വിജയ്‌യുടെയേും ലോകേഷ് കനഗരാജിന്റെയും കരിയറില്‍ ഏറ്റവും കൂടുതല്‍ തിയേറ്റര്‍ കളക്ഷന്‍ ലഭിക്കുന്ന ചിത്രംകൂടിയാണ് ലിയോ.

ലിയോയുടെ പുതിയ പോസ്റ്റര്‍
Last Updated :20 January 2024, 9:27 am IST

News Now

ചെന്നൈ: പന്ത്രണ്ട് ദിവസം കൊണ്ട് 500 കോടി കളക്ഷന്‍ നേടി വിജയ് ചിത്രം ലിയോ. ലിയോയുടെ നിര്‍മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. രണ്ടാഴ്ചയ്ക്കിടെ 540കോടിയാണ് ആഗോള തലത്തില്‍ ലിയോ സ്വന്തമാക്കിയതെന്ന് അവര്‍ പുതിയ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചു. 

വിജയ്‌യുടെയേും ലോകേഷ് കനഗരാജിന്റെയും കരിയറില്‍ ഏറ്റവും കൂടുതല്‍ തിയേറ്റര്‍ കളക്ഷന്‍ ലഭിക്കുന്ന ചിത്രംകൂടിയാണ് ലിയോ. പ്രീ റിലീസ് ബുക്കിങ്ങിലൂടെ തന്നെ ചിത്രം നൂറുകോടിയിലേറെ കളക്ഷന്‍ സ്വന്തമാക്കിയിരുന്നു. ആഗോളതലത്തില്‍ അഞ്ചുദിവസംകൊണ്ടുതന്നെ ചിത്രം 400 കോടി ക്ലബില്‍ എത്തിയിരുന്നു. 

മാസ്റ്റര്‍ എന്ന ചിത്രത്തിനുശേഷം ലോകേഷും വിജയിയും ഒന്നിച്ച ആക്ഷന്‍ ചിത്രമാണ് ലിയോ. ലോകേഷ് കന?ഗരാജ് സിനിമാറ്റിക് യൂണിവേഴ്‌സിലേക്കുള്ള വിജയ് യുടെ പ്രവേശനം കൂടിയാണ് ലിയോ. മലയാളി താരം മാത്യു തോമസ്, സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍, തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍, പ്രിയ ആനന്ദ്, മിഷ്‌കിന്‍, മന്‍സൂര്‍ അലി ഖാന്‍, മഡോണ സെബാസ്റ്റ്യന്‍ എന്നിവരടങ്ങുന്ന വമ്പന്‍ താരനിരയുമായാണ് ലിയോ എത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates