
'അമ്മയുണ്ടാക്കുന്ന ചായയുടെ രുചി സൈന്റിഫിക്കലി വിശദീകരിക്കാൻ പറ്റില്ല; ജീവിതം എത്രത്തോളം എളുപ്പമാണ് ഇന്ന്'
നമ്മൾ സയൻസിന് കൊടുക്കേണ്ട ഒരു പ്രാധാന്യമുണ്ട്.

ഒട്ടേറെ സിനിമകളിലൂടെ മലയാളികളുടെ മനം കവർന്ന നടിയാണ് ലെന. അഭിമുഖങ്ങളിൽ ലെന പറയുന്ന കാര്യങ്ങളെല്ലാം പലപ്പോഴും വൈറലായി മാറാറുണ്ട്. ആത്മീയതയെക്കുറിച്ചും പുനർജന്മത്തെക്കുറിച്ചും മരണത്തെക്കുറിച്ചുമൊക്കെ ലെന സംസാരിക്കാറുണ്ട്.
അടുത്തിടെ താൻ ആത്മാക്കളെ കണ്ടിട്ടുണ്ട് എന്ന ലെന പറഞ്ഞതും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. അഭിനയത്തിന് പുറമേ എഴുത്തിലും ലെന കഴിവ് തെളിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗയൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരാണ് ലെനയുടെ ഭർത്താവ്.
ഇപ്പോഴിതാ സയൻസിനെക്കുറിച്ച് ലെന പറഞ്ഞ കാര്യമാണ് ശ്രദ്ധേയമാകുന്നത്. സയൻസിന്റെയും ടെക്നോളജിയുടെയും പുരോഗതി കാരണം മനുഷ്യ ജീവിതം എളുപ്പമാണെന്ന് ലെന പറയുന്നു. "നമ്മൾ സയൻസിന് കൊടുക്കേണ്ട ഒരു പ്രാധാന്യമുണ്ട്. സയൻസും ടെക്നോളജിയും മഹത്തരമാണ്. നമ്മുടെ ജീവിതം എത്രത്തോളം എളുപ്പമാണ് ഇന്ന്.
കാരണം സയൻസിന്റെയും ടെക്നോളജിയുടെയും പുരോഗതി. പക്ഷേ അതിലൂടെ എല്ലാ കാര്യത്തിനെയും, അമ്മയുണ്ടാക്കുന്ന ചായയുടെ രുചി സൈന്റിഫിക്കലി വിശദീകരിക്കാൻ പറ്റില്ല. കൈപുണ്യത്തെ വിശദീകരിക്കാൻ പറ്റില്ല".- ബിഗ് ക്യു പോഡ്കാസ്റ്റിൽ ലെന പറഞ്ഞു.
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

Summary
Lenaa talks about science.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





