'പോകാൻ തോന്നിയിടത്തൊക്കെ പോയി, അങ്ങനെയൊരു അവസരത്തിന് നോക്കിയിരിക്കുകയായിരുന്നു'; ആദ്യ സോളോ ട്രിപ്പിനെക്കുറിച്ച് മീന

എപ്പോൾ അങ്ങനെയൊരു അവസരമുണ്ടാകും എന്ന് നോക്കിയിരിക്കുകയായിരുന്നു.

Meena
Meenaഇൻസ്റ്റ​ഗ്രാം
Last Updated :28 February 2026, 2:55 pm IST
Edited by :Hima Prakash

'സീക്രട്ട് സ്റ്റോറീസ് റോസ്‍ലിൻ' എന്ന വെബ് സീരിസിലൂടെ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തെയിരിക്കുകയാണ് മീന. ജപ്പാനിലേക്ക് സോളോ ട്രിപ്പ് നടത്തിയതിനെക്കുറിച്ച് മീന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേയമാകുന്നത്. തന്നെ അവിടെ ആരും തിരിച്ചറിഞ്ഞില്ലെന്നും അതുകൊണ്ട് തന്നെ ഇഷ്ടമുള്ളിടത്തൊക്കെ പോകാനും ഭക്ഷണം കഴിക്കാനുമൊക്കെ പറ്റിയെന്ന് പറയുകയാണ് മീന.

രേഖ മേനോന് നൽകിയ അഭിമുഖത്തിലാണ് രേഖ ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്. "ഈ അടുത്തിടെയാണ് ഞാൻ ആദ്യമായി ഒരു സോളോ ട്രിപ്പ് പോകുന്നത്. എന്റെ സുഹൃത്തുക്കളൊക്കെ എപ്പോഴോ ചെയ്തു കഴിഞ്ഞ കാര്യമാണ്. പെട്ടെന്ന് എടുത്ത തീരുമാനമായിരുന്നു ഒറ്റയ്ക്ക് ട്രിപ്പ് പോകുക എന്നത്. എപ്പോഴും ചിന്തിക്കുന്ന ഒരു കാര്യമാണത്. എപ്പോൾ അങ്ങനെയൊരു അവസരമുണ്ടാകും എന്ന് നോക്കിയിരിക്കുകയായിരുന്നു.

ആ സമയത്ത് അങ്ങനെയൊരു ചാൻസ് കിട്ടിയപ്പോൾ പോകാമെന്ന് തീരുമാനിക്കുകയായിരുന്നു. ഇതാണ് അതിനുള്ള സമയമെന്ന് മനസിലായി. ജപ്പാൻ ഏറ്റവും മനോഹരവും സേഫ് ആയ രാജ്യവുമാണ്. അതുകൊണ്ട് തന്നെ ഒന്ന് പോയി നോക്കാം എന്ന് കരുതി. കംപ്ലീറ്റ്ലി ഒരു സോളോ ട്രിപ്പ് എന്ന് പറയാൻ കഴിയില്ല.

കാരണം എന്റെ ഡ്രൈവറും എന്റെ ​ഗൈഡും കൂടെ തന്നെയുണ്ടായിരുന്നു. എന്നിരുന്നാലും എനിക്ക് പോകാൻ തോന്നിയിടത്തേക്ക് ഞാൻ പോവുകയും കഴിക്കാൻ തോന്നിയ ഭക്ഷണം കഴിക്കുകയും ചെയ്തു. അവിടെ എന്നെ ആരും തിരിച്ചറിഞ്ഞില്ല. അതുകൊണ്ട് തന്നെ എല്ലായിടത്തേക്കും പോകാനും വേണ്ടത് വാങ്ങി കഴിക്കാനുമൊക്കെ എനിക്ക് കഴിഞ്ഞു. അതൊരു വല്ലാത്ത തിരിച്ചറിവാണ്".- മീന പറഞ്ഞു.

News Now

Summary

Cinema News: Actress Meena talks about her first solo trip.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics