14 ദിവസം തുടര്‍ച്ചയായി ചെയ്താല്‍ വയറില്‍ കാര്യമായ മാറ്റമുണ്ടാകും എന്നാണ് താരം പറയുന്നത്

മലൈക അറോറ/ ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:42 am IST

News Now

14 ദിവസം സിംപിളായ ഈ എക്‌സസൈസ് ചെയ്താല്‍ മാറ്റമുണ്ടാകും. പറയുന്നത് മറ്റാരുമല്ല ബോളിവുഡ് സുന്ദരി മലൈക അറോറയാണ്. പ്രായം 47 ല്‍ എത്തിയിട്ടും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ താരം നമ്പന്‍ വണ്ണാണ്. ആരാധകര്‍ക്കായി യോഗ ചെയ്യുന്നതിന്റെയും വര്‍ക്കൗട്ടും ചെയ്യുന്നതിന്റെ വിഡിയോകളും താരം പങ്കുവെക്കാറുണ്ട്. 

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത് താരത്തിന്റെ പുതിയ വിഡിയോയാണ്. ആരാധകര്‍ക്കായി ചെറിയ ഫിറ്റ്‌നസ് ടിപ്‌സ് നല്‍കുകയാണ് താരം. വയര്‍ കുറച്ച് മനോഹരമാക്കാനുള്ള മൂന്ന് സിംപിള്‍ എക്‌സസൈസാണ് താരം ആരാധകര്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചത്. 14 ദിവസം തുടര്‍ച്ചയായി ചെയ്താല്‍ വയറില്‍ കാര്യമായ മാറ്റമുണ്ടാകും എന്നാണ് താരം പറയുന്നത്. 

സന്തോഷമാണ് മികച്ച വര്‍ക്കൗട്ടിന്റെ രഹസ്യം എന്നാണ് മലൈക പറയുന്നത്. തന്നെ ആരോഗ്യവതിയാക്കുന്നതു കൊണ്ടുമാത്രമല്ല സന്തോഷം തരുന്നതുകൊണ്ടാണ് വര്‍ക്കൗട്ട് ചെയ്യുന്നതെന്നും താരം വ്യക്തമാക്കി. ഇതു കൂടാതെ നിരവധി വര്‍ക്കൗട്ട് വിഡിയോകളും താരം പങ്കുവെച്ചിട്ടുണ്ട്. ബോളിന് മുകളില്‍ കയറി നിന്ന് വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ ഫോട്ടോ പങ്കുവെച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates