
'പുതുമുഖങ്ങളെ അത്രത്തോളം പിന്തുണയ്ക്കുന്ന ഒരു സൂപ്പർ സ്റ്റാർ ഉണ്ടെങ്കിൽ, അത് രജനി സാറാണ്'
2019 ൽ പുറത്തിറങ്ങിയ 'പേട്ട'യിലാണ് രജനികാന്തിനൊപ്പം മാളവിക അഭിനയിച്ചത്.

കാർത്തി നായകനായെത്തുന്ന 'സർദാർ 2' വാണ് നടി മാളവിക മോഹനന്റെ പുതിയ ചിത്രം. പി എസ് മിത്രനാണ് 'സർദാർ 2' സംവിധാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം എക്സിൽ ചോദ്യോത്തര സെഷനിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മാളവിക മറുപടി നൽകിയിരുന്നു.
'രജനികാന്തിനൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവയ്ക്കാമോ ?' എന്നായിരുന്നു മാളവികയോടുള്ള ചോദ്യം. ഏതൊരു പുതുമുഖവും ആഗ്രഹിക്കുന്ന ഒരു അവസരമാണ് അതെന്ന് മാളവിക പറഞ്ഞു. 2019 ൽ പുറത്തിറങ്ങിയ 'പേട്ട'യിലാണ് രജനികാന്തിനൊപ്പം മാളവിക അഭിനയിച്ചത്.
"പേട്ട'യിൽ തലൈവർക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഏതൊരു പുതുമുഖവും ആഗ്രഹിക്കുന്ന ഏറ്റവും മികച്ച അനുഭവമാണ്. പുതുമുഖങ്ങളെ പിന്തുണയ്ക്കുന്ന, അവരെ പ്രോത്സാഹിപ്പിക്കുന്ന, പരസ്യമായി പ്രശംസിക്കുന്ന ഒരു സൂപ്പർ സ്റ്റാർ ഉണ്ടെങ്കിൽ അത് രജനി സാറാണ്.
എന്റെ കരിയറിന്റെ തുടക്കത്തിൽ തന്നെ അദ്ദേഹം എനിക്ക് വളരെയധികം ആത്മവിശ്വാസവും പിന്തുണയും നൽകി, അത് ഞാൻ വളരെയധികം വിലമതിക്കുകയും എന്റെ ഹൃദയത്തോട് ചേർത്തുനിർത്തുകയും ചെയ്യുന്നു".- മാളവിക കുറിച്ചു.
'പേട്ട'യിൽ നവാസുദ്ദീൻ സിദ്ദിഖി അവതരിപ്പിച്ച സിങ്കാരത്തിന്റെ സഹോദരി പൂങ്കൊടിയായാണ് മാളവിക അഭിനയിച്ചത്. അതേസമയം 'സർദാർ 2' വിൽ തനിക്ക് നിരവധി ആക്ഷൻ രംഗങ്ങളുണ്ടെന്ന് മാളവിക പറഞ്ഞിരുന്നു. ആക്ഷൻ ചെയ്യാൻ തനിക്ക് ഇഷ്ടമാണെന്നും മാളവിക വെളിപ്പെടുത്തിയിരുന്നു.
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

Summary
Malavika Mohanan said about working with Rajinikanth in Petta.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'എന്തൊരു സിംപിളാണ് ഈ മനുഷ്യൻ', ഓട്ടോയിൽ വന്നിറങ്ങി രജനികാന്ത്; 'ബാഷ'യിലെ പാട്ട് പങ്കുവച്ച് ആരാധകർ

'ഒരു കയ്യബദ്ധം, നാറ്റിക്കരുത്...!'; ധര്‍മനില്‍ 'രജനിയുടെ വില്ലന്‍' ആരെന്ന് അബദ്ധത്തില്‍ വെളിപ്പെടുത്തി റാഷി ഖന്ന



