എറണാകുളം ഇടപ്പള്ളിയിൽ തെരുവു കച്ചവടം നടത്തുന്ന രാജസ്ഥാൻ സ്വദേശിയായ അസ്മനെയാണ് മഹാദേവൻ തമ്പി കണ്ടെടുത്തത്

അസ്മൻ/ വിഡിയോ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 8:34 am IST

News Now

നമ്മൾ പല ആളുകളുടേയും മേക്കോവർ ഫോട്ടോഷൂട്ടും കണ്ടിട്ടുണ്ടാകും. പലരുടേയും മേക്കോവറുകൾ നമ്മെ ഞെട്ടിക്കാറുണ്ട്. പലപ്പോഴും സെലിബ്രിറ്റികളാവും വ്യത്യസ്ത ലുക്കിൽ എത്തുക. എന്നാൽ യഥാർത്ഥ മേക്കോവർ എന്തെന്ന് അറിയണമെങ്കിൽ ഈ വിഡിയോ കാണൂ. സെലിബ്രിറ്റി ഫോട്ടോ​ഗ്രാഫറായ മഹാദേവൻ തമ്പിയാണ് വ്യത്യസ്ത മേക്കോവർ ഫോട്ടോഷൂട്ടിലൂടെ അമ്പരപ്പിക്കുന്നത്. തെരുവിൽ സാധനങ്ങൾ വിൽക്കുന്ന അതിഥി തൊഴിലാളിയാണ് മഹാദേവൻ തമ്പിയുടെ മോഡലായി എത്തിയത്. 

എറണാകുളം ഇടപ്പള്ളിയിൽ തെരുവു കച്ചവടം നടത്തുന്ന രാജസ്ഥാൻ സ്വദേശിയായ അസ്മനെയാണ് മഹാദേവൻ തമ്പി കണ്ടെടുത്തത്. അസ്മനേയും കൂട്ടി തന്റെ സ്റ്റുഡിയോയിൽ എത്തിയ ശേഷമാണ് ഫോട്ടോഷൂട്ട് നടത്തിയത്. അസ്മയ്ക്കായി വ്യത്യസ്തമായ വസ്ത്രങ്ങളും ഒരുക്കിയിരുന്നു. ഓരോ വേഷത്തിലും അതിമനോഹരിയായിരുന്നു അവർ. ആദ്യം കുറച്ചു പേടിയുണ്ടായിരുന്നെങ്കിലും പിന്നീട് വളരെ മനോഹരമായാണ് അസ്മൻ ഫോട്ടോയ്ക്കായി പോസ് ചെയ്തത്

മഹാദേവൻ തമ്പി തന്റെ യൂട്യൂബ് ചാനലിലൂടെയാണ് വിഡിയോ പുറത്തുവിട്ടത്. തന്റെ ഏറ്റവും പ്രിയപ്പെട്ട് ഫോട്ടോഷൂട്ടുകളിലൊന്നാണ് ഇതെന്നാണ് അദ്ദേഹം പറഞ്ഞത്. വളരെ കാലങ്ങളായി തന്നെ തന്റെ മനസ്സിൽ ഉണ്ടായിരുന്ന ഈ ആശയം സുഹൃത്തുക്കളോട് പങ്കുവെക്കുകയും അത്തരത്തിൽ ഉണ്ടായ കൂട്ടായ ശ്രമമായിരുന്നു ഈ ഫോട്ടോഷൂട്ട് എന്ന് മഹാദേവൻ തമ്പി പറയുന്നു. മേക്കപ്പ് ചെയ്തതിന് ശേഷവും മേക്കോവര്‍ ചിത്രം കണ്ടതിനു ശേഷമുള്ള അവരുടെ സന്തോഷം കാണുക എന്നതായിരുന്നു ഫോട്ടോഷൂട്ടിലൂടെ ലക്ഷ്യമിട്ടത് എന്നാണ് അദ്ദേഹം പറയുന്നത്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ പ്രവീണാണ് അസ്മനെ സുന്ദരിയാക്കിയത്. ഷെറിനാണ് കോസ്റ്റ്യൂം. വിഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates