'ചന്ദനം തൊട്ട്, പൂ ചൂടി നടക്കാൻ എനിക്ക് ഇഷ്ടമാണ്'; ഫാഷൻ സെൻസിനെക്കുറിച്ച് മാളവിക മോഹനൻ

ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് ആയതു കൊണ്ട് തന്നെ പല തരത്തിലുള്ള ഔട്ട്ഫിറ്റുകൾ കണ്ടാണ് നമ്മൾ വളരുന്നത്.

Malavika Mohanan
Malavika Mohananഇൻസ്റ്റ​ഗ്രാം
Edited by :Hima Prakash
Last Updated :11 ജനുവരി 2026, 1:07 pm IST

മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിലും ഒട്ടേറെ ആരാധകരുള്ള നടിമാരിലൊരാളാണ് മാളവിക മോഹനൻ. ഇതിനോടകം തന്നെ തെന്നിന്ത്യയിലെ പല മുൻനിര നായകൻമാർക്കൊപ്പവും മാളവിക അഭിനയിച്ചു കഴിഞ്ഞു. പ്രഭാസ് നായകനായെത്തിയ ദ് രാജാസാബ് ആണ് മാളവികയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. രാജാസാബിൽ ഭൈരവി എന്ന കഥാപാത്രമായാണ് മാളവിക എത്തിയത്.

സിനിമയ്ക്ക് പുറമേ മോഡലിങ് രം​ഗത്തും മാളവിക വളരെ സജീവമാണ്. സോഷ്യൽ മീഡിയയിലൂടെ മാളവിക പങ്കുവയ്ക്കുന്ന ഫോട്ടോഷൂട്ടുകൾക്കും ആരാധകരേറെയാണ്. ഇപ്പോഴിതാ തന്റെ ഫാഷൻ സെൻസിനെക്കുറിച്ചും സ്റ്റൈലിനെക്കുറിച്ചുമൊക്കെ പറയുകയാണ് മാളവിക. ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

തനിക്ക് പ്രത്യേകിച്ച് ഒരു ഫാഷൻ സെൻസ് ഇല്ലെന്നും എന്നാലും ഒരു മലയാളി പെൺകുട്ടിയായി നാടൻ ലുക്കിൽ നടക്കാൻ തനിക്ക് ഇഷ്ടമാണെന്നും മാളവിക പറഞ്ഞു. "ഫാഷന്റെ കാര്യമെടുത്താൽ എനിക്ക് പ്രത്യേകിച്ച് ഒരു സ്റ്റൈൽ പോലുമില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് ആയതു കൊണ്ട് തന്നെ പല തരത്തിലുള്ള ഔട്ട്ഫിറ്റുകൾ കണ്ടാണ് നമ്മൾ വളരുന്നത്.

എന്റെ അമ്മയെ കൂടുതലും ഞാൻ കൈത്തറി സാരി ധരിച്ചാണ് കണ്ടിരിക്കുന്നത്. ഫാഷനെക്കുറിച്ച് പറയുകയാണെങ്കിൽ എന്റെ ഓർമയിലേക്ക് വരുന്നത്, തലമുടിയിൽ മുല്ല പൂവ് ഒക്കെ വച്ച് ചുവന്ന നിറത്തിലെ വട്ട പൊട്ട് തൊട്ട് കണ്ണെഴുതി ഒക്കെ നടക്കുന്ന അമ്മയെ ആണ്. അതുകൊണ്ട് എന്നെ സംബന്ധിച്ച് സ്റ്റൈൽ എന്ന് പറയുന്നത് പലതാണ്.

നമ്മുടെ സംസ്കാരം അല്ലെങ്കിൽ നമ്മൾ എവിടെ നിന്ന് വരുന്നു, എവിടെ വളരുന്നു എന്നതിനെയൊക്കെ ആശ്രയിച്ചാണ് നമ്മുടെ സ്റ്റൈലും. എന്റെ ജോലിയുടെ ഭാ​ഗമായിട്ടും പല തരത്തിലുള്ള സ്റ്റൈലുകൾ ചെയ്യാറുണ്ട്. എന്റെ സ്റ്റൈലുകളെപ്പോഴും എന്റെ വീടിനോടും എന്റെ വേരുകളോടും ചേർന്നാണ് നിൽക്കുന്നത്.

സ്റ്റൈൽ‌ എന്ന് പറയുമ്പോൾ തന്നെ എനിക്കൊരു നൊസ്റ്റാൾജിയ ആണ്, മലയാളി ആയിരിക്കുന്നതു പോലും. നെറ്റിയിൽ ചന്ദനം തൊടുന്നതും അതുപോലെ മുടിയിൽ പൂമാല വയ്ക്കുന്നതുമൊക്കെ എനിക്ക് വളരെ ഇഷ്ടമാണ്.

അതെന്റെ ഐഡിന്റിറ്റിയെയും വേരുകളെയുമൊക്കെ എടുത്തു കാണിക്കുന്നതാണ്. അതുകൊണ്ട് സ്റ്റൈലുമായുള്ള എന്റെ ബന്ധത്തിന് ഞാൻ എവിടെ നിന്നാണ് വരുന്നതെന്നും എന്റെ അമ്മയിൽ ഞാൻ കണ്ട കാര്യങ്ങളുമായുമൊക്കെ വലിയ ബന്ധമുണ്ട്". - മാളവിക പറഞ്ഞു.

News Now

Summary

Cinema News: Malavika Mohanan opens up her fashion sense.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics