വീട്ടിൽ നിന്ന് മയക്കുമരുന്നും കഞ്ചാവും പിടികൂടി, നടി സോണിയ അ​ഗർവാൾ കസ്റ്റഡിയിൽ

കന്നഡ നടന്‍ ഭരത്, ഡിജെ ചിന്നപ്പ എന്നിവരേയും എൻസിബി കസ്റ്റഡിയിലെടുത്തു

സോണിയ അഗര്‍വാൾ
Last Updated :20 January 2024, 8:48 am IST

ബാം​ഗളൂർ; മയക്കുമരുന്നു കേസിൽ തെന്നിന്ത്യൻ നടിയും മോഡലുമായ സോണിയ അഗര്‍വാൾ കസ്റ്റഡിയിൽ. താരത്തിന്റെ ഫ്ളാറ്റിൽ നിന്ന് മയക്കുമരുന്നു കഞ്ചാവും പിടിച്ചെടുത്തതിനു പിന്നാലെയാണ് അറസ്റ്റിലായത്. കന്നഡ നടന്‍ ഭരത്, ഡിജെ ചിന്നപ്പ എന്നിവരേയും എൻസിബി കസ്റ്റഡിയിലെടുത്തു. 

ഇന്നലെയാണ് കോസ്മെറ്റിക്സ് ഇന്റസ്ട്രിയലിസ്റ്റു കൂടിയായ സോണിയ അഗര്‍വാളിന്റെ വീട്ടിൽ റെയ്ഡ് നടക്കുന്നത്. എന്നാൽ ആ സമയത്ത് സോണിയ വീട്ടിലുണ്ടായിരുന്നില്ല. തുടർന്ന് ഹോട്ടൽ മുറിയിൽ നിന്നാണ് കസ്റ്റഡിയിലെടുക്കുന്നത്. കര്‍ണാടക അതിര്‍ത്തിയില്‍ നിന്ന് 21 കോടി രൂപ വിലവരുന്ന കഞ്ചാവ് ഇന്നലെ എന്‍സിബി പിടികൂടിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന.

കന്നഡ സിനിമ മേഖലയില്‍ വന്‍ മയക്കുമരുന്ന് മാഫിയ പ്രവര്‍ത്തിക്കുന്നതായി ബംഗ്ലൂരു പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നടിമാരായ സജ്ഞന ഗല്‍റാണി, രാഗ്വിണി ദിവേദി എന്നിവരും മയക്കുമരുന്ന് ഉപയോഗിച്ചതായി നേരത്തെ ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടും അന്വേഷണം നടക്കുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now