'ചന്ദ്ര ശരിക്കും സൂപ്പര്‍ ഹീറോയാണോ? ഇതൊരു മലയാള സിനിമയാണോ?'; ലോക ടീസര്‍ എത്തി

ഫാന്റസിയും ആക്ഷനും ഇമോഷനുമെല്ലാം കൂടിച്ചേര്‍ന്നൊരു സിനിമ

Lokah - Chapter 1: Chandra
Lokah - Chapter 1: Chandraവിഡിയോ സ്ക്രീന്‍ഷോട്ട്
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :28 ജൂലൈ 2025, 2:58 pm IST

ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം ലോക: ചാപ്റ്റര്‍ വണ്‍ ചന്ദ്രയുടെ ടീസര്‍ പുറത്തു വിട്ടു. കല്യാണി പ്രിയദര്‍ശന്‍ ടൈറ്റില്‍ റോളിലെത്തുന്ന സിനിമയില്‍ നസ്ലെനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് സിനിമയുടെ നിര്‍മാണം. ദുല്‍ഖറിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായാണ് ഇന്ന് ടീസര്‍ പുറത്തുവിട്ടത്. ചിത്രത്തില്‍ കല്യാണി അവതരിപ്പിക്കുന്നത് സൂപ്പര്‍ ഹീറോ കഥാപാത്രത്തെയാണ്.

മലയാള സിനിമ ഇതുവരെ കാണാത്തൊരു ചിത്രമാണ് ലോക എന്ന് സൂചിപ്പിക്കുന്നതാണ് ടീസര്‍. ത്രില്ലിങ് ആക്ഷന്‍ രംഗങ്ങളും വൈകാരിക നിമിഷങ്ങളുമെല്ലാം ഒരുപോലെ ചേര്‍ത്തുവച്ചാണ് സിനിമയൊരുക്കിയിരിക്കുന്നതെന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്. ഫാന്റസിയും ആക്ഷനും ഇമോഷനുമെല്ലാം കൂടിച്ചേര്‍ന്നൊരു സിനിമ. ടീസര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

ഡൊമിനിക് അരുണ്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ലോക എന്ന പേരിലുള്ള സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് ചന്ദ്ര. പിന്നാലെ മറ്റ് സിനിമകളും പുറത്തിറങ്ങും. ചിത്രത്തിന്റെ കഥാപശ്ചാത്തലവും മറ്റും ആരാധകര്‍ക്ക് അപ്പോഴും നിഗൂഢമാണ്. ടീസറില്‍ നിന്നും കൂടുതല്‍ സൂചനകള്‍ ലഭിക്കുന്നില്ല. കല്യാണിയെ ഇതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലുമാകും ചിത്രം അവതരിപ്പിക്കുകയെന്ന് ടീസര്‍ വ്യക്തമാക്കുന്നു. കല്യാണിയുടെ ആക്ഷനും ടീസറിലുണ്ട്.

ഓണം റിലീസായി ഓഗസ്റ്റ് 28 നാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. കല്യാണിയ്ക്കും നെസ്ലനും പുറമെ ശാന്തി ബാലകൃഷ്ണന്‍, അരുണ്‍ കുര്യന്‍, ചന്തു സലീം കുമാര്‍, സാന്‍ഡി മാസ്റ്റര്‍, വിജയരാഘവന്‍, നിഷാന്ത് സാഗര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അതേസമയം ചിത്രത്തില്‍ അതിഥി വേഷത്തില്‍ ദുല്‍ഖര്‍ സല്‍മാനും അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

News Now

Summary

Lokah - Chapter 1: Chandra teaser is out. Naslen and Kalyani Priyadarshan makes huge impact.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates