ഒരു ഫ്രെയിൽ മോഹൻ ലാലും മമ്മൂട്ടിയും സുചിത്രയും സുൽഫത്തും 

മമ്മൂട്ടി, മോഹൻലാൽ കുടുംബസമേധം/ ട്വിറ്റർ
Last Updated :20 January 2024, 9:21 am IST

News Now

മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഒരു ഫ്രെയിമിൽ വരിക എന്നത് സിനിമ ആസ്വാദകർക്ക് വൈകാരിക നിമിഷമാണ്. സിനിമയിൽ ആരോ​ഗ്യകരമായ മത്സരം വെക്കുമ്പോഴും ആത്മാർഥമായ ഒരു വ്യക്തിബന്ധം കാത്തു സൂക്ഷിക്കുന്നവരാണ് ഇരുവരും. ഇപ്പോഴിതാ ഇരുവരും കുടുംബ സമേധം ഒത്തുചേർന്ന ഒരു ചിത്രമാണ്  സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫ് അലിയുടെ സഹോദരനും ലുലു എക്സിക്യൂട്ടീവ് ഡയറക്ടറുമായ എം എ അഷ്റഫ് അലിയുടെ മകൾ ഫഹിമയുടെ വിവാഹത്തിന് പങ്കെടുക്കാൻ കുടുംബ സമേധം എത്തിയതായിരുന്നു താരങ്ങൾ.  മോഹൻലാലും സുചിത്രയും മമ്മൂട്ടിയും സുൽഫത്തും ഒരുമിച്ചെത്തുന്ന ചിത്രം സോഷ്യൽ മീഡിയ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. 

ഈ ഫോട്ടോ കാണുമ്പോൾ 35 വർഷം മുൻപ് മമ്മൂട്ടിയും സുൽഫത്തും മോഹൻ ലാലിന്റെ വിവാഹ ദിവസം വധു-വരന്മാർക്കൊപ്പം എടുത്ത ചിത്രം ഓർമ്മപ്പെടുത്തുന്നു എന്ന് സോഷ്യൽ മീഡിയയിൽ പലരും കമന്റു ചെയ്‌തു. സ്റ്റിൽ ഫോട്ടോ​ഗ്രാഫറായ ജയപ്രകാശ് പയ്യന്നൂരിന്റെ ഇൻസ്റ്റ​​ഗ്രാം പോജിലാണ് ചിത്രങ്ങളും വിഡിയോയും പങ്കുവെച്ചിരിക്കുന്നത്. പഴയ ഫോട്ടോയും പുതിയ ഫോട്ടോയും ചേർത്തു വെച്ച് ഫാൻസ് ​ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയയിലും ഇപ്പോൾ വൈറലാണ്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബന്റെ ഷൂട്ടിങ് തിരക്കിലാണ് മോഹൻലാൽ. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ ആണ് അദ്ദേഹത്തിന് ചിത്രീകരിക്കേണ്ട മറ്റൊരു ചിത്രം. അതേസമയം നവാഗതനായ ഡീനൊ ഡെന്നിസ് ഒരുക്കുന്ന ബസൂക്കയാണ് മമ്മൂട്ടി അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം. ജിയോ ബേബി സംവിധാനം ചെയ്ത കാതൽ ആണ് അദ്ദേഹത്തിൻറേതായി പുറത്തെത്താനിരിക്കുന്ന ചിത്രം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates