ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് ചിത്രത്തിന്റെ സഹനിർമ്മാണവും വിതരണവും

ചിത്രം; ഫേയ്സ്ബുക്ക്
Last Updated :20 January 2024, 8:59 am IST

News Now

ദുൽഖർ സൽമാൻ ചിത്രം സല്യൂട്ടിന് പിന്നാലെ മമ്മൂട്ടി ചിത്രമായ പുഴുവും ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവിൽ  റിലീസ് പ്രഖ്യാപിച്ചു. സോണി ലിവ് തന്നെയാണ് ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരം പുറത്തുവിട്ടത്. അതേസമയം ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല. 

ഡയറക്ട് ഒടിടി റിലീസിനൊരുങ്ങുന്ന മമ്മൂട്ടിയുടെ ആദ്യ ചിത്രം കൂടിയാണ് പുഴു. നവാഗതയായ റത്തീന ആണ് പുഴു ഒരുക്കിയിരിക്കുന്നത്. ആദ്യമായാണ് മമ്മൂട്ടി മലയാളത്തിൽ ഒരു വനിതാ സംവിധായികയുടെ സിനിമയിൽ അഭിനയിക്കുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിൽ പാർവതി തിരുവോത്താണ് നായിക. നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ തുടങ്ങി നിരവധി താരങ്ങൾ അഭിനയിച്ചിട്ടുണ്ട്. 

സിൻ സിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ്. ജോർജ്ജ് ആണ് നിർമാണം. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് ചിത്രത്തിന്റെ സഹനിർമ്മാണവും വിതരണവും. മാർച്ച് 18നാണ് ദുൽഖർ ചിത്രമായ സല്യൂട്ട് സോണി ലിവ്വിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. ഇതിന് പിന്നാലെയായിരിക്കും പുഴുവിന്റെ റിലീസ് എന്നാണ് റിപ്പോർട്ടുകൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates