ലോസ് ആഞ്ചലസില്‍ ജീവിതം ചില്‍ ചെയ്യുകയാണ് മല്ലിക

മല്ലിക ഷരാവത്ത്/ ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:46 am IST

News Now

ഒരു കാലത്ത് ബോളിവുഡ് പ്രേക്ഷകരുടെ ആവേശമായിരുന്നു മല്ലിക ഷരാവത്ത്. ഇപ്പോഴും സിനിമയില്‍ സജീവമാണെങ്കിലും ലോസ് ആഞ്ചല്‍സില്‍ ജീവിതം ചില്‍ ചെയ്യുകയാണ് മല്ലിക. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ താരത്തിന്റെ ഒരു ദോശപ്പടമാണ് ആരാധക ശ്രദ്ധ നേടുന്നത്. 

വലിയ നെയ്‌റോസ്റ്റും കയ്യില്‍ പിടിച്ച് നില്‍ക്കുകയാണ് മല്ലിക. വാരാന്ത്യത്തിലെ ആഘോഷം എന്ന അടിക്കുറിപ്പിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഡെലീഷ്യസ് ഫുഡ്, വേഗന്‍ ഫുഡ്, ഈറ്റ് ക്ലീന്‍, ഹെല്‍ത്തി ഫുഡ് തുടങ്ങിയ ഹാഷ്ടാഗിലാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. 

എന്തായാലും ആരാധകരുടെ മനം കവരുകയാണ് വിഡിയോ. നിരവധി ആരാധകരാണ് കമന്റുമായി എത്തുന്നത്. ഏറ്റവും മികച്ച വേഗന്‍ ഫുഡ് എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. ലോസ് ആഞ്ചലസില്‍ ദോശ കിട്ടുമോ എന്നായിരുന്നു ചിലരുടെ സംശയം. എന്തൊരു വലിയ ദോശയാണെന്നാണ് ചില ആരാധകര്‍ അമ്പരപ്പിക്കുന്നത്. 2003ല്‍ ക്വാഷിഷിലാണ് മല്ലിക ആദ്യമായി അഭിനയിക്കുന്നത്. മര്‍ഡര്‍, പ്യാര്‍ കെ സൈൗഡ് ഇഫക്റ്റ് തുടങ്ങിയവ പ്രധാന ചിത്രങ്ങളാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates