
'പ്രിയപ്പെട്ട സൂര്യയ്ക്ക്', പിറന്നാൾ ആശംസകളുമായി മമ്മൂട്ടിയും മോഹൻലാലും
നിരവധി പേരാണ് പ്രിയതാരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്

തമിഴ് സൂപ്പർതാരം സൂര്യയുടെ ജന്മദിനമാണ് ഇന്ന്. ആരാധകർ ഉൾപ്പടെ നിരവധി പേരാണ് പ്രിയതാരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്. ഇപ്പോൾ ശ്രദ്ധ നേടുന്ന മലയാളത്തിന്റെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും പിറന്നാളാശംസകളാണ്.
സൂര്യയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ചാണ് മമ്മൂട്ടി ആശംസ കുറിച്ചത്. പ്രിയപ്പെട്ട സൂര്യയ്ക്ക് സന്തോഷകരമായ പിറന്നാൾ ആശംസിക്കുന്നു. ഈ വർഷം മികച്ചതായി മാറട്ടെ. അനുഗ്രഹീതനായിരിക്കു.- എന്നാണ് മമ്മൂട്ടി കുറിച്ചത്.
പിറന്നാൾ ദിനത്തിൽ പ്രിയപ്പെട്ട സൂര്യയ്ക്ക് തന്റെ സ്നേഹം അറിയിക്കുന്നു എന്നാണ് മോഹൻലാൽ കുറിച്ചത്. നിന്റെ ഈ ദിവസം വർഷവും നിന്റേതുപോലെ മികച്ചതാവട്ടെയെന്നും താരം ആശംസിച്ചു. എന്തായാലും സൂര്യ ആരാധകർ ആഘോഷമാക്കുകയാണ് താരങ്ങളുടെ പിറന്നാൾ ആശംസ.
Sending you so much love on your birthday, dear @Suriya_offl ! May your day and the year ahead be as amazing as you are. pic.twitter.com/KI3QLM5D5N
â Mohanlal (@Mohanlal) July 23, 2023
സിനിമ മേഖലയിൽ നിന്നുൾപ്പടെ നിരവധിപേരാണ് സൂര്യയ്ക്ക് ആശംസകൾ അറിയിച്ചത്. ആര്യ, മഹേഷ് ബാബു, ധ്രുവ് വിക്രം തുടങ്ങിയവർ ആശംസ അറിയിച്ചു. ഹാപ്പി ബർത്ത്ഡേ അണ്ണ എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെന്റിങ്ങാവുകയാണ്. ആര്യയുടെ 48ാം പിറന്നാളാണ് ഇന്ന്. ശിവ സംവിധാനം ചെയ്യുന്ന കങ്കുവയുടെ ടീസർ താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ച് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Today's Rashi Phalam October 11| വിദേശയാത്രാ തടസ്സങ്ങൾ മാറും, വിവാഹത്തിൽ സന്തോഷ വാർത്ത

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ



