
പത്താം വളവുമായി എം പദ്മകുമാർ, സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തും പ്രധാന വേഷത്തിൽ; മോഷൻ പോസ്റ്റർ
മമ്മൂട്ടിയെ നായകനാക്കിക്കൊണ്ടുള്ള മാമാങ്കത്തിനു ശേഷമുള്ള പദ്മകുമാറിന്റെ മലയാള ചിത്രമാണിത്
എം പദ്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. മോഷൻ പോസ്റ്റർ പുറത്തുവിട്ടായിരുന്നു പ്രഖ്യാപനം. സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന് 'പത്താം വളവ്' എന്നാണ് പേരു നൽകിയിരിക്കുന്നത്. മമ്മൂട്ടി, വിജയ് സേതുപതി, പൃഥ്വിരാജ് അടക്കമുള്ള താരങ്ങളാണ് മോഷന്‍ പോസ്റ്റർ പങ്കുവെച്ചത്.
അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. യുജിഎമ്മിന്റെ ബാനറില്‍ ഡോക്ടർ സക്കറിയ തോമസ്, ഗിജൊ കാവനാല്‍, ശ്രീജിത്ത് രാമചന്ദ്രന്, പ്രിന്‍സ് പോള്‍ എന്നിവരാണ് നിര്‍മ്മാണം. രതീഷ് റാം ഛായാഗ്രഹണവും രഞ്ജിന് രാജ് സംഗീതവും നിർവഹിച്ചിരിക്കുന്നു. ഷമീര്‍ മുഹമ്മദാണ് എഡിറ്റിങ്. കലാസംവിധാനം രാജീവ് കോവിലകം. ചമയം ജിതേഷ് പൊയ്യ. വസ്ത്രാലങ്കാരം അയേഷ ഷഫീര്‍.
മമ്മൂട്ടിയെ നായകനാക്കിക്കൊണ്ടുള്ള മാമാങ്കത്തിനു ശേഷമുള്ള പദ്മകുമാറിന്റെ മലയാള ചിത്രമാണിത്. ജോജു ജോർജിനെ നായകനാക്കിയുള്ള ജോസഫ് വലിയ വിജയമായിരുന്നു. ഈ ചിത്രത്തിന്റെ തമിഴ് റീമേക്കും ഒരുക്കുന്നത് പദ്മകുമാർ തന്നെയാണ്. 'വിചിത്തിരന്‍' എന്നു പേരിട്ടിരിക്കുന്ന റീമേക് ചിത്രത്തിൽ ആര് കെ സുരേഷ് ആണ് പ്രധാന വേഷത്തിലെത്തുന്നത്. ബി സ്റ്റുഡിയോസിന്റെ ബാനറില്‍ സംവിധായകന് ബാലയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

