'എല്ലാം 100 കോടിക്ക് മുകളിലുള്ള പടങ്ങൾ, എന്നിട്ടും കാരക്ടറിൽ ഒരു മാറ്റവുമില്ല; അത് തന്നെയാണ് മമിതയുടെ വിജയവും'

എല്ലാ സിനിമകളും മാസീവ് ഹിറ്റാവുക എന്നത് എല്ലാവരും ആ​ഗ്രഹിക്കുന്ന കൊതിക്കുന്ന കാര്യമാണല്ലോ.

Mamitha Baiju, Nivin Pauly
Mamitha Baiju, Nivin Paulyഇൻസ്റ്റ​ഗ്രാം, വിഡിയോ സ്ക്രീൻഷോട്ട്
Edited by :Hima Prakash
Last Updated :25 ഓഗസ്റ്റ് 2026, 1:15 pm IST

ഓണം റിലീസായെത്തിയ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' വിജയക്കുതിപ്പ് തുടരുകയണ്. നിവിൻ പോളിയും മമിത ബൈജുവുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായെത്തിയത്. മമിതയെക്കുറിച്ച് നിവിൻ പറഞ്ഞ വാക്കുകളാണ് ആരാധകരിപ്പോൾ ആഘോഷമാക്കുന്നത്. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നിവിൻ മമിതയുമായുള്ള സൗഹൃദത്തെക്കുറിച്ച് പറഞ്ഞത്.

"മമിതയുമായി 'ബോസ് ആൻഡ് കോ' എന്ന സിനിമയിൽ പ്രവർത്തിച്ചിട്ടുണ്ട്. അന്ന് മുതൽ ഞങ്ങൾ തമ്മിൽ നല്ല സുഹൃത്തുക്കളാണ്. ആ സിനിമയത്താണ് ഇങ്ങനെയൊരു സിനിമയുടെ ഐഡിയ മമിത ആദ്യമായി പറയുന്നത്. ​ഗിരീഷിന്റെ അടുത്ത് ഇങ്ങനെയൊരു പരിപാടിയുണ്ടെന്ന്. 'സൂപ്പർ ശരണ്യ'യിൽ ഭയങ്കര രസമുള്ള കാരക്ടറായിരുന്നു മമിതയുടേത്.

അത് കണ്ട് ഇഷ്ടപ്പെട്ടിട്ടാണ് ഇതിലേക്ക് വിളിക്കുന്നത്. അതുകഴിഞ്ഞ് 'പ്രേമലു' വരുന്നു 'ഡ്യൂഡ്' വരുന്നു. 'ജന നായകൻ' വന്നു. 'വിശ്വനാഥൻ ആൻഡ് സൺസ്' വന്നു. എല്ലാ സിനിമകളും മാസീവ് ഹിറ്റാവുക എന്നത് എല്ലാവരും ആ​ഗ്രഹിക്കുന്ന കൊതിക്കുന്ന കാര്യമാണല്ലോ. എല്ലാം 100 കോടിക്ക് മുകളിലുള്ള പടങ്ങളും.

എന്നിട്ടും കാരക്ടറിൽ ഒരു മാറ്റവുമില്ലാതെ അങ്ങനെ തന്നെ വളരെ വിനയത്തോടെ എല്ലാവരോടും സൗഹൃദപരമായി നിൽക്കാൻ പറ്റുക എന്ന് പറയുന്നതും ഭയങ്കര പാടാണ്. മമിത മെയിന്റെയ്ൻ ചെയ്യുന്ന ഒരു ലാളിത്യമുണ്ട്. അത് തന്നെയാണ് മമിതയുടെ വിജയമെന്ന് ഞാൻ വിശ്വസിക്കുന്നു. ഇപ്പോഴും അതേ സൗഹൃദമാണ്. ​ഗിരീഷിനെ ‌കാണുമ്പോഴാണെങ്കിലും, എല്ലാവരോടും എങ്ങനെയാണോ മുൻപുണ്ടായിരുന്നത് അതേ പോലെ തന്നെ നിൽക്കുന്നു.

അതിനിയും മെയിന്റെയ്ൻ ചെയ്ത് പോകാൻ പറ്റട്ടെ എന്നാണ് ആ​ഗ്രഹിക്കുന്നത്. വർക്ക് ചെയ്യാനും ഭയങ്കര കംഫർട്ടബിൾ ആണ്. ബെത്‌ലഹേം ചെയ്യുന്ന സമയത്ത്, ഡേറ്റിന്റെ ഒക്കെ പ്രശ്നമുണ്ടായിരുന്നു. തമിഴ് പടം, തെലുങ്ക് പടം ഒക്കെയുണ്ടെങ്കിലും അതൊന്നും ആരുമറിയാതെ തിരക്കുണ്ടെന്നൊന്നും കാണിക്കാതെ വളരെ സൈലന്റായിട്ട് വന്ന് നിന്ന് മാനേജ് ചെയ്ത് വൃത്തിയായിട്ട് മമിത ഈ പടം ചെയ്ത് തീർത്തു. ​

ഗിരീഷിനോടും വളരെ ബഹുമാനപൂർവം പെരുമാറുന്നുണ്ട്. ഓരോരുത്തർക്കും ഓരോ കാരക്ടറുണ്ടല്ലോ. ഞാൻ മനസിലാക്കിയത്, മമിതയുടെ കാരക്ടർ വളരെ നല്ലതാണ്. അങ്ങനെ മെയിന്റെയ്ൻ ചെയ്ത് പോട്ടേ".- നിവിൻ പോളി പറഞ്ഞു.

News Now

Summary

Nivin Pauly opens up about friendship with Mamitha Baiju.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates