എന്ത് ചെയ്താലും വൈറല്‍! മമിതയുടെ സ്‌പെഷ്യല്‍ 'പൊറോട്ടാാാഹ്' ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ട്രോളുകളെല്ലാം മറന്നു, മമിത വീണ്ടും ക്രഷ് ആയി എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

Mamitha Baiju
Mamitha Baiju
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :9 ഫെബ്രുവരി 2026, 12:32 pm IST

തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് മമിത ബൈജു ഇന്ന്. പ്രേമലുവിലൂടെ നേടിയ പാന്‍ ഇന്ത്യന്‍ വിജയത്തോടെ തമിഴില്‍ നിന്നും മമിതയെ തേടിയെത്തിയത് വലിയ സിനിമകളാണ്. പ്രദീപ് രംഗനാഥനൊപ്പം അഭിനയിച്ച ഡ്യൂഡ് വലിയ വിജയമായിരുന്നു. വിജയ്, സൂര്യ, ധനുഷ് തുടങ്ങിയ വന്‍ താരങ്ങളുടെ ചിത്രങ്ങളാണ് മമിതയുടെ ലൈനപ്പിലുള്ളത്.

സോഷ്യല്‍ മീഡിയയിലും മമിത തന്നെയാണ് താരം. ഓണ്‍സ്‌ക്രീനിലെ പ്രകടനം കയ്യടി നേടുന്നതിനിടെ സോഷ്യല്‍ മീഡിയയില്‍ മമിത എയറിലാവുകയും ചെയ്തു. വിജയ് ചിത്രം ജനനായകന്റെ ട്രെയ്‌ലര്‍ ലോഞ്ചില്‍ നാളെ നാളെ പാട്ട് പാടിയാണ് മമിത എയറിലാകുന്നത്. പിന്നാലെ മമിതയുടെ ഡാന്‍സും ട്രോളുകള്‍ നേരിട്ടിരുന്നു.

എന്നാല്‍ തനിക്ക് കിട്ടിയ ട്രോളുകളൊക്കെ ആസ്വദിച്ചിട്ടേയുള്ളൂവെന്നാണ് മമിത പറയുന്നത്. ഇപ്പോഴിതാ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ട്രെന്റായി മാറിയിരിക്കുകയാണ് മമിത. ഇത്തവണ പാട്ടും ഡാന്‍സുമൊന്നുമല്ല, പരസ്യമാണ് മമിതയെ ട്രെന്റിംഗിലെത്തിച്ചിരിക്കുന്നത്. മമിത ചെയ്ത കൊക്ക കോളയുടെ പരസ്യമാണ് വൈറലാകുന്നത്.

തട്ടുകടയില്‍ പൊറോട്ട കഴിക്കാനെത്തുന്ന മമിതയാണ് പരസ്യത്തിലുള്ളത്. പൊറോട്ട എന്ന് പറയുന്നതിന് പകരം മമിത പറയുന്നത് പൊറോട്ടാാാഹ് എന്നാണ്. അതെന്താണ് അങ്ങനെ എന്ന് കടക്കാരന്‍ ചോദിക്കുന്നു. പൊറോട്ട മാത്രമാണെങ്കില്‍ പൊറോട്ട എന്നും പൊറോട്ടയും കൊക്ക കോളയും ആണെങ്കില്‍ പൊറോട്ടാാഹ് എന്നാണെന്നാണ് അതിന് മമിത നല്‍കുന്ന മറുപടി.

മമിതയുടെ പൊറോട്ടാാാഹ് തമിഴ്‌നാട് ഏറ്റെടുത്തിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഇത് വച്ചുള്ള റീലുകളും മീമുകളും വൈറലായി മാറുകയാണ്. നാളെ നാളെയില്‍ കിട്ടിയ ട്രോളുകളെല്ലാം മറന്നു, മമിത വീണ്ടും ക്രഷ് ആയി എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

News Now

Summary

Mamitha Baiju goes trending for her new coca cola ad. her unique way of saying porotta gets all the attention.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics