
'അദ്ദേഹം അന്ന് സമ്മാനിച്ച ആ എഴുത്തോലയും ഓർമകളും മതി ഒരായുസിലേക്ക്'
അന്ന് ഞാന്‍ ആ വിരലുകളിലേക്കാണ് നോക്കിയത്. ഭീമനും സേതുവും വിമലയും ചന്തുവുമെല്ലാം ജനിച്ച വിരലുകള്‍.

മലയാളത്തിന്റെ വാക്കും വെളിച്ചവുമായി നിറഞ്ഞു നിന്ന അക്ഷര സുകൃതം എംടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് നടി മഞ്ജു വാര്യർ. എംടി സമ്മാനിച്ച എഴുത്തോലയെക്കുറിച്ച് ഓർമിച്ചു കൊണ്ടാണ് മഞ്ജു ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
ഒറ്റത്തവണയേ അദ്ദേഹത്തിന്റെ കഥാപാത്രമാകാന്‍ സാധിച്ചുള്ളൂ. കാണുമ്പോഴൊക്കെ വാത്സല്യം തന്നു. ഇടയ്‌ക്കൊക്കെ ഒരു ചെറുപുഞ്ചിരി സമ്മാനിച്ചുവെന്നും മഞ്ജു വാര്യർ കുറിച്ചു. വേണു സംവിധാനം ചെയ്ത് 1998 ൽ പുറത്തിറങ്ങിയ ദയ എന്ന ചിത്രത്തിലായിരുന്നു എംടിയ്ക്കൊപ്പം മഞ്ജു വാര്യർ പ്രവർത്തിച്ചത്.
മഞ്ജു വാര്യരുടെ ഫെയ്സ്ബുക്ക് കുറിപ്പ്
എംടി സാര്‍ കടന്നുപോകുമ്പോള്‍ ഞാന്‍ ഒരു എഴുത്തോലയെക്കുറിച്ച് ഓര്‍ത്തുപോകുന്നു. ഒമ്പത് വര്‍ഷം മുമ്പ് തിരൂര്‍ തുഞ്ചന്‍പറമ്പില്‍ വിദ്യാരംഭം കലോത്സവം ഉദ്ഘാടനത്തിന് ചെന്നപ്പോള്‍ അദ്ദേഹം എനിക്ക് സമ്മാനിച്ചത്. അന്ന് ഞാന്‍ ആ വിരലുകളിലേക്കാണ് നോക്കിയത്. ഭീമനും സേതുവും വിമലയും ചന്തുവുമെല്ലാം ജനിച്ച വിരലുകള്‍. അവിടെ സംസാരിച്ചപ്പോള്‍ ജീവിച്ചിരിക്കുന്ന എഴുത്തച്ഛനെന്നല്ലാതെയുള്ള വിശേഷണം മനസ്സില്‍ വന്നില്ല.
ആധുനിക മലയാളത്തെ വിരല്‍ പിടിച്ചു നടത്തിയ എഴുത്തുകാരില്‍ പിതാവിന്റെ സ്ഥാനം തന്നെയാണ് എംടി സാറിന് എന്നുതന്നെ വിശ്വസിക്കുന്നു. ഒറ്റത്തവണയേ അദ്ദേഹത്തിന്റെ കഥാപാത്രമാകാന്‍ സാധിച്ചുള്ളൂ. പക്ഷേ എംടി സാര്‍ എനിക്ക് സമ്മാനിച്ച കഥാപാത്രത്തിന് ഏറ്റവും ആര്‍ദ്രതയേറിയ വികാരത്തിന്റെ പേരായിരുന്നു-ദയ! കാണുമ്പോഴൊക്കെ വാത്സല്യം തന്നു.
ഇടയ്‌ക്കൊക്കെ ഒരു ചെറുപുഞ്ചിരി സമ്മാനിച്ചു. ആ ഓര്‍മകളും വിരല്‍ത്തണുപ്പ് ഇന്നും ബാക്കിനില്കുന്ന എഴുത്തോലയും മതി ഒരായുസ്സിലേക്ക്. നന്ദി സാര്‍, ദയാപരതയ്ക്കും മലയാളത്തെ മഹോന്നതമാക്കിയതിനും....
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സഹകരണ ബാങ്ക് ക്രമക്കേട്; മൂന്ന് ജില്ലകളില്‍ ഇഡി റെയ്ഡ്, ജീവനക്കാരുടെ വസതികളിലും പരിശോധന

മീറ്റര്‍ റീഡര്‍മാരുടെ സമരം; ഈ മാസത്തെ വൈദ്യുതി ബില്‍ ശരാശരി ഉപയോഗം കണക്കാക്കി
ഭാഗ്യശാലി അജ്ഞാതന്‍!; ഓണം ബംപര്‍ ജേതാവ് 30 കോടി കൈപ്പറ്റി

'കോച്ച് വാക്കുപാലിച്ചില്ല; ഏത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാര്‍'; ക്യാംപ് വിട്ടതില്‍ മാപ്പുചോദിച്ച് റൊണാള്‍ഡോ

Related News


'അവരുടെ കുടുംബത്തിന് ഇല്ലാത്ത വേവലാതി എന്തിനാണ് മറ്റൊരാൾക്ക് ?; ചിരിച്ച മുഖത്തോടെയല്ലാതെ ഒരാളും മഞ്ജുവിനെ കണ്ടിരിക്കാൻ സാധ്യതയില്ല'

'തടവിൽ കഴിയുന്ന മഞ്ജുവിനെ പോയി കാണാൻ തീരുമാനിച്ചു, രണ്ട് ദിവസം അമ്മയും തോക്കിൻമുനയിലായിരിക്കും'; സനലിനെ ട്രോളി മധു വാര്യർ
