'ക്ഷമിക്കണം, ഒരുനാള്‍ ഒരുമിച്ച് അഭിനയിക്കണം'; ഇനാരിറ്റു സിനിമ 'തട്ടിയെടുത്തതില്‍' ഫഹദിനോട് റിസ് അഹമ്മദ്

ഒരു അഭിമുഖത്തിലാണ് ഫഹദ് ഇനാരിറ്റു പടത്തിന് ഓഡിഷന്‍ ചെയ്തതായി വെളിപ്പെടുത്തിയത്

Fahadh Faasil, Riz Ahmed
Fahadh Faasil, Riz Ahmed
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :29 സെപ്റ്റംബർ 2026, 2:33 pm IST

ടോം ക്രൂസ് നായകനാകുന്ന പുതിയ ചിത്രമാണ് ഡിഗ്ഗര്‍. ചിത്രത്തിലൊരു പ്രധാന വേഷത്തില്‍ അക്കാദമി അവാര്‍ഡ് വിന്നര്‍ റിസ് അഹമ്മദുമെത്തുന്നുണ്ട്. അലസാന്ദ്രോ ഇനാരിറ്റു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡിഗ്ഗര്‍. ചിത്രത്തിലെ റിസ് അഹമ്മദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിനായി ഫഹദ് ഫാസിലും വീര്‍ ദാസും ഓഡിഷന്‍ ചെയ്തിരുന്നു.

ഫഹദും വീറുമടക്കം നിരവധി താരങ്ങളെ പിന്തള്ളിയാണ് റിസ് ചിത്രത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇതേക്കുറിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് സ്‌ക്രീനിന് നല്‍കിയ അഭിമുഖത്തില്‍ റിസ് പ്രതികരിക്കുകയാണ്. ''സോറി, നിങ്ങളുടെ അസാധ്യ പ്രകടനങ്ങള്‍ക്ക് നന്ദി. നമുക്ക് ഒരുമിച്ച് അഭിനയിക്കാന്‍ സാധിക്കട്ടെയെന്ന് പ്രതീക്ഷിക്കുന്നു'' എന്നായിരുന്നു റിസ് പറഞ്ഞത്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

നേരത്തെ ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് ഇനാരിറ്റു പടത്തിന് ഓഡിഷന്‍ ചെയ്തതായി വെളിപ്പെടുത്തിയത്. ചിത്രത്തിനായി ആക്‌സെന്റ് പഠിക്കാനായി യുഎസില്‍ നാല് മാസത്തോളം താമസിക്കേണ്ടി വരും, ഇക്കാലത്ത് പ്രതിഫലം ലഭിക്കുകയുമില്ല. അതിനാലാണ് താന്‍ ഈ ചിത്രവുമായി മുന്നോട്ട് പോകാതിരുന്നതെന്നാണ് ഫഹദ് പറഞ്ഞത്. ഡിഗ്ഗറില്‍ ഗണേഷ് എന്ന ഇന്ത്യന്‍ കഥാപാത്രമായാണ് റിസ് അഹമ്മദ് എത്തുന്നത്. ഈ കഥാപാത്രത്തിനായാണ് ഫഹദിനെ ഓഡിഷന്‍ ചെയ്തതെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല.

അതേസമയം, ഡിഗ്ഗറിന് വേണ്ടി താന്‍ രണ്ട് തവണ ഓഡിഷന്‍ നല്‍കിയിരുന്നുവെന്നാണ് വീര്‍ പറഞ്ഞത്. ''ഇതിന് വേണ്ടി ഞാന്‍ രണ്ട് തവണ ഓഡിഷന്‍ നല്‍കി. പക്ഷെ അവര്‍ റിസ് അഹമദിനെ തെരഞ്ഞെടുത്തു. ഞാനാകെ തകര്‍ന്നുപോയിരുന്നു. പക്ഷെ അതാണ് ജീവിതം. അസാധ്യ തിരക്കഥയാണ്'' എന്നാണ് വീര്‍ ദാസ് എക്‌സിലൂടെ നേരത്തെ പറഞ്ഞത്.

News Now

Summary

Riz Ahmed has a message to Fahadh Faasil for beating him for Digger.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates