
News Now
Today's Rashi Phalam October 15| കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതിയുണ്ടാകും

ദാമ്പത്യത്തില് പിരിമുറുക്കങ്ങള് അവസാനിക്കും, സന്തോഷകരമായ നിമിഷങ്ങള്

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

മൂന്ന് സംവിധായകർ മൂന്ന് കഥ മൂന്ന് പെണ്ണുങ്ങൾ. മലയാളം ആന്തോളജി ചിത്രം ആണും പെണ്ണും ട്രെയിലർ പുറത്ത്. പാർവതി തിരുവോത്ത്, ആസിഫ് അലി, ജോജു ജോർജ്, ഇന്ദ്രജിത്ത്, റോഷൻ മാത്യു, സംയുക്ത മേനോൻ എന്നിങ്ങനെ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മൂന്ന് പെണ്ണുങ്ങളുടെ ജീവിതമാണ് ചിത്രത്തിൽ പറയുന്നത്. ആഷിഖ് അബു, വേണു, ജയ് കെ. എന്നിവരാണ് ചിത്രങ്ങൾ സംവിധാനം ചെയ്യുന്നത്.
ഉറൂബിന്റെ രാച്ചിയമ്മയെ ആസ്പദമാക്കിയാണ് വേണു ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്. പാർവതി തിരുവോത്ത്, ആസിഫ് അലി എന്നിവരാണ് ഇതിൽ കഥാപാത്രങ്ങളാകുന്നത്. വേണു തന്നെയാണ് തിരക്കഥ. ഉണ്ണി ആറിന്റെ തിരക്കഥയിലാണ് ആഷിഖ് അബു സിനിമയൊരുക്കുന്നത്. റോഷൻ മാത്യു, ദർശന, നെടുമുടി വേണു, കവിയൂർ പൊന്നമ്മ, ബേസിൽ ജോസഫ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളാകുന്നു.
ജോജു ജോര്ജിനേയും സംയുക്താ മേനോനെയും ഇന്ദ്രജിത്തിനെയും നായിക നായകന്മാരാക്കി ജയ് കെ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സന്തോഷ് ഏച്ചിക്കാനമാണ്. ഷൈജു ഖാലിദ്, വേണു, സുരേഷ് രാജന് എന്നിവർ ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നു. സൈജു ശ്രീധരന്, ബീനാ പോള്, ഭവന് ശ്രീകുമാര് എഡിറ്റിങ്. ബിജിബാല്, ഡോണ് വിന്സെന്റ് എന്നിവരാണ് സംഗീത സംവിധാനം. ഗോകുല് ദാസും ജ്യോതിഷ് ശങ്കറുമാണ് പ്രൊഡക്ഷന് ഡിസൈന്. പി കെ പ്രൈം പ്രൊഡക്ഷന്റെ ബാനറിൽ സി.കെ പദ്മകുമാര് എം. ദിലീപ് കുമാര് എന്നിവരാണ് നിർമാണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


