
ലോക അതിഗംഭീരം, ബോക്സ് ഓഫീസില്‍ കൊടുങ്കാറ്റെന്ന് മാളവിക; വിജയം ഒരുമിച്ച് ആഘോഷിക്കാമെന്ന് കല്യാണിയും
ഓണം കളർഫുള്ളാക്കി ലോകയും ഹൃദയപൂർവ്വവും

മലയാള സിനിമയെ സംബന്ധിച്ച് ഈ ഓണം കളര്‍ഫുള്ളാണ്. മോഹന്‍ലാല്‍-മാളവിക മോഹനന് ചിത്രം ഹൃദയപൂര്‍വ്വവും കല്യാണി പ്രിയദര്ശന്-നസ്ലെന് ചിത്രം ലോക ചാപ്റ്റര്‍ 1: ചന്ദ്രയും മികച്ച വിജയങ്ങളായി മാറിയിരിക്കുകയാണ്. രണ്ട് ചിത്രങ്ങളും തങ്ങളുടെ പ്രേക്ഷകരെ കണ്ടെത്തി മികച്ച പ്രകടനാണ് ബോക്സ് ഓഫീസില്‍ കാഴ്ചവെക്കുന്നത്.
മലയാളത്തിലെ ആദ്യത്തെ ഫീമെയില്‍ സൂപ്പര്‍ ഹീറോ ചിത്രമായ ലോക വന്‍ വിജയമായി മാറിയിരിക്കുകയാണ്. കല്യാണി ടൈറ്റില്‍ റോളിലെത്തുന്ന സിനിമയുടെ മേക്കിംഗും കല്യാണിയുടെ പ്രകടനവുമെല്ലാം കയ്യടി നേടുന്നുണ്ട്. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി ലോക മാറുമെന്നാണ് കരുതപ്പെടുന്നത്.
ലോക നേടുന്ന അസാധാരണ വിജയത്തില്‍ കല്യാണിയെ അഭിനന്ദിച്ചെത്തിയിരിക്കുകയാണ് ഹൃദയപൂര്‍വ്വം നായിക മാളവിക മോഹനന്. സോഷ്യല്‍ മീഡിയയിലൂടെയാണ് കല്യാണിയുടെ വിജയത്തില്‍ മാളവിക അഭിനന്ദനം അറിയിച്ചത്. കല്യാണിയുടെ സിനിമയ്ക്ക് ലഭിച്ച റിവ്യുകളിലൊന്ന് പങ്കിട്ടു കൊണ്ടായിരുന്നു മാളവികയുടെ പ്രതികരണം.
'ദിസ് ഈസ് സോ കൂള്‍ കല്യാണി പ്രിയദര്ശന്. ഒരു സ്ത്രീ ഇതുപോലെ ശക്തമായ, അതിഗംഭീരമായൊരു കഥാപാത്രം അവതരിപ്പിക്കുന്നത് കാണുമ്പോള്‍ ഒരുപാട് സന്തോഷം. അത് ബോക്സ് ഓഫീസില്‍ കൊടുങ്കാറ്റായി മാറുന്നുവെന്നതിലും. മോര് പവര്‍ ടു യൂ' എന്നാണ് മാളവിക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. പിന്നാലെ മാളവികയ്ക്ക് മറുപടിയുമായി കല്യാണിയുമെത്തി.
നന്ദി എന്റെ സുഹൃത്തേ. ഈ ഓണത്തിന് നമുക്ക് ഒരുമിച്ച് വിജയം ആഘോഷിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. എനിക്കറിയാം, എത്ര രസകരമായ ഓണമാണിത്. ഉടനെ തന്നെ കാണാം എന്നായിരുന്നു കല്യാണിയുടെ മറുപടി. കല്യാണിയ്ക്കൊപ്പം സിനിമയിലെ നായകനായ നസ്ലെനും മാളവിക ആശംസ അറിയിക്കുന്നുണ്ട്.
''ആശംസകള്‍ നസ്ലെന്. സിനിമയെക്കുറിച്ച് നല്ലവാക്കുകള്‍ കേള്‍ക്കുന്നു. ബോക്സ് ഓഫീസിലെ കൊടുങ്കാറ്റിനെപ്പറ്റിയും. കാണാന്‍ കാത്തിരിക്കുകയാണ്. ആദ്യം പ്രേമലു, ഇപ്പോഴിതും. ഉഫ് കില്ലിങ് ഇറ്റ്'' എന്നായിരുന്നു നസ്ലെനുള്ള മാളവികയുടെ ആശംസ. രണ്ട് സിനിമകളും വിജയം നേടുകയും, അതിലെ പ്രധാന താരങ്ങള്‍ പരസ്പരം അഭിനന്ദിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന കാഴ്ച ആരാധകര്‍ക്കും സന്തോഷം പകരുകയാണ്.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Malavika Mohanan appreciates Kalyani Priyadarshan for Lokah's boxoffice success. Kalyani replies with warmth.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ഉത്സവ പ്രതീതിയോടെ ഈ ചിത്രം നിങ്ങള്‍ വീണ്ടും ആഘോഷിക്കുമെന്ന് എനിക്കുറപ്പാണ്'; 'തേന്മാവിൻ കൊമ്പത്ത്' റീ റിലീസിൽ പ്രിയദർശൻ

'പുതുമുഖങ്ങളെ അത്രത്തോളം പിന്തുണയ്ക്കുന്ന ഒരു സൂപ്പർ സ്റ്റാർ ഉണ്ടെങ്കിൽ, അത് രജനി സാറാണ്'


