അവസാനം മുടിയും വെട്ടി താടിയും വടിച്ചു; പുത്തൻ ലുക്കിൽ മമ്മൂട്ടി; ചിത്രങ്ങൾ വൈറൽ

'പുഴു' എന്ന സിനിമയ്ക്കുവേണ്ടിയാണ്​ മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പ്​

Last Updated :20 January 2024, 8:48 am IST

കോവിഡ് തുടങ്ങിയ കാലം മുതൽ താടിയും മുടിയും നീട്ടിയ ലുക്കിലാണ് നമ്മൾ മമ്മൂട്ടിയെ കാണുന്നത്. സ്റ്റൈലിഷ് ലുക്കിലുള്ള നിരവധി ചിത്രങ്ങളും താരത്തിന്റേതായി പുറത്തുവന്നിരുന്നു. ഒന്നര വർഷം നീണ്ടു നിന്ന തന്റെ താടി ലുക്കിൽ നിന്ന് പുറത്തുവന്നിരിക്കുകയാണ് സൂപ്പർതാരമിപ്പോൾ. 'പുഴു' എന്ന സിനിമയ്ക്കുവേണ്ടിയാണ്​ മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പ്​.

Story image

മുടി വെട്ടിയൊതുക്കി താടി വടിച്ച് മീശ ലുക്കിലാണ് താരം ഇപ്പോൾ. പ്രതിപക്ഷ നേതാവ് വിഡി സതീശനുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് താരത്തിന്റെ പുത്തൻ ലുക്ക് ചർച്ചയായത്. അതിനു പിന്നാലെ ഒരു വിവാഹചടങ്ങിലും മമ്മൂട്ടി പങ്കെടുത്തു. പുതിയ ലുക്കിലുള്ള മമ്മൂട്ടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 

Story image
Story image

അമല്‍നീരദ് ചിത്രം 'ഭീഷ്മപര്‍വ'ത്തില്‍ അഭിനയിക്കുന്നതിനായാണ് മമ്മൂട്ടി താടിയും മുടിയും നീട്ടിയത്. അതേസമയം ഭീഷ്മപർവത്തിൽ മമ്മൂട്ടി ഉൾപ്പെടുന്ന ഭാഗങ്ങളുടെ ചിത്രീകരണം പൂർത്തിയായി കഴിഞ്ഞു. സെപ്റ്റംബർ 10ന് 'പുഴു'വില്‍ മമ്മൂട്ടി ജോയിന്‍ ചെയ്യും. കൊച്ചിയിലാണ് സിനിമയുടെ ചിത്രീകരണം. ഹര്‍ഷദ്, ഷറഫ്, സുഹാസ് എന്നിവരുടെ തിരക്കഥയിലൊരുങ്ങുന്ന ‘പുഴു’ നവാഗതയായ റത്തീനയാണ് സംവിധാനം ചെയ്യുന്നത്. പാർവതി തിരുവോത്ത് ആണ് നായിക. 

Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now