
'മഹാവതാർ പരശുറാം'; മഹാവതാർ സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ ചിത്രം പ്രഖ്യാപിച്ച് ഹോംബാലെ ഫിലിംസ്
ചിത്രം 2027 ഡിസംബറിൽ ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തും.

പുതിയ പ്രൊജക്ട് പ്രഖ്യാപിച്ച് പ്രമുഖ നിർമാതാക്കളായ ഹോംബാലെ ഫിലിംസ്. പരശുറാം ജയന്തിയോടനുബന്ധിച്ചാണ് തങ്ങളുടെ പുതിയ പ്രൊജക്ടായ "മഹാവതാർ പരശുറാം" ഹോംബാലെ ഫിലിംസ് പ്രഖ്യാപിച്ചത്.
രാജകുമാര, കെജിഎഫ്, കാന്താര, സലാർ, മഹാവതാർ നരസിംഹ തുടങ്ങിയ വമ്പൻ ബ്ലോക്ക്ബസ്റ്ററുകളിലൂടെ ഇന്ത്യൻ സിനിമയുടെ നിലവാരവും കഥാഖ്യാന ശൈലിയും പുനർനിർവചിച്ച ഹോംബാലെ ഫിലിംസ്, ഈ പാരമ്പര്യം തുടർന്നുകൊണ്ട്, ശക്തമായ ഒരു പുതിയ അധ്യായത്തിലൂടെ തങ്ങളുടെ സിനിമാറ്റിക് വിഷൻ കൂടുതൽ വിപുലീകരിക്കുകയാണ്.
ക്ലീം പ്രൊഡക്ഷൻസുമായി സഹകരിച്ച് കൊണ്ടാണ് അശ്വിൻ കുമാർ സംവിധാനം ചെയ്യുന്ന മഹാവതാർ പരശുറാം ഹോംബാലെ ഫിലിംസ് ഒരുക്കുന്നത്. ചിത്രം 2027 ഡിസംബറിൽ ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തും.
നേരത്തെ, ഹോംബാലെ ഫിലിംസ് തങ്ങളുടെ സ്വപ്ന പദ്ധതിയായ മഹാവതാർ സിനിമാറ്റിക് യൂണിവേഴ്സ് ആരംഭിക്കുകയും, ഇത് രാജ്യത്തുടനീളമുള്ള പ്രേക്ഷകർക്കിടയിൽ വളരെയധികം ആവേശം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ, മഹാവതാർ പരശുറാം എന്ന ചിത്രത്തിലൂടെ, മഹത്തായതും ആഴത്തിലുള്ളതുമായ ഒരു കഥപറച്ചിൽ അനുഭവം വാഗ്ദാനം ചെയ്തുകൊണ്ട്, ഈ യൂണിവേഴ്‌സ് ഒരു സുപ്രധാനമായ ചുവടാണ് മുന്നോട്ട് വെക്കുന്നത്.
ഒരു ആനിമേറ്റഡ് സിനിമാറ്റിക് യാത്രയായി വിഭാവനം ചെയ്ത ഈ ചിത്രം, അത്യാധുനിക സാങ്കേതികവിദ്യയെ നമ്മുടെ സാംസ്കാരിക വേരുകളുടെ സമ്പന്നതയുമായി സംയോജിപ്പിക്കാൻ ലക്ഷ്യമിടുന്നു. ഭഗവാൻ മഹാവിഷ്ണുവിന്റെ അവതാര കഥകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട്, കാലാതീതമായ ഇതിഹാസങ്ങൾ പുതിയ തലമുറയുടെ മുന്നിലേക്ക് എത്തിക്കുകയാണ് മഹാവതാർ സിനിമാറ്റിക് യൂണിവേഴ്സിലൂടെ.
മഹാവതാർ സിനിമാറ്റിക് യുണിവേഴ്സിനെ കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷകൾ അതിന്റെ ഉച്ചസ്ഥായിയിൽ ആയിരിക്കെ, ഈ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം, ശക്തവും നമ്മുടെ സംസ്കാരത്തിൽ വേരൂന്നിയതും അതിശയ കാഴ്ചകൾ സമ്മാനിക്കുന്നതുമായ ചിത്രങ്ങൾ നൽകാനുള്ള ഹോംബാലെ ഫിലിംസിന്റെ പരിശ്രമത്തിലെ മറ്റൊരു നാഴികക്കല്ലിനെ സൂചിപ്പിക്കുന്നു.
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

Summary
Cinema News: Mahavatar Parshuraam Motion Poster out.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


പിണറായിക്കും റിയാസിനുമെതിരെ അന്വേഷണം,ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

സൂപ്പര്‍ ഹീറോ ചിത്രം 'മഹാകാളി'യില്‍ ശുക്രാചാര്യരായി അക്ഷയ് ഖന്ന; ഞെട്ടിച്ച് രൂപമാറ്റം


