'ഞാന്‍ ജീവിച്ചിരിപ്പുണ്ടെന്ന് പോലും അറിയില്ല എന്നല്ലേ പറഞ്ഞത്'; പേളിയ്ക്ക് മറുപടിയുമായി മെറീന മൈക്കിള്‍
വിമര്‍ശകരെ ബ്ലോക്ക് ചെയ്താല്‍ വിമര്‍ശനം ഇല്ലാതാക്കില്ല

വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ചുള്ള പേളി മാണിയുടെ നിലപാട് വലിയ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമാണ് വഴിയൊരുക്കിയത്. പേളിയെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇതിനിടെ പേളിയെ ലക്ഷ്യമിട്ടുള്ള നടി മെറീന മൈക്കിളിന്റെ കുറിപ്പും ചര്‍ച്ചയായി മാറുകയാണ്. പേളിയുടെ പേരെടുത്ത് പറയാതെ, എന്നാല്‍ പേളിയെ തന്നെ ലക്ഷ്യം വച്ചുള്ള കുറിപ്പ് ചര്‍ച്ചയായി മാറുകയാണ്.
ചോദ്യം ചോദിക്കുന്നവരേയും വിമര്‍ശിക്കുന്നവരേയും ബ്ലോക്ക് ചെയ്യുകയല്ല വേണ്ടതെന്നും അവരെ കേള്‍ക്കുകയും മറുപടി നല്‍കുകയുമാണ് വേണ്ടതെന്നാണ് മെറീന പറയുന്നത്. മുമ്പൊരിക്കല്‍ പറഞ്ഞ ഇങ്ങനെ ഒരാള്‍ ഉണ്ടെന്ന് അറിയില്ലെന്ന പേളിയുടെ പരാമര്‍ശം ഓര്‍മിപ്പിച്ചു കൊണ്ടാണ് മെറീനയുടെ കുറിപ്പ്. ആ വാക്കുകളിലേക്ക്:
നീയൊരിക്കല്‍ എന്നോട് പറഞ്ഞു, 'നീ ജീവിച്ചിരിപ്പുണ്ടെന്ന് പോലും എനിക്ക് അറിയില്ല' എന്ന്. അത് സാരമില്ല. തിരിച്ചറിയപ്പെടുകയെന്നതല്ല ഒരാളുടെ മൂല്യം നിര്‍ണയിക്കുന്നത്. നിന്റെ തന്നെ വാക്കുകള്‍ ജനങ്ങള്‍ ശ്രദ്ധിച്ചതോടെയാണ് നമ്മള് ഇന്ന് സംസാരിക്കുന്നത് എന്നത് വിരോധാഭാസമാണ്. ഞാന്‍ ആരെന്നതല്ല, എങ്ങനെ പ്രതികരിക്കണമെന്ന നിന്റെ തെരഞ്ഞെടുപ്പാണ് കാരണം. ചിലപ്പോഴൊക്കെ ആര്‍ക്ക് ആരെ അറിയാം എന്നതായിരിക്കില്ല വിഷയം. മറിച്ച്, ആരാണ് വിമര്‍ശനത്തെ ഭംഗിയായി കൈ കാര്യം ചെയ്തത് എന്ന് അനുസരിച്ചിരിക്കും.
പബ്ലിക് ഫിഗറുകള്‍ക്ക് സ്വാധീനിക്കാന്‍ കഴിയുന്നത് ജനങ്ങള്‍ അത് അനുവദിക്കുന്നതിനാലാണ്. ആ സ്വാധീനത്തിനൊപ്പം ഉത്തരവാദിത്തമുണ്ടാകണം. സമൂഹത്തെ ബാധിക്കുന്ന വിഷയത്തില്‍ സംസാരിക്കാന്‍ തീരുമാനിച്ചാല്‍, എതിര്‍പ്പുകളെ കേള്‍ക്കാനും തയ്യാറാകണം. നിങ്ങളെ ചോദ്യം ചെയ്യുന്നവരെ പേരുകള്‍ വിളിക്കുകയോ പരിഹസിക്കുകയോ വ്യക്തിപരമായി ലക്ഷ്യം വെക്കുകയോ ചെയ്യരുത്.
പോസ്റ്റ് ഡിലീറ്റ് ചെയ്തെന്ന് കരുതി എഴുതിയ വാക്കുകള്‍ മായ്ച്ച് കളയാനാകില്ല. വിമര്‍ശകരെ ബ്ലോക്ക് ചെയ്താല്‍ വിമര്‍ശനം ഇല്ലാതാക്കില്ല. പുകഴ്ത്തല്‍ മാത്രം അനുവദിക്കപ്പെടുന്നൊരു എക്കോ ചേംബറാണ് സൃഷ്ടിക്കപ്പെടുക. എല്ലാവരും നിങ്ങളോട് വിയോജിപ്പ് പങ്കുവെക്കുമ്പോള്‍ എത്ര ഉച്ചത്തില്‍ സംസാരിക്കുന്നുവെന്നതല്ല നേതൃത്വം. എങ്ങനെ ശാന്തമായും ആത്മാര്‍ത്ഥമായി നിങ്ങള്‍ എതിര്‍പ്പുകളോട് പ്രതികരിക്കുന്നു എന്നതിലാണ് അത് അളക്കപ്പെടുന്നത്.
ഇത് വെറുപ്പിനെക്കുറിച്ചല്ല. ഇത് ആരേയും വലിച്ച് താഴെയിടാനല്ല. പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാന്‍ തങ്ങളുടെ പ്ലാറ്റ്ഫോം ഉപയോഗിച്ചവരില്‍ നിന്നും സ്ഥിരതയും ഉത്തരവാദിത്തവും ബഹുമാനവും പ്രതീക്ഷിക്കുന്നതുകൊണ്ടാണ്. നിങ്ങളുടെ നിലപാട് നീതിയുക്തമാണെങ്കില്‍ വസ്തുതകള്‍ വച്ച് പ്രതിരോധിക്കൂ. വിഷയത്തെ അഭിമുഖീകരിക്കൂ. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കൂ. ചോദിക്കുന്നവരെ ആക്രമിക്കാതിരിക്കൂ. അതാണ് സത്യസന്ധതയും സ്വാധീനവും തമ്മിലുള്ള വ്യത്യാസം.
വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നൊരു സംഭവത്തെയാണ് മെറീന കുറിപ്പില്‍ സൂചിപ്പിക്കുന്നത്. അന്ന് അവതാരകയായിരുന്ന പേളി മെറീന അതിഥിയായി എത്തിയപ്പോള്‍ ഷോ ചെയ്യാന്‍ വിസമ്മതിച്ചുവെന്നാണ് ആരോപണം. എന്നാല്‍ തന്റെ വിശദീകരണം കേള്‍ക്കാന്‍ മെറീന തയ്യാറായില്ലെന്നാണ് പേളി പറഞ്ഞത്. നിലവിലെ സാഹചര്യത്തില്‍ ഈ സംഭവം ഓര്‍മിപ്പിക്കുകയാണ് മെറീനയുടെ കുറിപ്പ്.
WHAT TO READ NEXT

'365 ഡെയ്സ് ഓഫ് ലൈഫ്'; അമ്മയായ സന്തോഷം പങ്കിട്ട് പദ്മപ്രിയ
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

Summary
Mareena Michael gives reply to Pearle Maaney. she recalls how the influencer insulted previously.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

'ക്ഷമിക്കണം, ഒരുനാള്‍ ഒരുമിച്ച് അഭിനയിക്കണം'; ഇനാരിറ്റു സിനിമ 'തട്ടിയെടുത്തതില്‍' ഫഹദിനോട് റിസ് അഹമ്മദ്

അബി തെമ്മാടിയും മോശക്കാരനുമല്ല, ഞാന്‍ പറഞ്ഞത് ഷെയ്ന് നിഗം പോലും തെറ്റിദ്ധരിച്ചു; വിവാദ പരാമര്‍ശത്തില്‍ ശാന്തിവിള ദിനേശ്


