
നീർക്കെട്ട് ശരിക്കും ഉള്ളതാണോ? ശരീരത്തിൽ എവിടെയാണ് നീര് കെട്ടുന്നത്? വൈറലായി ഡോക്ടറുടെ കുറിപ്പ്
സന്തുലിതാവസ്ഥ തെറ്റുമ്പോൾ ടിഷ്യൂകളിൽ ദ്രവം കൂടുതലായി അടിഞ്ഞുകൂടും.

നീർക്കെട്ട് ശരിക്കും ഉള്ളതാണോ? ശരീരത്തിൽ എവിടെയാണ് നീര് കെട്ടുന്നത്? ഇത് സംമ്പന്ധിച്ച് നിരവധി വാദപ്രതിവാദങ്ങൾ സോഷ്യൽമീഡിയയിൽ അടക്കം ഉണ്ടാകാറുണ്ട്. ആധുനിക വൈദ്യശാസ്ത്രത്തിൽ എഡിമ എന്നാണ് നീർക്കെട്ടിനെ വിശേഷിപ്പിക്കാറെന്ന് ആയുർവേദ ഡോക്ടർ ആയ ഡോ. ഷാബു പട്ടാമ്പി ഫേയ്സ്ബുക്കിൽ പങ്കുവെച്ച് കുറിപ്പിൽ പറയുന്നു.
ശരീരത്തിലെ കോശങ്ങളെ ചുറ്റിപ്പറ്റി സ്വാഭാവികമായും ദ്രവമുണ്ട്. രക്തക്കുഴലുകളിൽ നിന്ന് ടിഷ്യൂകളിലേക്ക് ദ്രവം എത്തുകയും അവിടെ നിന്ന് തിരികെ രക്തചംക്രമണത്തിലേക്കും ലിംഫാറ്റിക് സംവിധാനത്തിലൂടെയും പോകുകയും ചെയ്യുന്ന ഒരു സൂക്ഷ്മ സന്തുലിതാവസ്ഥയാണ് ശരീരത്തിൽ നടക്കുന്നത്. ഈ സന്തുലിതാവസ്ഥ തെറ്റുമ്പോൾ ടിഷ്യൂകളിൽ ദ്രവം കൂടുതലായി അടിഞ്ഞുകൂടും. അതാണ് എഡിമ അഥവാ നീർക്കെട്ടെന്നും അദ്ദേഹം വിശദീകരിക്കുന്നു.
ഫേയ്സ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം
“നീർക്കെട്ട് എന്നൊരു സംഭവം തന്നെയില്ല. എവിടെയാണ് നീര് കെട്ടുന്നത്?”
അഭിനവ ബുദ്ധിജീവികൾ ഇടയ്ക്കിടെ ചോദിക്കുന്ന ചോദ്യമാണിത്. സത്യത്തിൽ ശാസ്ത്രവും ആയുർവേദവും കുറച്ചെങ്കിലും അറിയാമായിരുന്നെങ്കിൽ ഇങ്ങനെയൊരു ചോദ്യം ഉണ്ടാകുമായിരുന്നില്ല. നമ്മൾ സാധാരണ പറയുന്ന നീർക്കെട്ടിന് ആധുനിക വൈദ്യശാസ്ത്രത്തിൽ Edema എന്നാണ് പേര്.
ശരീരത്തിലെ കോശങ്ങളെ ചുറ്റിപ്പറ്റി സ്വാഭാവികമായും ദ്രവമുണ്ട്. രക്തക്കുഴലുകളിൽ നിന്ന് ടിഷ്യൂകളിലേക്ക് ദ്രവം എത്തുകയും അവിടെ നിന്ന് തിരികെ രക്തചംക്രമണത്തിലേക്കും ലിംഫാറ്റിക് സംവിധാനത്തിലൂടെയും പോകുകയും ചെയ്യുന്ന ഒരു സൂക്ഷ്മ സന്തുലിതാവസ്ഥയാണ് ശരീരത്തിൽ നടക്കുന്നത്. ഈ സന്തുലിതാവസ്ഥ തെറ്റുമ്പോൾ ടിഷ്യൂകളിൽ ദ്രവം കൂടുതലായി അടിഞ്ഞുകൂടും. അതാണ് edema—നീർക്കെട്ട്.
ഇൻഫ്ലമേഷൻ ഉണ്ടാകുമ്പോൾ രക്തക്കുഴലുകളുടെ permeability വർധിക്കുന്നു. അതോടെ ദ്രവത്തോടൊപ്പം പ്രോട്ടീനുകളും പ്രതിരോധകോശങ്ങളും ടിഷ്യൂകളിലേക്ക് പുറത്തേക്ക് എത്തുന്നു. ഫലമായി ആ ഭാഗത്ത് വീക്കം, ചൂട്, ചുവപ്പ്, വേദന എന്നിവ ഉണ്ടാകാം. വേറെ എവിടെയും എന്നതുപോലെ സന്ധികളിലും ഇതുതന്നെ സംഭവിക്കുന്നു.
ഉദാഹരണത്തിന്, റൂമറ്റോയ്ഡ് ആർത്രൈറ്റിസിൽ സന്ധിയുടെ synovial lining-ൽ inflammation ഉണ്ടാകുന്നു. രക്തക്കുഴലുകളിൽനിന്നുള്ള ദ്രവവും inflammatory cells-ഉം അവിടെയെത്തി synovial tissue വീർക്കുകയും സന്ധിയിലെ ദ്രവം കൂടുകയും ചെയ്യുന്നു. ഇതാണ് സന്ധികളിൽ നീർക്കെട്ട് ഉണ്ടാക്കുന്നത്.
ഇനി ആയുർവേദത്തിലേക്ക് വന്നാൽ, ശോഥം എന്ന പേരിൽ വീക്കം എന്ന അവസ്ഥയെ വളരെ നേരത്തെ തന്നെ വിശദമായി വിവരിച്ചിട്ടുണ്ട്. അതിനായി പ്രത്യേകമായി “ശോഥഹര മഹാകഷായം” എന്ന ഔഷധവിഭാഗം തന്നെ ചരകാചാര്യൻ വിവരിക്കുന്നു...ആമവും അഗ്നി മാന്ദ്യവുമാണ് ക്രമേണ ശോഥത്തിലേക്ക് നയിച്ച് നീർക്കെട്ട് ഉണ്ടാക്കുന്നത് എന്നുള്ളത് കൊണ്ട് തന്നെ, മൂന്ന് തരത്തിലുള്ള സമീപനമാണ് ആയുർവേദം പൊതുവേ പഴകിയ ഇൻഫ്ലമേഷൻ രോഗങ്ങളിൽ സ്വീകരിക്കുന്നത്..ഇൻഫ്ളമേഷൻ ഉണ്ടാക്കുന്ന കാരണങ്ങളെ ശരിക്കും മനസ്സിലാക്കി ഒഴിവാക്കുക എന്നുള്ളതാണ് ആദ്യഘട്ടം. കുളി സമയം ശരിയായ രീതിയിൽ ആക്കുക..
WHAT TO READ NEXT

ദിവസവും ഉപയോഗിക്കുന്ന ബാഗ് വൃത്തിയാക്കാറുണ്ടോ? ഈ കാര്യങ്ങൾ മറക്കരുത്
തലയിൽ തേക്കാൻ ഉള്ള എണ്ണകൾ യഥോചിതം വൈദ്യുനിർദ്ദേശ പ്രകാരം ആക്കുക
ഇൻഫ്ളമേഷൻ ഉണ്ടാക്കുന്ന ആഹാരപദാർത്ഥങ്ങൾ ഒഴിവാക്കി ചേരുന്നവ കഴിക്കുക..
മനസ്സിന്റെ അപഥ സഞ്ചാരങ്ങളെ ഒഴിവാക്കി എടുക്കുക..
എന്നിവയാണ് ഇതിലെ നിദാന പരിവർജന മാർഗങ്ങൾ..!
ഇവിടെ ആയുർവേദത്തിന് വലിയൊരു സാധ്യത കൂടിയുണ്ട്. നീർക്കെട്ട് കണ്ടാൽ അതിനെ മാത്രം കുറയ്ക്കുക എന്നതല്ല ആയുർവേദത്തിന്റെ സമീപനം. ശോഥത്തിന്റെ കാരണം, ദോഷങ്ങളുടെ അവസ്ഥ, രോഗിയുടെ ശരീരപ്രകൃതി, ആമം മറ്റ് ലക്ഷണങ്ങൾ എന്നിവ കൂടി പരിഗണിച്ച് ചികിത്സ തിരഞ്ഞെടുക്കുന്ന രീതിയാണ് ആയുർവേദത്തിൽ കാണുന്നത്..
അതിനുതകുന്ന കഷായങ്ങളും അരിഷ്ടങ്ങളും ചൂർണങ്ങളും ഗുളികകളും ഒക്കെ ആയുർവേദത്തിൽ സുലഭവുമാണ്.. ഇൻഫ്ളമേഷന്റെ ഭാഗമായി ഉണ്ടാകുന്ന വേദന ശമനം എന്ന നിലയിൽ ഗുഗ്ഗുലു അടങ്ങിയ ഔഷധപ്രയോഗങ്ങളും ഉണ്ട് ഏത് കണക്ടിവ് ടിഷ്യൂ ഇൻഫ്ലമേഷനും ആയുർവേദം നല്ലൊരു വിധം ഫലപ്രദമാകാനുള്ള കാരണം ഈ ശാസ്ത്രീയ സമീപനമാണ്.. പറഞ്ഞുവന്നത് നീർക്കെട്ട് ഇല്ലെന്ന് പറയുന്നതിന് മുമ്പ്, ഇൻഫ്ളമേഷനു പുറകിലുള്ള ഈ ശാസ്ത്രം കൂടി അറിഞ്ഞാൽ വെറുതെ പോസ്റ്റിൽ വന്ന് നീർക്കെട്ട് ഒരു തോന്നലാണ് എന്ന് പറയുന്നത് ഒഴിവാക്കാം..
ഫേസ്ബുക്ക് നിരീക്ഷകർക്ക് അതൊരു തോന്നലാകാം.. പക്ഷേ രോഗികൾക്കും ഡോക്ടർമാർക്കും അത് യാഥാർത്ഥ്യമാണ്..ആ യാഥാർത്ഥ്യത്തെ നേരിടാൻ ആയുർവേദം വളരെ ഫലപ്രദവുമാണ്..
ഷാബു പട്ടാബി
WHAT TO READ NEXT

കിച്ചൺ സിങ്കിന് താഴെ എന്തൊക്കെ വയ്ക്കാം, ഒഴിവാക്കേണ്ടവ
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

Summary
Is 'neerkkettu' in body a reality, explains ayurveda doctor
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





