'അഭിനയിക്കാൻ ആർക്കും പറ്റും, പക്ഷേ എംഎൽഎ ആയി ജീവിക്കാൻ വല്ല്യ പാടാ'; രമേഷ് പിഷാരടിയോട് മമ്മൂട്ടി

ഞാൻ ഏതായാലും ഒരു എംഎൽഎ അല്ല.

Ramesh Pisharody, Mammootty
Ramesh Pisharody, Mammoottyഫെയ്സ്ബുക്ക്‌
Edited by :Hima Prakash
Last Updated :14 ജൂൺ 2026, 5:11 pm IST

നടൻ മമ്മൂട്ടിയുടെ സന്തത സഹചാരിയായിരുന്നു നടനും എംഎൽഎയുമായ രമേഷ് പിഷാരടി. എംഎൽ‌എയായി സ്ഥാനമേറ്റ ശേഷം ആദ്യമായി മമ്മൂട്ടിയ്ക്കൊപ്പം ഒരു വേദി പങ്കിട്ടിരിക്കുകയാണ് രമേഷ് പിഷാരടി. ഒരു അവാർഡ് ചടങ്ങിലാണ് ഇരുവരും ഒന്നിച്ചെത്തിയത്. ഇവിടെ വച്ച് ഇരുവരും നടത്തിയ സംഭാഷണങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

താൻ പ്രചാരണ വേളയിൽ പോയപ്പോൾ വൺ എന്ന സിനിമയിൽ മമ്മൂട്ടി പറഞ്ഞ ഡയലോ​ഗ് പറഞ്ഞെന്ന് രമേഷ് പിഷാരടി പറയുന്നുണ്ട്. ആ ഡയലോ​ഗ് വേദിയിൽ മമ്മൂട്ടി പറയുകയും ചെയ്യുന്നുണ്ട്. സിനിമയുടെ തിരക്കഥയിൽ അങ്ങനെ ഒരു ഡയലോ​ഗ് ഇല്ലായിരുന്നുവെന്നും മമ്മൂട്ടി അത് ആഡ് ചെയ്തതാണെന്നും രമേഷ് പിഷാരടി വേദിയിൽ വെളിപ്പെടുത്തുകയും ചെയ്തു.

'ഞാൻ ഏതായാലും ഒരു എംഎൽഎ അല്ല. അഭിനയിക്കാൻ ആർക്കും പറ്റും. എംഎൽഎ ആയി ജീവിക്കാൻ പാടാ'.- മമ്മൂട്ടി പറഞ്ഞു. 'ഞാന്‍ പ്രചരണത്തിന് പോയപ്പോള്‍ മമ്മൂക്ക സിനിമയില്‍ പറഞ്ഞൊരു ഡയലോഗ് ഞാന്‍ പ്രസംഗത്തില്‍ ഉപയോഗിച്ചിരുന്നു. അത് ഇങ്ങനെയാണ്. ജനങ്ങളെ ഭരിക്കാന്‍ വേണ്ടിയാകരുത്.

ജനങ്ങള്‍ക്ക് വേണ്ടി ഭരിക്കാനാകണം ഓരോ ജനപ്രതിനിധിയും മുന്നോട്ട് പോകേണ്ടത് എന്നാണ്. അത് തിരക്കഥയില്‍ ഇല്ലാതെ മമ്മൂക്ക കയ്യില്‍ നിന്നും ഇട്ട് വണ്‍ എന്ന സിനിമയില്‍ പറഞ്ഞതാണ്'.- രമേഷ് പിഷാരടി പറഞ്ഞു. 'അത് ഞാന്‍ ക‍ൃത്യമായിട്ട് ഒന്നുകൂടി പറയാം. ജനങ്ങളെ ഭരിക്കാന്‍ വേണ്ടിയല്ല, ജനങ്ങള്‍ക്ക് വേണ്ടി ഭരിക്കാനാണ് ജനാധിപത്യ ഗവണ്‍മെന്‍റ്'.- മമ്മൂട്ടി വ്യക്തമാക്കി.

News Now

Summary

Mammootty praises Ramesh Pisharody.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates