'ചെരുപ്പില്ലാതെയാണ് ഓടിയത്, അത്ര സ്മൂത്താണ് റോഡ്'; മലയോര ഹൈവേയെ പ്രശംസിച്ച് മിലിന്ദ് സോമന്‍

ഈ റോഡ് പെര്‍ഫെക്ടായിരുന്നു. ഇവിടെ ബെയര്‍ഫൂട്ട് മാരത്തണ്‍ തന്നെ വെക്കാം

Milind Soman
Milind SomanSource by : എക്സ്
Last Updated :22 February 2026, 2:48 pm IST

ഹൈവേ റണ്ണിന് പിന്നാലെ പീരുമേട്-ദേവികുളം മലയോര ഹൈവെ നിര്‍മാണത്തെ പ്രശംസിച്ച് നടന്‍ മിലിന്ദ് സോമന്‍. താന്‍ നഗ്നപാദനായിട്ടാണ് ഓടിയതെന്നും വളരെ സ്മൂത്തായ റോഡില്‍ മാത്രമേ അങ്ങനെ ഓടാന്‍ സാധിക്കുകയുള്ളൂവെന്നും മിലിന്ദ് പറയുന്നു.

''കേരളത്തില്‍ വന്നതില്‍ അതിയായ സന്തോഷം. പതിനാല് വര്‍ഷത്തിലധികമായി ഞാന്‍ കേരളത്തില്‍ വരാറുണ്ട്. സ്വിമ്മിങ് മത്സരത്തിനായും വന്നിട്ടുണ്ട്. ഫിറ്റ്‌നെസിനെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചുമൊക്കെ അവബോധമുള്ളവരാണ് കേരളത്തിലുള്ളത്. ഇതുപോലെയുള്ള ഗംഭീരമായ പരിപാടികള്‍ ഇനിയും സംഘടിപ്പിച്ച് ആ അവബോധം കൂടുതല്‍ ശക്തമാക്കണം'' താരം പറയുന്നു.

''ഹൈവ വളരെ മനോഹരമായിരുന്നു. ഞാന്‍ നഗ്നപാദനായാണ് ഓടിയത്. ഷൂസ് പോലും ധരിച്ചിരുന്നില്ല. നഗ്നപാദനായി ഓടുന്നത് ഞാന്‍ ആസ്വദിക്കാറുണ്ട്. പക്ഷെ റോഡ് സ്മൂത്താണെങ്കല്‍ മാത്രമേ അത് സാധ്യമാവുകയുള്ളൂ. ഈ റോഡ് പെര്‍ഫെക്ടായിരുന്നു. ഇവിടെ നമുക്ക് ബെയര്‍ഫൂട്ട് മാരത്തണ്‍ തന്നെ വെക്കാം. രാജ്യത്തെ എല്ലാ ബെയര്‍ഫൂട്ട് റണ്ണാര്‍മാരും വരും'' എന്നും മിലിന്ദ് പറയുന്നു.

പീരുമേട്-ദേവികുളം മലയോര ഹൈവേയുടെ ഭാഗമായി കിഫ്ബി വഴി 235 കോടി രൂപ ചെലവഴിച്ചുള്ള കുട്ടിക്കാനം-ചപ്പാത്ത്-കട്ടപ്പന പാതയുടെ പൂര്‍ത്തീകരണത്തിന്റെ പ്രചരണത്തിനായാണ് ഹില്‍ ഹൈവേ റണ്‍ നടത്തിയത്. മന്ത്രി റോഷി അഗസ്റ്റിന്‍ ആണ് റണ്‍ ഫ്‌ളാഗ് ഓഫ് ചെയ്തത്. കുട്ടിക്കാനം മുതല്‍ ചപ്പാത്ത് വരെ 20 കിലോമീറ്റര്‍ ദൂരമാണ് മിലിന്ദ് സോമനും സംഘവും ഓടിയത്.

News Now

Summary

Milind Soman priases kerala hill highway road after the run. Says he run barefoot.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics