
'സ്ത്രീയും പുരുഷനും തുല്യരല്ല'; ഫെമിനിസം ഉപയോഗമില്ലാത്തതെന്ന് നീന ഗുപ്ത
'ഉപയോഗമില്ലാത്ത ഫെമിനിസത്തിലും സ്ത്രീകളും പുരുഷന്മാരും തുല്യരാണ് എന്ന ചിന്തയിലും വിശ്വസിക്കേണ്ട ആവശ്യമില്ല'

സ്ത്രീയും പുരുഷനും തുല്യരാണ് എന്നതില്‍ താന്‍ വിശ്വസിക്കുന്നില്ല എന്ന് നടി നീന ഗുപ്ത. സ്ത്രീകള്‍ക്ക് പുരുഷന്മാരെ ആവശ്യമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. വ്യര്‍ത്ഥമായ ഫെമിനിസത്തില്‍ വിശ്വസിക്കരുതെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഉപയോഗമില്ലാത്ത ഫെമിനിസത്തിലും സ്ത്രീകളും പുരുഷന്മാരും തുല്യരാണ് എന്ന ചിന്തയിലും വിശ്വസിക്കേണ്ട ആവശ്യമില്ല. പകരം സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതിലും നിങ്ങളുടെ ജോലിയിലും ശ്രദ്ധിക്കൂ. നിങ്ങള്‍ ഒരു വീട്ടമ്മയാണെങ്കില്‍. അതിനെ മോശമായി കാണരുത്. അതൊരു പ്രധാനപ്പെട്ട കടമയാണ്. ആത്മാഭിമാനം ഉയര്‍ത്തുകയാണ് വേണ്ടത്. നിങ്ങള്‍ സ്വയം ചെറുതാണെന്ന് ചിന്തിക്കരുത്. സ്ത്രീയും പുരുഷനും തുല്യരല്ല. പുരുഷന്‍ എന്ന് മുതുല്‍ ഗര്‍ഭം ധരിക്കുന്നോ അന്നേ അവര്‍ നമുക്കൊപ്പമാകൂ. - നീന ഗുപ്ത പറഞ്ഞു.
സ്ത്രീകള്‍ക്ക് ജീവിക്കാന്‍ പുരുഷന്മാര്‍ ആവശ്യമാണെന്നും താരം കൂട്ടിച്ചേര്‍ത്തു. എനിക്ക് രാവിലെ ആറ് മണിക്ക് വിമാനത്തില്‍ പോകേണ്ടതാണ്. ആ സമയത്ത് എനിക്ക് ബോയ്ഫ്രണ്ട് ഇല്ല. നാല് മണിക്ക് വീടിന് പുറത്തിറങ്ങിയപ്പോള്‍ നല്ല ഇരുട്ടാണ്. ഒരാള്‍ എന്നെ പിന്തുടരാന്‍ തുടങ്ങി. തിരിച്ച് വീട്ടിലേക്ക് പോയതിനാല്‍ എനിക്ക് ഫ്‌ളൈറ്റ് കിട്ടിയില്ല. അടുത്ത ദിവസം അതേ ഫ്‌ളൈറ്റ് തന്നെ ഞാന്‍ ബുക്ക് ചെയ്തു. പക്ഷേ ആണ്‍ സുഹൃത്തിന്റെ വീട്ടിലാണ് നിന്നത്. അദ്ദേഹം എന്നെ കൊണ്ടുപോയി വിട്ടു. എനിക്ക് പുരുഷനെ ആവശ്യമാണ്.- നീന ഗുപ്ത കൂട്ടിച്ചേര്‍ത്തു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

