'പ്രണവ് - കല്യാണി വിവാ​ഹത്തിനായി കാത്തിരിക്കുന്നു'; കമന്റിന് മറുപടിയുമായി ലിസി

ബ്രദർ–സിസ്റ്റർ ബന്ധമാണ് കുഞ്ഞുനാൾ മുതലുള്ളത്.

Pranav, Kalyani, Lissy
Pranav, Kalyani, Lissyഇൻസ്റ്റ​ഗ്രാം
Edited by :Hima Prakash
Last Updated :16 ഏപ്രിൽ 2026, 2:09 pm IST

നടൻ പ്രണവ് മോഹൻലാലും നടി കല്യാണി പ്രിയദർശനും തമ്മിൽ വിവാഹം കഴിക്കണമെന്ന് ആ​ഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്. പലപ്പോഴും സോഷ്യൽ മീഡിയയിലൂടെ ആരാധകർ ഇക്കാര്യം പറയാറുണ്ട്. പലപ്പോഴും ഇരുവരും പ്രണയത്തിലാണ് എന്ന തരത്തിലും ​ഗോസിപ്പുകൾ പരന്നിരുന്നു.

ഇപ്പോഴിതാ ഇത്തരം ചർച്ചകൾക്കെല്ലാം വിരമാമിട്ടിരിക്കുകയാണ് കല്യാണിയുടെ അമ്മയും നടിയുമായ ലിസി. വിഷുദിനത്തിൽ ലിസി പങ്കുവച്ച ആശംസ പോസ്റ്റിന് താഴെ വന്ന ഒരു ആരാധകന്റെ കമന്റിനാണ് താരം നേരിട്ട് മറുപടി നൽകിയത്.

‘‘എല്ലാവർക്കും സമൃദ്ധിയും ഐശ്വര്യവും ആരോഗ്യവും സന്തോഷവും നിറഞ്ഞ ഒരു വിഷു ആശംസിക്കുന്നു! ഏവർക്കും ഐശ്വര്യപൂർണ്ണമായ ഒരു പുതുവത്സരം ആശംസിക്കുന്നു’’ എന്നായിരുന്നു ലിസിയുടെ വിഷു പോസ്റ്റ്.

ഇതിന് താഴെയാണ് കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു എന്ന് ഒരു ആരാധകൻ കമന്റ് ചെയ്തത്. എന്നാൽ ഒട്ടും വൈകാതെ തന്നെ ‘‘ഇതൊരു തെറ്റായ വാർത്തയാണ്’’ എന്ന് ലിസി മറുപടി നൽകി. അനാവശ്യ ചോദ്യം ഉന്നയിച്ച ആളെ പരിഹസിച്ചുകൊണ്ട് നിരവധി പേർ ലിസിയുടെ മറുപടിക്ക് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്.

പ്രണവും കല്യാണിയും തമ്മിൽ കുട്ടിക്കാലം മുതലുള്ള സൗഹൃദം മാത്രമേയുള്ളൂ എന്ന് സംവിധായകൻ ആലപ്പി അഷറഫ് മുൻപ് വെളിപ്പെടുത്തിയിരുന്നു. ലിസിയുമായി നടത്തിയ സംഭാഷണത്തെക്കുറിച്ച് അദ്ദേഹം അന്ന് പറഞ്ഞത് ഇങ്ങനെ: ‘‘ഒരു വിഭാഗം ആൾക്കാർക്ക് അറിയേണ്ടത് കല്യാണിയെ മോഹൻലാലിന്റെ മകൻ പ്രണവ് വിവാഹം കഴിക്കുമോ എന്നാണ്.

അത് പലരും ആഗ്രഹിക്കുന്നു ഉണ്ടാകാം, പലരും വിശ്വസിക്കുന്നു ഉണ്ടാകാം. ഞാൻ ആ വിവരം ലിസിയോട് തുറന്നു ചോദിച്ചു. ലിസി പറയുന്നു, അഷ്റഫ്ക്ക അങ്ങനെ അവർക്ക് ഒരു ആഗ്രഹം ഉണ്ടെങ്കിൽ രണ്ടു വീട്ടുകാർക്കും സന്തോഷമുള്ള ഒരു കാര്യമല്ലേ. അവർ തമ്മിൽ അങ്ങനെ ഒരു റിലേഷൻഷിപ്പ് ഇല്ല. ബ്രദർ–സിസ്റ്റർ ബന്ധമാണ് കുഞ്ഞുനാൾ മുതലുള്ളത്.

News Now

Summary

Cinema News: Actress Lissy replay to Pranav- Kalyani marriage rumours.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates