സൂപ്പര്‍ ഹീറോ ചിത്രം 'മഹാകാളി'യില്‍ ശുക്രാചാര്യരായി അക്ഷയ് ഖന്ന; ഞെട്ടിച്ച് രൂപമാറ്റം

ഐമാക്സ് ഫോർമാറ്റിൽ ആണ് ചിത്രം ഒരുക്കുന്നത്

Akshaye Khanna
Akshaye Khanna
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :19 ഓഗസ്റ്റ് 2026, 5:25 pm IST

ഹനുമാൻ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സ് സൃഷ്‌ടിച്ച സംവിധായകൻ പ്രശാന്ത് വർമയുടെ രചനയിൽ ഒരുങ്ങുന്ന പുതിയ ചിത്രമായ "മഹാകാളി" യുടെ ആദ്യ ഗ്ലിമ്പ്സ് ഓഗസ്റ്റ് 24 ന്. ചിത്രത്തിൽ നിർണായക വേഷം ചെയ്യുന്ന ബോളിവുഡ് താരം അക്ഷയ് ഖന്നയുടെ ഒരു സ്റ്റിൽ പുറത്ത് വിട്ട് കൊണ്ടാണ് ചിത്രത്തിൻ്റെ ആദ്യ ഗ്ലിമ്പ്സ് പുറത്ത് വരുന്ന വിവരം അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്.

ഇന്ത്യൻ സിനിമയിലേക്ക് ഒരു വനിതാ സൂപ്പർ ഹീറോയെ അവതരിപ്പിക്കുന്ന ചിത്രം പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിലെ മൂന്നാം ചിത്രമായി ആണ് ഒരുങ്ങുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് പൂജ അപർണ്ണ കൊല്ലുരുവാണ്. ആർകെഡി സ്റ്റുഡിയോയുടെ ബാനറിൽ റിവാസ് രമേശ് ദുഗ്ഗൽ നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ആർകെ ദുഗ്ഗൽ.

മഹാകാളി "ദി എൻഡ് ബിഗിൻസ്" എന്ന ടൈറ്റിലോടെയാണ് ഗ്ലിമ്പ്സ് വീഡിയോ എത്തുന്നത്. ഭൂമി ഷെട്ടി ആണ് ചിത്രത്തിലെ ടൈറ്റിൽ വേഷത്തിൽ നായികയായി എത്തുന്നത്. ശുക്രാചര്യ എന്ന കഥാപാത്രം ആയാണ് അക്ഷയ് ഖന്ന ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ആ കഥാപാത്രത്തിൻ്റെ ലുക്കിലുള്ള അദ്ദേഹത്തിൻ്റെ സ്റ്റിൽ ആണ് ഇപ്പൊൾ പുറത്ത് വന്നിരിക്കുന്നത്.

ചിത്രം ഇപ്പൊൾ പ്രൊഡക്ഷൻ്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ് എന്നാണ് റിപ്പോർട്ട്. 150 ന് മുകളിൽ ദിവസങ്ങൾ ആണ് ഇതിനോടകം ഈ ചിത്രം ചിത്രീകരിച്ചത് എന്നാണ് വിവരം. ഐമാക്സ് ഫോർമാറ്റിൽ ആണ് ചിത്രം ഒരുക്കുന്നത്. നേരത്തെ പുറത്ത് വന്ന, ഭൂമിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ബോളിവുഡ് താരം രോഹിത് സറഫും ചിത്രത്തിൻ്റെ താരനിരയിൽ ഉണ്ട്. അക്ഷയ് ഖന്നയും രോഹിത് സറഫും ചിത്രത്തിലെ തങ്ങളുടെ ഭാഗങ്ങൾ പൂർത്തിയാക്കിയിരുന്നു. ശ്രിയ റെഡ്ഡി, രാകേഷ് ബേദി, രജത് കപൂർ, മുരളി ശർമ്മ, സമുദ്രക്കനി, ഖുശ്ബു സുന്ദർ, നാസർ, പൃഥ്വീരാജ്, സുരേഷ് രഘു, ജിതിൻ എന്നിവരും ചിത്രത്തിൻ്റെ താരനിരയിലുണ്ട്.

വമ്പൻ കാൻവാസിൽ, അതിനൂതനമായ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ഈ ബ്രഹ്മാണ്ഡ മിത്തോളജിക്കൽ ഡ്രാമ ഒരുക്കുന്നത്. ആത്മീയതയും പുരാണവും സമകാലിക പ്രശ്നങ്ങളുമായി സംയോജിപ്പിച്ച് കൊണ്ടാണ് "മഹാകാളി" ഒരുക്കുന്നത്. ഇന്ത്യൻ സിനിമയിലെ സ്റ്റീരിയോടൈപ്പുകൾ തകർത്ത് കൊണ്ട്, ഈ ശക്തമായ സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിലൂടെ കറുത്ത നിറമുള്ള ഒരു നായികയെ സൂപ്പർഹീറോ മഹാകാളി ആയി അവതരിപ്പിക്കുകയാണ്.

കാളി ദേവിയുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്ന ബംഗാളിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കുന്നത്. ഹനുമാനിൽ ആരംഭിച്ച, പ്രശാന്ത് വർമ്മയുടെ സിനിമാറ്റിക് യൂണിവേഴ്സിലെ അടുത്ത അധ്യായമായി ആണ് 'മഹാകാളി' എത്തുന്നത്. ഇന്ത്യൻ, വിദേശ ഭാഷകളിൽ ഐമാക്സ് ത്രീഡി ഫോർമാറ്റിലാകും ചിത്രം പുറത്തു വരിക. ചിത്രത്തിൻ്റെ കൂടുതൽ അപ്ഡേറ്റുകൾ വൈകാതെ പുറത്ത് വരും എന്നാണ് പ്രതീക്ഷിക്കുന്നത്.

രചന- പ്രശാന്ത് വർമ്മ, സംഗീതം- സ്മരൻ സായ്, ഛായാഗ്രഹണം - സുരേഷ് രഗത്, ക്രിയേറ്റീവ് ഡയറക്ടർ- സ്നേഹ സമീറ, തിരക്കഥാകൃത്ത്- സ്ക്രിപ്റ്റ്സ് വില്ലെ , കോസ്റ്റ്യൂം ഡിസൈനർ - ശില്പ GNS, പ്രൊഡക്ഷൻ ഡിസൈനർ- ശ്രീ നാഗേന്ദ്ര തംഗല, എക്സികുട്ടീവ് പ്രൊഡ്യൂസർ- വെങ്കട് കുമാർ ജെട്ടി, പബ്ലിസിറ്റി ഡിസൈനർ- അനന്ത് കാഞ്ചർല, പിആർഒ- ശബരി .

News Now

Summary

Akshaye Khanna stuns as Shukracharya in Mahakali.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics