
News Now
പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരളത്തില് ജനനം, നിത്യ രാമന് ലോസ് ഏഞ്ചല്സ് മേയറാകുമോ? കാരന് ബാസിനെതിരെ ലീഡ്

സിഎംആര്എല് കേസില് പിണറായി വിജയന് നിര്ണായകം; അപ്പീല് അനുമതി ഹര്ജിയില് ഇന്ന് വിധി; കേസെടുത്ത് ഇഡിയും

എസ്ഐആര്: 'ഇന്ത്യ' മുന്നണിയുടെ ഹര്ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ബോളിവുഡ് നടൻ മനോജ് ബാജ്പയീക്ക് കോവിഡ് സ്ഥിരീകരിച്ചു. കനു ബെഹ്ൽ സംവിധാനം ചെയ്യുന്ന ഡെസ്പാറ്റ്ച് എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് താരത്തിന് പോസിറ്റീവായത്. ഇപ്പോൾ വീട്ടിൽ ക്വാറന്റീനിലാണ് താരമെന്ന് അദ്ദേഹത്തിന്റെ വക്താവ് വ്യക്തമാക്കി.
കഴിഞ്ഞ മാസം ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നതിന് ഇടയിലാണ് സംവിധായകന് രോഗം സ്ഥിരീകരിക്കുന്നത്. അതിന് പിന്നാലെയാണ് താരവും രോഗബാധിതനാകുന്നത്. മനോജ് ചികിത്സയിലാണെന്നും ആരോഗ്യത്തിൽ പുരോഗതിയുണ്ടെന്നും പത്രക്കുറിപ്പിലൂടെ വക്താവ് അറിയിച്ചു. വീട്ടിൽ കഴിയുന്ന താരം എല്ലാം മുൻകരുതലുകളും സ്വീകരിക്കുന്നുണ്ടെന്നും വ്യക്തമാക്കി.
സംവിധായകനും നായകനും കോവിഡ് പോസിറ്റീവായതോടെ ചിത്രത്തിന്റെ ഷൂട്ടിങ് മാറ്റിവച്ചു. ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ഡേസ്പാറ്റ്ച്. ബോളിവുഡിൽ രോഗബാധിതരാവുന്നവരുടെ എണ്ണം വർധിക്കുകയാണ് കഴിഞ്ഞ ദിവസം സംവിധായകൻ സഞ്ജയ് ലീല ബൻസാലി, നടൻ രൺബീർ കപൂർ എന്നിവർക്ക് കോവിഡ് പോസിറ്റീവായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


