിക്കും വരെ നിരപരാധിയാണെന്ന് കരുതാനുള്ള അവകാശം ഉണ്ട്'; 'അണലി' വെബ് സീരിസിന്റെ റീലിസിന് വിലക്ക്

ശനിയാഴ്ച വരെ ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാക്കുകള്‍ തെറ്റിദ്ധരിക്കുന്നത് പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയേക്കാം

Related News


റിയല്‍ എസ്റ്റേറ്റിലേക്ക് പോയ ചാക്കോച്ചനും ദുഃഖിച്ചിരുന്ന മീര ജാസ്മിനും റീ എന്‍ട്രിയ്ക്ക് കാരണമായത് എന്റെ സിനിമകള്‍: ഉര്‍വശി

'തിയേറ്ററില്‍ 99 രൂപയ്ക്ക് പോപ്കോണ്‍ നല്കാന് തീരുമാനമില്ല'; റിപ്പോര്‍ട്ടുകള്‍ തള്ളി ഉടമകളുടെ സംഘടന
