എന്റെ കയ്യിലെ പൊട്ടിയ ഫോണ്‍ വാമിഖ കണ്ടു, ഐഫോണ്‍ 17 പ്രോ മാക്‌സ് സമ്മാനിച്ചു'; നടിയെക്കുറിച്ച് ഡിസി താരം

ഞങ്ങള്‍ ഒരുമിച്ച് അങ്കമാലി ഡയറീസിനെ പാട്ട് പാടുന്ന വിഡിയോയാണ് വൈറലായത്.

Jawahar Sakthi, Wamiqa Gabbi
Jawahar Sakthi, Wamiqa Gabbi
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :13 ഓഗസ്റ്റ് 2026, 3:01 pm IST

നായകനായുള്ള എന്‍ട്രി തകര്‍ത്തിരിക്കുകയാണ് ലോകേഷ് കനകരാജ്. അരുണ്‍ മതേശ്വരന്‍ ഒരുക്കിയ ഡിസിയിലൂടെയാണ് ലോക്കിയുടെ അഭിനയത്തിലെ അരങ്ങേറ്റം. ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയമായി മാറിയിരിക്കുകയാണ്. കേരളത്തിലും നിറഞ്ഞ സദസിന് മുമ്പിലാണ് ചിത്രം പ്രദര്‍ശനം തുടരുന്നത്. ചിത്രത്തില്‍ നായികയായെത്തുന്നത് വാമിഖ ഗബ്ബിയാണ്. മിന്നും പ്രകടനമാണ് വാമിഖ ഡിസിയില്‍ കാഴ്ചവെക്കുന്നത്.

ഡിസിയിലെ ചന്ദ്രയായുള്ള വാമിഖയുടെ പ്രകടനം കയ്യടി നേടുമ്പോള്‍, നടിയെക്കുറിച്ചുള്ള സഹനടന്റെ വാക്കുകളും ചര്‍ച്ചയാവുകയാണ്. ചിത്രത്തിലൊരു പ്രധാന വേഷം ചെയ്ത നടന്‍ ജവഹര്‍ ശക്തിയുടെ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. തന്റെ കയ്യിലിരുന്ന പൊട്ടിയ ഫോണ്‍ കണ്ട് തനിക്ക് ഐഫോണ്‍ 17 പ്രോ മാക്‌സ് വാങ്ങി തന്നത് വാമിഖ ആണെന്നാണ് ജവഹര്‍ പറയുന്നത്. സിനിമ എക്‌സ്പ്രസിനോട് സംസാരിക്കുകയായിരുന്നു താരം.

'ഈ ഫോണ്‍ വാമിഖ വാങ്ങി തന്നതാണ്. അവര്‍ സൂപ്പര്‍ ക്യാരക്ടറാണ്. ആരേയും കുറ്റം പറയുകയല്ല. പക്ഷെ നമ്മളൊരു അഞ്ച് ദിവസം ഒരുമിച്ച് അഭിനയിച്ചാല്‍ ചെറുതായൊന്ന് ചിരിക്കും. പക്ഷെ തിരിച്ച് ചിരിച്ചെന്ന് വരില്ല. അതിന്‍റെ ആവശ്യമുണ്ടായിട്ടല്ല. എന്നാലും. പക്ഷെ ഇവര്‍ അങ്ങനെയല്ല. ഇവര്‍ തന്നെ വന്ന് കെട്ടിപ്പിടിക്കും. ഹൗ ആര്‍ യു? ഗുഡ്? എന്ന് ചോദിക്കും. രാവിലെ വന്നയുടനെ ഹൗ ആര്‍ യു? ഗുഡ്? എന്ന് ചോദിക്കും. അത് ഭയങ്കര സന്തോഷമാണ്.'' ജവഹര്‍ ശക്തി പറയുന്നു.

''അവരുടെ ക്യാരക്ടറിനെക്കുറിച്ച് പറയാനുണ്ടെങ്കില്‍ ഒരുപാടുണ്ട്. ബോള്‍ഡ്, ഫയര്‍, കൈന്‍ഡ്, ക്യൂട്ട്, എല്ലാമാണ്. ചന്ദ്ര തന്നെയാണ്. വിഡിയോകളില്‍ കാണുന്നത് പോലെ തന്നെയാണ്. സീനില്‍ എന്താണ് വേണ്ടതെന്ന് മാത്രമാണ് ചിന്തിക്കുക. ഞങ്ങള്‍ ഒരുമിച്ച് അങ്കമാലി ഡയറീസിനെ പാട്ട് പാടുന്ന വിഡിയോയാണ് വൈറലായത്. അവര്‍ക്ക് ഇംഗ്ലീഷ് അറിയാം. എനിക്ക് ഇംഗ്ലീഷ് ആണെന്ന് മാത്രമേ അറിയൂ. പാടുന്നത് കേട്ടപ്പോള്‍ ഏത് പാട്ടാണെന്ന് ചോദിച്ചു. അങ്കമാലി ഡയറീസിലേതാണെന്ന് പറഞ്ഞു'' എന്നും ജവഹര്‍ പറഞ്ഞു.

തന്റെ കയ്യില്‍ അന്നുണ്ടായിരുന്നത് പഴയ ഫോണ്‍ ആയിരുന്നു. അത് പൊട്ടിയിട്ടുണ്ടായിരുന്നു. ചിത്രീകരണം അവസാനിക്കാറായപ്പോള്‍ തന്നെ അടുത്തേക്ക് വിളിച്ച് വാമിഖ ഐഫോണ്‍ നല്‍കുകയായിരുന്നുവെന്നാണ് ജവഹര്‍ പറയുന്നത്. ഫോണിന്റെ വാള്‍ പേപ്പറായി ജവഹര്‍ വച്ചിരിക്കുന്നത് വാമിഖയ്‌ക്കൊപ്പമുള്ള തന്റെ ചിത്രമാണ്.

News Now

Summary

Jawahar Sakthi recalls Wamiqa Gabbi gifting him I-Phone on the last day DC.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates