മോഹൻലാലും എംജി ശ്രീകുമാറും ഒന്നിച്ച് ​ഗാനം ആലപിക്കുന്നതിന്റെയാണ് വിഡിയോ

വീഡിയോ ദൃശ്യം
Last Updated :20 January 2024, 9:00 am IST

News Now

അഭിനയത്തിൽ മാത്രമല്ല ​ഗായകനെന്ന നിലയിലും കയ്യടിനേടിയിട്ടുണ്ട് മോഹൻലാൽ. ഇപ്പോൾ മോഹൻലാലിനൊപ്പമുള്ള ഒരു അപൂർവ വിഡിയോ പങ്കുവച്ചിരിക്കുകയാണ് ​ഗായകൻ എംജി ശ്രീകുമാർ. പതിറ്റാണ്ടുകൾക്കു മുൻപ് ദോഹയിൽ നടന്ന സ്റ്റേജ് ഷോയിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ.  സിനിമാ–സംഗീതരംഗത്തെ പ്രമുഖരെല്ലാം പങ്കെടുത്ത പരിപാടിയിൽ നിത്യഹരിത നായകൻ‍ പ്രേം നസീറും ഉണ്ടായിരുന്നു. 

മോഹൻലാലും എംജി ശ്രീകുമാറും ഒന്നിച്ച് ​ഗാനം ആലപിക്കുന്നതിന്റെയാണ് വിഡിയോ. പരിപാടിയുടെ പ്രസന്ററായി എത്തി പ്രേം നസീർ പാട്ടുപാടാൻ മോഹൻലാലിനെ വേദിയിലേക്ക് ക്ഷണിക്കുന്നതും കാണാം. മലയാളത്തിന് ഇപ്പോൾ പാട്ട് പാടാൻ കഴിവുള്ള സൂപ്പർ സ്റ്റാർ ഉണ്ടെന്ന് പറഞ്ഞാണ് നസീർ മോഹൻലാലിനെ വേദിയിലേയ്ക്കു ക്ഷണിക്കുന്നത്. 

‘കണ്ടു കണ്ടറിഞ്ഞു’ എന്ന ചിത്രത്തിലെ ‘നീയറിഞ്ഞോ മേലെ മാനത്ത്’ എന്ന പാട്ടാണ് മോഹൻലാലും ശ്രീകുമാറും ചേർന്ന് ആലപിച്ചത്. ചിത്രത്തിനു വേണ്ടി മോഹന്‍ലാലും മാള അരവിന്ദനുമാണ് ആ ​ഗാനം ആലപിച്ച ഗാനമാണിത്. ‘ഓര്‍മ്മകള്‍..... ഓര്‍മ്മകള്‍. ദൈവത്തിനു നന്ദി’ എന്ന അടിക്കുറിപ്പോടെയാണ് എം.ജി.ശ്രീകുമാർ ഈ അപൂർവ വിഡിയോ പങ്കുവച്ചത്. ആരാധകർക്കിടയിൽ ശ്രദ്ധ നേടുകയാണ് ഈ വിഡിയോ. 

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates