ആദ്യ സിനിമയ്ക്ക് ശേഷം എന്നെ കോടതി കയറ്റി. കുറേ സിനിമകളില്‍ നിന്നും പുറത്താക്കി

Mahima Chaudhary
Mahima ChaudharySource by : എക്സ്
Last Updated :15 December 2025, 2:23 pm IST

News Now

ഒരുകാലത്ത് ബോളിവുഡിലെ മിന്നും താരമായിരുന്നു മഹിമ ചൗധരി. മുന്‍നിര നായകന്മാരും സംവിധായകരും മഹിമയുടെ ഡേറ്റിനായി കാത്തു നിന്നിരുന്നു. എന്നാല്‍ ജീവിതം എന്നും മഹിമയെ പരീക്ഷിച്ചു കൊണ്ടിരുന്നു. ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങളും അര്‍ബുദ രോഗവുമെല്ലാം അവരെ സാരമായി തന്നെ ബാധിച്ചവയാണ്. അതിനെല്ലാം മുമ്പ് കരിയറും ജീവിതവും താറുമാറാക്കിയ വാഹനപാകടത്തേയും മഹിമയ്ക്ക് അതിജീവിക്കേണ്ടി വന്നു.

1999 ല്‍ ദില്‍ ക്യാ കരേ എന്ന സിനിമയില്‍ അഭിനയിക്കുന്നതിനിടെയാണ് മഹിമയ്ക്ക് വലിയൊരു അപകടമുണ്ടാകുന്നത്. മഹിമയുടെ മുഖത്ത് നിന്ന് മാത്രമായി അന്ന് നീക്കം ചെയ്തത് 67 ഗ്ലാസ് ചീളുകളായിരുന്നു. മഹിമയുടെ മുഖം തന്നെ ആ അപകടത്തോടെ മാറിപ്പോയി. മേക്കപ്പിന് പിന്നില്‍ തന്റെ മുഖത്തെ പാടുകളെ മറച്ചുവെക്കാന്‍ ശ്രമിച്ചുവെങ്കിലും 'സൗന്ദര്യം' നഷ്ടമായ നായികയെ തേടി സിനിമകള്‍ വരാതായി. തന്റെ ജീവിതത്തില്‍ സംഭവിച്ചതിനെക്കുറിച്ച് സിദ്ധാര്‍ത്ഥ് കണ്ണന് നല്‍കിയ അഭിമുഖത്തില്‍ മഹിമ മനസ് തുറക്കുകയാണ്.

''ഒരുപാട് വെല്ലുവിളികള്‍ നേരിടേണ്ടി വന്നു. ആദ്യ സിനിമയ്ക്ക് ശേഷം എന്നെ കോടതി കയറ്റി. കുറേ സിനിമകളില്‍ നിന്നും പുറത്താക്കി. ഞാന്‍ മുക്തയുമായി കരാറില്‍ ഒപ്പിട്ടിരുന്നുവെന്നാണ് പറഞ്ഞിരുന്നത്. അത് ശരിയായിരുന്നില്ല. വാഹനാപകടമുണ്ടായി. ഒരു വര്‍ഷം ഞാന്‍ വീട്ടിലിരുന്നു. പിന്നെ ഞാന്‍ ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്തു തുടങ്ങി. അതെല്ലാം വലിയ ഹിറ്റുകളായി. പാട്ട് മാത്രം ചെയ്തതു പോലും. അങ്ങനെ ആളുകള്‍ എന്നെ തേടി പാട്ടുകളുമായെത്തി. ഞാന്‍ അവയോട് നോ പറഞ്ഞു. എന്നെ ഭാഗ്യതാരമെന്ന് വിളിച്ചു. പക്ഷെ എനിക്ക് കൂടുതലായി എന്തെങ്കിലും ചെയ്യണമായിരുന്നു. അങ്ങനെ തിരികെ വന്നു. പ്രിയദര്‍ശനും രാജ് സന്തോഷിയ്ക്കുമെല്ലാം ഒപ്പം സിനിമ ചെയ്തു'' താരം പറയുന്നു.

തന്റെ കരിയറിനെയും ജീവിതത്തേയും മാറ്റിമറിച്ച അപകടത്തെക്കുറിച്ച് വിശദമായി തന്നെ മഹിമ അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. ''67 ഗ്ലാസ് ചീളുകളുണ്ടായിരുന്നു. മൈക്രോസ്‌കോപ്പിലൂടെ നോക്കിയാണ് പുറത്തെടുത്തത്. അടുത്ത ദിവസം മുഖമാകെ നീരുവച്ചു വീര്‍ത്തു. മുഖത്തിന്റെ ഷേപ്പ് മാറിപ്പോയി. സുഹൃത്തുക്കള്‍ എന്റെ മുഖത്തെ പരുക്ക് കണ്ട് പൊട്ടിച്ചിരിച്ചു. അവര്‍ കരുതിയത് ഞാന്‍ ആരോടോ അടിയുണ്ടാക്കിയതാണെന്നാണ്'' താരം പറയുന്നു.

'' ഇനിയെന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. കഠിനമായിരുന്നു. സൂര്യപ്രകാശത്തില്‍ പുറത്ത് പോകാനാകില്ല. സ്റ്റിച്ചിടാന്‍ ഏറെ നേരം കാത്തിരിക്കണം. സൂര്യപ്രകാശവും യുവി രശ്മികളും കാരണം പാടുകളുണ്ടാകും. ഇതിനിടെ നേരത്തെ തീരുമാനിച്ച ഒന്ന് രണ്ട് പാട്ടുകള്‍ ഞാന്‍ പൂര്‍ത്തിയാക്കി. ഔട്ട് ഡോര്‍ ഷൂട്ടുകളോ പുതിയ ഡേറ്റുകളോ സാധ്യമായിരുന്നില്ല. മുറിപ്പാടുകളില്‍ കോസ്റ്റിയും ഡയറക്ടര്‍ ഡയമണ്ട് മുത്തുകള്‍ വച്ചു. പ്രത്യേകിച്ചും ഇടത്തുവശത്ത്. അത് പിന്നീട് ട്രെന്റായി പലരും വില്‍ക്കാന്‍ ആരംഭിച്ചു'' എന്നും മഹിമ പറയുന്നു.

സഞ്ജയ് മിശ്രയ്‌ക്കൊപ്പം അഭിനയിക്കുന്ന ദുര്‍ലഭ് പ്രസാദ് കി ദൂസരി ഷാദിയാണ് മഹിമയുടെ പുതിയ സിനിമ. ഡിസംബര്‍ 19ന് സിനിമ തിയേറ്ററുകളിലെത്തും. നെറ്റ്ഫ്‌ളിക്‌സിന്റെ നാദാനിയാനിലാണ് മഹിമ ഒടുവിലായി അഭിനയിച്ചത്.

Summary

Mahima Chaudhary recalls the accident that changed her life. They had to remove 67 pieces of glass from her face.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics