ആവേശവും കുമ്പളങ്ങി നൈറ്റ്‌സും പോലുള്ള സിനിമകള്‍ തമിഴില്‍ ആഘോഷിക്കപ്പെടില്ല, ഇവിടെ വിജയിക്കുക ആക്ഷനും വയലന്‍സും: അറ്റ്‌ലീ

ആവേശം, കുമ്പളങ്ങി നൈറ്റ്‌സ്, മഞ്ഞുമ്മല്‍ ബോയ്‌സ് പോലുള്ള സിനിമകള്‍ പോലുള്ള സിനിമകള്‍ ഇവിടേയും വേണമെന്ന് നമ്മള്‍ ആഗ്രഹിക്കും. എന്നാല്‍ അത്തരം സിനിമകള്‍ അവിടെ ആഘോഷിക്കുന്നത് പോലെ ഇവിടെ ആഘോഷിക്കാറില്ല'

Atlee
Atlee
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :4 ഒക്ടോബർ 2026, 3:11 pm IST

ഇന്ത്യന്‍ സിനിമയിലെ വലിയ ഇന്‍ഡസ്ട്രികളിലൊന്നാണ് തമിഴ്. വാണിജ്യ വിജയങ്ങളും നിരൂപക പ്രശംസ നേടിയ സിനിമകളുമെല്ലാം നിരവധി സമ്മാനിച്ചിട്ടുള്ള ഇന്‍ഡസ്ട്രി. എ്ന്നാല്‍ സമീപകാലത്തെ തമിഴ് സിനിമകളുടെ ബോക്‌സ് ഓഫീസ് പ്രകടനങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണ്. നിരൂപക പ്രശംസ നേടിയ പല സിനിമകളും ബോക്‌സ് ഓഫീസില്‍ അര്‍ഹിച്ച വിജയം നേടാതെ പോവുകയാണ്.

ബ്ലാസ്റ്റ്, ഡിസി തുടങ്ങിയ സിനിമകള്‍ക്കും നേരത്തെ, മെയ്യഴകന്‍ പോലുള്ള സിനിമകള്‍ക്കും കേരളത്തില്‍ ലഭിച്ചതു പോലൊരു സ്വീകരണം തമിഴ്‌നാട്ടില്‍ ലഭിക്കാതെ പോയിരുന്നു. ഇപ്പോഴിതാ തമിഴ് പ്രേക്ഷകരുടെ സമീപനങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ അറ്റ്‌ലി. ബത്തയുടെ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അറ്റ്‌ലി.

''ഇന്റര്‍നാഷണല്‍ സിനിമകളില്‍ ഒരുപാട് കയ്യടി നേടിയ ഒന്നായിരുന്നു പാരസൈറ്റ്. ആ സിനിമ കണ്ടപ്പോള്‍ അതുപോലെ ഒന്ന് നമ്മുടെ തമിഴില്‍ ഉണ്ടാകുന്നില്ലെന്ന് തോന്നി. ഇന്ത്യന്‍ സിനിമകളുടെ കാര്യമെടുത്താല്‍, ആവേശം, കുമ്പളങ്ങി നൈറ്റ്‌സ്, മഞ്ഞുമ്മല്‍ ബോയ്‌സ് പോലുള്ള സിനിമകള്‍ പോലുള്ള സിനിമകള്‍ ഇവിടേയും വേണമെന്ന് നമ്മള്‍ ആഗ്രഹിക്കും. എന്നാല്‍ അത്തരം സിനിമകള്‍ അവിടെ ആഘോഷിക്കുന്നത് പോലെ ഇവിടെ ആഘോഷിക്കാറില്ല'' എന്നാണ് അറ്റ്‌ലി പറയുന്നത്.

''ഈ വര്‍ഷം ചെറിയ രീതിയിലെങ്കിലും മാറ്റം വന്നത് തായ് കിളവി, മണ്ടാടി, മൊത രാത്രി പോലുള്ള സിനിമകളുടെ കാര്യത്തിലാണ്. ഇവിടുത്തെ പ്രേക്ഷകര്‍ക്ക് ആക്ഷനും വയലന്‍സും കൂടുതലുള്ള സിനിമകളാണ് ഇഷ്ടം. പക്ഷെ ഇതുപോലെ സിനിമകള്‍ കുറവാണ്. ബത്ത കണ്ടത് കുറച്ചുപേരാണെങ്കിലും അവര്‍ക്ക് സിനിമ ഒരുപാട് ഇഷ്ടമായി'' എന്നും അറ്റ്‌ലി പറയുന്നു.

News Now

Summary

Atlee says movies like kumbalangi Nights and Aavesham will not be celebrated in Tamil. According to him, tamil audience wants action and violence.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates