
മാനേജർ 80 ലക്ഷം തട്ടിയെടുത്തിട്ടില്ല, അഭ്യൂഹങ്ങൾ തെറ്റ്; വ്യക്തമാക്കി രശ്മിക മന്ദാന
കരിയറിന്റെ തുടക്കം മുതൽ കൂടെയുണ്ടായിരുന്ന മാനേജരെ താരം പുറത്താക്കിയെന്നും റിപ്പോർട്ടുകൾ ഉണ്ടായികുന്നു

നടി രശ്മിക മന്ദാനയിൽ നിന്ന് മാനേജർ 80 ലക്ഷം തട്ടിയെടുത്തു എന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കരിയറിന്റെ തുടക്കം മുതൽ കൂടെയുണ്ടായിരുന്ന മാനേജരെ താരം പുറത്താക്കിയെന്നും റിപ്പോർട്ടുകൾ ഉണ്ടായികുന്നു. ഇപ്പോൾ വാർത്ത നിഷേധിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് രശ്മിക.
നടിയും മുൻമാനേജരും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലൂടെയാണ് നിലപാട് വ്യക്തമാക്കിയത്. സൗഹാർദപരമായാണ് പിരിയുന്നതെന്നും തങ്ങൾക്കിടയിൽ യാതൊരുവിധത്തിലുള്ള ശത്രുതയുമില്ലെന്നും പ്രസ്താവനയിൽ പറയുന്നു. മാധ്യമങ്ങളിലൂടെയുള്ള ഊഹാപോഹങ്ങളെ ശമിപ്പിക്കാനും അവരുടെ പ്രൊഫഷണൽ ബന്ധത്തെ ചുറ്റിപ്പറ്റിയുള്ള അടിസ്ഥാനരഹിതമായ കിംവദന്തികൾ അവസാനിപ്പിക്കാനും ലക്ഷ്യമിടുന്നതാണ് പ്രസ്താവനയെന്നും വ്യക്തമാക്കുന്നു.
Actress #RashmikaMandanna & her Manager released an official statement about ongoing rumours.They parted ways on a peaceful note. @IamRashmika pic.twitter.com/oBz0UzMEoa
â Ramesh Bala (@rameshlaus) June 22, 2023
രശ്മികയിൽ നിന്ന് മാനേജർ 80 ലക്ഷം തട്ടിയെടുത്തു എന്നായിരുന്നു വാർത്തകൾ. വലിയ പ്രശ്നമാക്കാതിരിക്കാൻ നിയമ നടപടി സ്വീകരിക്കാതെ താരം പുറത്താക്കുകയായിരുന്നു എന്നും റിപ്പോർട്ടുകളിൽ പറയുന്നു. രൺബീർ കപൂർ നായകനായി എത്തുന്ന അനിമലാണ് രശ്മികയുടെ പുതിയ ചിത്രം. അല്ലു അർജുൻ നായകനായ പുഷ്പ 2 ഒരുങ്ങുന്നുണ്ട്. ബോളിവുഡ് സ്പൈ ത്രില്ലർ മിഷൻ മജ്നുവാണ് രശ്മികയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News


'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്
