വീണ്ടും മെലിഞ്ഞ് ഫഹദ്, ‘ജോജി’യുടെ ലൊക്കേഷൻ ചിത്രങ്ങൾ 

‘ജോജി’ യുടെ ഷൂട്ടിങ് എരുമേലിയിൽ പുരോഗമിക്കുകയാണ്

Edited by :migrator
Last Updated :20 ജനുവരി 2024, 8:33 am IST

'മഹേഷിന്റെ പ്രതികാരം', 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്നീ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ‘ജോജി’ യുടെ ഷൂട്ടിങ് എരുമേലിയിൽ പുരോഗമിക്കുകയാണ്. ചിത്രത്തിനുവേണ്ടി ഫഹദ് നട‌ത്തിയ മേക്കോവർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ കൂടുതൽ മെലിഞ്ഞുള്ള ഫഹദിന്റെ ചിത്രങ്ങളാണ് പുറത്തുവരുന്നത്. ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുളള ഫഹദിന്റെ ചിത്രങ്ങൾ പ്രേക്ഷകർക്കിടയിൽ ചർച്ചയായി കഴിഞ്ഞു.

Story image

ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. വില്യം ഷേക്‌സ്പിയറിന്റെ വിഖ്യാത ദുരന്ത നാടകമായ മാക്‌ബെത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് 'ജോജി' ഒരുങ്ങുന്നത്. ചിത്രത്തിൽ ശ്യാം പുഷ്കരനാണ് തിരക്കഥ. 

Story image

ഫഹദ് ഫാസിലിനെ കൂടാതെ ബാബുരാജ്, ഉണ്ണിമായ, ഷമ്മി തിലകൻ എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഭാവന സ്റ്റുഡിയോസ്, വർക്കിങ്ങ് ക്ലാസ് ഹീറോ, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ് എന്നീ ബാനറുകളിൽ ദിലീഷ് പോത്തനും ശ്യാംപുഷ്‌കരനും ഫഹദ് ഫാസിലും, ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 'ജോജി' 2021ൽ പ്രേക്ഷകരിലേയ്ക്ക് എത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now