ക്നാനായ ചടങ്ങുകൾ പ്രകാരമാണ് വിവാഹം നടന്നത്

വീഡിയോ ദൃശ്യത്തിൽ നിന്ന്
Last Updated :20 January 2024, 9:24 am IST

News Now

നടൻ ലാലു അലക്സിന്റെ മകൾ സിയ വിവാഹിതയായി. ടോബിയാണ് വരൻ. ക്നാനായ ചടങ്ങുകൾ പ്രകാരമാണ് വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തിൽ പങ്കെടുത്തത്. 

മകളേയും മരുമകനേയും നൃത്തം ചെയ്താണ് ലാലു അലക്‌സ് വേദിയിലേക്ക് വരവേറ്റത്. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഓണം ആശംസകൾ അറിയിച്ചുകൊണ്ട് ലാലു അലക്സാണ് മകളുടെ വിവാഹചിത്രങ്ങൾ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചത്. നേരത്തെ മകളുടെ ഹല്‍ദിയുടെ വീഡിയോ ലാലു അലക്‌സ് പങ്കുവെച്ചിരുന്നു. 

ലാലു അലക്സിനും ഭാര്യ ബെറ്റിക്കും രണ്ട് ആൺമക്കളും ഒരു മകളുമാണ്. ബെൻ, സെൻ, സിയ. ഏറ്റവും ഇളയ മകളാണ് സിയ. മറ്റൊരു മകൾ കൂടി ജനിച്ചിരുന്നെങ്കിലും പത്താം മാസത്തിൽ വിടപറയുകയായിരുന്നു. 

45 വര്‍ഷത്തോളമായി സിനിമാ ലോകത്തുള്ള ലാലു അലക്‌സ് വില്ലനായും സഹനടനായും ഹാസ്യതാരമായുമെല്ലാം നിരവധി സിനിമകളില്‍ തിളങ്ങി. ഈ കാലയളവില്‍ 250-ലേറെ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു. ഏറെ നാളുകൾക്കു ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിയിലൂടെ താരം തിരിച്ചെത്തിയിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates