'ഹരിദാസേ നിന്റെ തങ്കമണിയെ ഞാൻ കണ്ടെടാ'; 33 വർഷങ്ങൾക്ക് ശേഷം രംഭയെ കണ്ടുമുട്ടിയ സന്തോഷം പങ്കുവച്ച് മനോജ് കെ ജയൻ
33 വർഷങ്ങൾക്ക് ശേഷം പ്രിയപ്പെട്ട രംഭയെ അപ്രതീക്ഷിതമായി കണ്ടുമുട്ടി

മലയാള സിനിമയിലെ ക്ലാസിക് ചിത്രങ്ങളിലൊന്നാണ് 'സർഗം'. ചിത്രത്തിലെ കുട്ടൻ തമ്പുരാനെ അനശ്വരനാക്കിയ മനോജ് കെ ജയനും തങ്കമണിയായി എത്തിയ രംഭയും 33 വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടിയിരിക്കുകയാണ്. ദുബായ് രാജ്യാന്തര എയർപോർട്ടിലെ ബിസിനസ് ലോഞ്ചിൽ വച്ച് അപ്രതീക്ഷിതമായാണ് ഇരുവരും കണ്ടുമുട്ടിയത്.
തന്റെ പ്രിയപ്പെട്ട സഹപ്രവർത്തകയെ കണ്ട സന്തോഷം മനോജ് കെ ജയൻ പങ്കുവച്ചത് ‘സർഗ’ത്തിലെ തന്നെ ഹിറ്റ് സംഭാഷണം കുറിച്ചുകൊണ്ടാണ്. "കുട്ടൻ തമ്പുരാനും തങ്കമണിയും... ഹരിദാസേ നിന്റെ തങ്കമണിയെ ഞാൻ കണ്ടെടാ... 33 വർഷങ്ങൾക്ക് ശേഷം പ്രിയപ്പെട്ട രംഭയെ അപ്രതീക്ഷിതമായി കണ്ടുമുട്ടി; അവളെ കണ്ടതിൽ വലിയ സന്തോഷം." ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് മനോജ് കെ ജയൻ കുറിച്ചു.
1992 ൽ ഹരിഹരൻ സംവിധാനം ചെയ്ത 'സർഗം' മനോജ് കെ ജയന്റെ കരിയറിലെ ഏറ്റവും വലിയ നാഴികക്കല്ലായിരുന്നു. ചിത്രത്തിലെ കുട്ടൻ തമ്പുരാൻ എന്ന വേഷത്തിലൂടെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും അദ്ദേഹം സ്വന്തമാക്കി. രംഭയുടെ കരിയറിലെയും ശ്രദ്ധേയമായ വേഷമായിരുന്നു തങ്കമണി.
മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറവും പ്രേക്ഷകർ ഈ ജോഡികളെയും സിനിമയിലെ ആ സംഭാഷണങ്ങളെയും ഓർത്തിരിക്കുന്നു എന്നതിന്റെ തെളിവാണ് ചിത്രത്തിന് ലഭിക്കുന്ന വൻ സ്വീകാര്യത. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലെ സൂപ്പർ താരങ്ങൾക്കൊപ്പമെല്ലാം ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട് രംഭ.
വിവാഹശേഷം അഭിനയത്തിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണെങ്കിലും റിയാലിറ്റി ഷോയിൽ വിധികർത്താവായി രംഭ പ്രേക്ഷകർക്ക് മുന്നിലെത്തുന്നുണ്ട് ഇപ്പോൾ.1992 ൽ ഹരിഹരൻ സംവിധാനം ചെയ്ത 'സർഗം' മനോജ് കെ ജയന്റെ കരിയറിലെ ഏറ്റവും വലിയ നാഴികക്കല്ലായിരുന്നു. ചിത്രത്തിലെ കുട്ടൻ തമ്പുരാൻ എന്ന വേഷത്തിലൂടെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും അദ്ദേഹം സ്വന്തമാക്കി. രംഭയുടെ കരിയറിലെയും ശ്രദ്ധേയമായ വേഷമായിരുന്നു തങ്കമണി.
മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറവും പ്രേക്ഷകർ ഈ ജോഡികളെയും സിനിമയിലെ ആ സംഭാഷണങ്ങളെയും ഓർത്തിരിക്കുന്നു എന്നതിന്റെ തെളിവാണ് ചിത്രത്തിന് ലഭിക്കുന്ന വൻ സ്വീകാര്യത. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലെ സൂപ്പർ താരങ്ങൾക്കൊപ്പമെല്ലാം ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട് രംഭ.
വിവാഹശേഷം അഭിനയത്തിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണെങ്കിലും റിയാലിറ്റി ഷോയിൽ വിധികർത്താവായി രംഭ പ്രേക്ഷകർക്ക് മുന്നിലെത്തുന്നുണ്ട് ഇപ്പോൾ.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Cinema News: Actor Manoj K Jayan share a cute photo with Actress Rambha.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

'നന്നായി പഠിപ്പിക്കുക, നല്ലൊരു ആളെ കല്യാണം കഴിപ്പിച്ച് വിടുക, അതായിരുന്നു മനസിൽ'; മകളുടെ സിനിമാ അരങ്ങേറ്റത്തെക്കുറിച്ച് മനോജ് കെ ജയൻ

'കരുതലിന്റെയും സ്നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും വലിയ പാഠം'; പ്രിസ്കില്ലയ്ക്ക് മറുപടി കത്തയച്ച് മുഖ്യമന്ത്രി, അഭിനന്ദനം


