'ചങ്കൂറ്റം'; നടിക്ക് പിന്തു‌ണയുമായി മഞ്ജു വാര്യരും പൃഥ്വിരാജും, കയ്യടിച്ച് സിനിമാലോകം

നടൻ കുഞ്ചാക്കോ ബോബനും ടൊവിനോ തോമസും  കുറിപ്പ് പങ്കുവച്ചിട്ടുണ്ട്

ചിത്രം; ഫേയ്സ്ബുക്ക്
Last Updated :20 January 2024, 8:56 am IST
Edited by :migrator

അഞ്ചു വർഷത്തെ തന്റെ അതിജീവനത്തെക്കുറിച്ച് തുറന്നു പറഞ്ഞ നടിക്ക് പിന്തുണയുമായി പൃഥ്വിരാജ് ഉൾപ്പടെയുള്ള യുവതാരനിര. നടിയുടെ ചങ്കൂറ്റത്തെ പ്രശംസിച്ചുകൊണ്ടാണ് പൃഥ്വിരാജ് കുറിപ്പ് പങ്കുവച്ചത്. കൂടാതെ നടി മഞ്ജു വാര്യർ നടൻ കുഞ്ചാക്കോ ബോബനും ടൊവിനോ തോമസും  കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. 

Story image

അവൾക്കൊപ്പമെന്ന് യുവനടിമാർ

യുവനടിമാരിൽ നിരവധി പേരാണ് ആക്രമിക്കപ്പെട്ട നടിയെ പിന്തുണച്ചുകൊണ്ട് രം​ഗത്തെത്തിയത്.  പാർവതി, റിമ കല്ലിങ്കൽ, അന്ന ബെൻ, ​ഗീതു മോഹൻദാസ്, സാനിയ അയ്യപ്പൻ, അഹാന കൃഷ്ണ, പൂർണിമ ഇന്ദ്രജിത്ത്, നൈല ഉഷ, സയനോര തുടങ്ങിയ നിരവധി പേർ അവൾക്കൊപ്പമെന്ന് കുറിച്ചു. 

അതിജീവിച്ചവളെ ബഹുമാനിക്കുക. ഇതാണ് യഥാര്‍ത്ഥ ചങ്കൂറ്റം. ഇതാണ് യഥാര്‍ത്ഥ മാറ്റം. നാണക്കേട് അവളുടേതല്ല. ഒരിക്കല്‍ക്കൂടി വായിക്കൂ- എന്നാണ് അഞ്ജലി മേനോന്‍ കുറിച്ചത്. സംവിധായകന്‍ ആഷിക് അബുവും നടിക്ക് പിന്തുണയുമായി എത്തി. 

നടിയുടെ ഇൻസ്റ്റ​ഗ്രാം കുറിപ്പ് 

ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലിൽ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര. 5 വർഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അതിക്രമത്തിനടിയിൽ അടിച്ചമർത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാൻ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അപ്പോളൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ടുവന്നു. എനിക്കു വേണ്ടി സംസാരിക്കാൻ, എന്റെ ശബ്ദം നിലക്കാതിരിക്കാൻ. ഇന്ന് എനിക്കു വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങൾ കേൾക്കുമ്പോൾ ഞാൻ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു. 

നീതി പുലരാനും തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരനുഭവം മറ്റാർക്കും ഉണ്ടാവാതെയിരിക്കാനും ഞാൻ ഈ യാത്ര തുടർന്ന് കൊണ്ടേയിരിക്കും. കൂടെനിൽക്കുന്ന എല്ലാവരുടേയും സ്നേഹത്തിനു ഹൃദയം നിറഞ്ഞ നന്ദി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now