
ലതാ മങ്കേഷ്കറുടെ നില വീണ്ടും വഷളായി, വെന്റിലേറ്ററില്‍
92കാരിയായ ലതാ മങ്കേഷ്കറെ വീണ്ടും വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചതായി ഡോക്ടര്‍മാര്‍

മുംബൈ: കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഗായിക ലതാ മങ്കേഷ്കറുടെ നില വീണ്ടും വഷളായി. 92കാരിയായ ലതാ മങ്കേഷ്കറെ വീണ്ടും വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
കഴിഞ്ഞ മാസം ആദ്യമാണ് ലതാ മങ്കേഷ്കറെ മുംബൈ ബീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡിനൊപ്പം ന്യൂമോണിയയും ബാധിച്ച ഗായികയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ഏതാനും ദിവസം മുമ്പ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ലതാ മങ്കേഷ്കര്‍ കോവിഡ് മുക്തയായതായും വെന്റിലേറ്ററിനല്നിന്നു മാറ്റിയെന്നും വാര്‍ത്തകള്‍ വന്നു.
ഇന്നു വീണ്ടും നില വഷളാവുകയായിരുന്നെന്നാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ഡോക്ടര്‍മാരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തത്.
Veteran singer Lata Mangeshkar's health condition has deteriorated again, she is critical. She is on a ventilator. She is still in ICU and will remain under the observation of doctors: Dr Pratit Samdani, Breach Candy Hospital
â ANI (@ANI) February 5, 2022
(file photo) pic.twitter.com/U7nfRk0WnM
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ബുംറ' ഉള്ള 'ടീം ഇന്ത്യ', 'ബുംറ' ഇല്ലാത്ത 'ടീം ഇന്ത്യ'!

വില കൂടിയ വസ്ത്രങ്ങൾ വേണ്ട; സിമ്പിൾ ലുക്കിനെ സ്റ്റൈലിഷാക്കാൻ ചില എളുപ്പവഴികൾ
Jantar Mantar Protest: ഐസയുടെ പ്രതിഷേധത്തിനിടെ വിദ്യാർഥികളെ വലിച്ചിഴച്ച് പോലീസ്. നേഹാ ബോറയടക്കം കസ്റ്റഡിയിൽ
ഒരു കോടി കോട്ടയത്ത് വിറ്റ ടിക്കറ്റിന്; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Samrudhi SM 75 lottery result

