വിജയ് ആരാധകർ കാത്തിരിക്കുന്ന ചിത്രം; 'ദളപതി 69' ൽ മമിത ബൈജുവും ?

എച്ച് വിനോദാണ് ദളപതി 69 സംവിധാനം ചെയ്യുന്നത്.

Mamitha Baiju, Vijay
'ദളപതി 69' ൽ മമിത ബൈജുവുംഇൻസ്റ്റ​ഗ്രാം
Edited by :Hima Prakash
Last Updated :5 ഓഗസ്റ്റ് 2024, 1:12 pm IST

മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലുമൊക്കെ ആരാധകരുണ്ട് മമിത ബൈജുവിനിപ്പോൾ. ഇപ്പോഴിതാ ദളപതി 69 ലും മമിത ഒരു പ്രധാന വേഷത്തിലെത്തുമെന്നാണ് റിപ്പോർട്ട്. എച്ച് വിനോദാണ് ദളപതി 69 സംവിധാനം ചെയ്യുന്നത്. വിജയ്‌യുടെ സഹോദരിയുടെ വേഷത്തിലാണ് മമിത എത്തുകയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

എന്നാൽ ഇത് സംബന്ധിച്ചുള്ള ഔദ്യോ​ഗിക സ്ഥിരീകരണമൊന്നും ഇതുവരെ വന്നിട്ടില്ല. ചിത്രത്തിന്റെ ലുക്ക് ടെസ്റ്റുകൾ പുരോ​ഗമിക്കുകയാണെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. മുൻപ് ജിവി പ്രകാശ് കുമാർ നായകനായെത്തിയ റിബൽ എന്ന തമിഴ് ചിത്രത്തിലും മമിത നായികയായെത്തിയിരുന്നു.

അതേസമയം ​ഗോട്ട് ആണ് വിജയ്‌യുടേതായി തിയറ്ററുകളിലെത്താനൊരുങ്ങുന്ന ചിത്രം. സെപ്റ്റംബർ 5 നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. കഴിഞ്ഞ ദിവസം ചിത്രത്തിലെ സ്പാർക്ക് എന്ന് പറയുന്ന ​ഗാനവും പുറത്തുവന്നിരുന്നു. യുവൻ ശങ്കർരാജയാണ് സ്പാർക്കിന് സം​ഗീതമൊരുക്കിയിരിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്നാൽ പാട്ടിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായി ട്രോളുകളും ഉയർന്നിരുന്നു. വിജയ്‌യുടെ ഡീഏജിങ് ലുക്കിനെതിരെയായിരുന്നു ട്രോളുകൾ വന്നത്. ചിത്രത്തിൽ വിജയ് മൂന്ന് ലുക്കിലാണ് എത്തുകയെന്നാണ് റിപ്പോർട്ടുകൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now