
'രജിനിഫെെഡ്'; ഒരു മണിക്കൂറില്‍ 1 കോടി 61 ലക്ഷം പ്രീസെയില്‍; കേരളത്തില്‍ റെക്കോര്‍ഡ് ബുക്കിങുമായി 'ജയിലര്‍ 2'
ചിത്രം ഒക്ടോബർ 15 ന് ആഗോള റിലീസായി എത്തും
രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ‘ജയിലർ 2’ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചതിന് പിന്നാലെ കേരളത്തിൽ വൻ തരംഗം. ബുക്കിങ് ആരംഭിച്ച് 1 മണിക്കൂറിനുള്ളിൽ തന്നെ 1 കോടി 61 ലക്ഷം രൂപയ്ക്ക് മുകളിൽ റെക്കോർഡ് പ്രീസെയിൽ ആണ് ചിത്രത്തിന് കേരളത്തിൽ നടന്നത്. മണിക്കൂറിൽ 40000 ടിക്കറ്റുകൾക്ക് മുകളിൽ എന്ന നിരക്കിലാണ് ചിത്രത്തിൻ്റെ ടിക്കറ്റ് വിൽപന ആദ്യ മണിക്കൂറുകളിൽ ബുക്ക് മൈ ഷോയിൽ നടന്നത്.
ബുക്കിംങ് തുടങ്ങി ആദ്യ മണിക്കൂറിൽ 12000 ത്തിലധികം ടിക്കറ്റുകൾ വിറ്റ് കൊണ്ട് ഡിസ്ട്രിക്ട് ബൈ സൊമാറ്റോ ആപ്പിലും കേരളത്തിലെ പ്രീ സെയിലിൽ ചിത്രം പുതിയ റെക്കോർഡ് സൃഷ്ടിച്ചു. ഡിസ്ട്രിക്റ്റ് ആപ്പിൻ്റെ കേരളത്തിലെ പ്രീ ബുക്കിംങ് ചരിത്രത്തിൽ ആദ്യമായാണ് ഒരു ചിത്രത്തിൻ്റെ 12000 ത്തിലധികം ടിക്കറ്റുകൾ ആദ്യ ഒരു മണിക്കൂറിൽ വിറ്റു പോകുന്നത്. ബുക്ക് മൈ ഷോ, ഡിസ്ട്രിക്റ്റ് ബൈ സൊമാറ്റോ, ടിക്കറ്റ് ന്യൂ എന്നീ ആപ്പുകൾ വഴിയും കൗണ്ടർ വിൽപന വഴിയും ആദ്യ മണിക്കൂറിൽ ചിത്രത്തിൻ്റെ 1 ലക്ഷത്തിലധികം ടിക്കറ്റുകളാണ് കേരളത്തിൽ വിറ്റ് പോയത്.
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രം കേരളത്തിൽ ശ്രീ ഗോകുലം ഗോപാലൻ്റെ ശ്രീ ഗോകുലം മൂവീസാണ് വിതരണം ചെയ്യുന്നത്. ചിത്രം ഒക്ടോബർ 15 ന് ആഗോള റിലീസായി എത്തും. കേരളത്തിലെ എണ്ണൂറോളം സ്ക്രീനുകളിൽ റെക്കോർഡ് റിലീസായി ആണ് ചിത്രമെത്തുന്നത്.
ബുക്ക് മൈ ഷോയിൽ ട്രെൻഡിങ്ങായി തുടരുന്ന ചിത്രത്തിന്, ഡിസ്ട്രിക്റ്റ് ബൈ സൊമാറ്റോ ആപ്പിൽ മോസ്റ്റ് ഹൈപ്പ്ഡ് ബാഡ്ജും ഇതിനോടകം ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തുടനീളം ഗംഭീര ബുക്കിംഗാണ് ചിത്രത്തിന് ലഭിക്കുന്നത്. പല കേന്ദ്രങ്ങളിലും ആദ്യ ദിവസത്തെ മുഴുവൻ ഷോകളും ഇതിനോടകം ഫുൾ ആയതോടെ കൂടുതൽ ഷോകൾ ചേർക്കാനുള്ള ഒരുക്കങ്ങളും പുരോഗമിക്കുകയാണ്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിൻ്റെ കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ.
കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ, കണ്ണൂർ, കോട്ടയം തുടങ്ങി കേരളത്തിലെ പ്രധാന നഗരങ്ങളിലെല്ലാം ചിത്രത്തിന് വലിയ ബുക്കിംഗ് ആവേശമാണ് അനുഭവപ്പെടുന്നത്. ആദ്യ ദിനം തന്നെ ചിത്രം കാണാനുള്ള ആരാധകരുടെ തിരക്കാണ് ബുക്കിംഗിൽ പ്രതിഫലിക്കുന്നത്. ഡിമാൻഡ് വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ കൂടുതൽ പ്രദർശനങ്ങൾ ഉൾപ്പെടുത്തുന്നുണ്ട്. പ്രധാന തിയേറ്ററുകളിൽ റിലീസ് ദിനത്തിൽ മാരത്തൺ ഷോകൾ ഒരുക്കാനുള്ള പദ്ധതികളും സജീവമാണ്.
‘ജയിലർ 2’ ൻ്റെ ബുക്കിംഗിൽ മോഹൻലാൽ ഫാക്ടറും വലിയ രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. ആദ്യ ഭാഗത്തിൽ അതിഥി വേഷത്തിലെത്തി കൈയടി നേടിയ മോഹൻലാൽ രണ്ടാം ഭാഗത്തിലും എത്തുന്നുവെന്നത് മലയാളി പ്രേക്ഷകരുടെ പ്രതീക്ഷ വർധിപ്പിക്കുന്നു. ട്രെയ്‌ലറിൽ മാസ് ലുക്കിൽ പ്രത്യക്ഷപ്പെട്ട മോഹൻലാലിന്റെ രംഗങ്ങളും ആരാധകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്. രജനികാന്തിന്റെയും മോഹൻലാലിന്റെയും സാന്നിധ്യം ഒരുമിക്കുന്ന ചിത്രം ബിഗ് സ്ക്രീനിൽ കാണാനുള്ള ആവേശമാണ് ബുക്കിംഗിലും പ്രകടമാകുന്നത്.
ബ്ലോക്ക്ബസ്റ്റർ വിജയമായ ‘ജയിലറി’ന് ശേഷം മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത് വീണ്ടും എത്തുന്ന ചിത്രത്തിൽ ശിവ രാജ്കുമാറും തിരിച്ചെത്തുന്നുണ്ട്. സുരാജ് വെഞ്ഞാറമൂട്, എസ്.ജെ. സൂര്യ, വിദ്യ ബാലൻ, മിഥുൻ ചക്രവർത്തി, യോഗി ബാബു, ഹക്കീം ഷാജഹാൻ തുടങ്ങിയവരും താരനിരയിലുണ്ട്. അനിരുദ്ധ് രവിചന്ദറിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നെൽസൺ ദിലീപ്കുമാറിന്റെ മാസ് അവതരണവും ചിത്രത്തിന്റെ പ്രതീക്ഷകൾ ഉയർത്തുന്നു.
ഒക്ടോബർ 15ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തുന്ന ‘ജയിലർ 2’ കേരളത്തിൽ പുലർച്ചെ ആറുമണിക്ക് ആദ്യ പ്രദർശനത്തോടെ റിലീസ് ആരംഭിക്കും. റിലീസ് ദിനം അടുക്കുമ്പോൾ ബുക്കിംഗ് കൂടുതൽ ശക്തമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകരും തിയേറ്റർ മേഖലയിലുള്ളവരും. കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിൽ മാരത്തൺ ഷോകളും അധിക പ്രദർശനങ്ങളും കൂടി വരുന്നതോടെ ആദ്യ ദിനം തന്നെ വലിയ ആഘോഷമായി ‘ജയിലർ 2’ മാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
രചന, സംവിധാനം: നെൽസൺ ദിലീപ്കുമാർ, നിർമ്മാതാവ്: കലാനിധി മാരൻ, ബാനർ: സൺ പിക്ചേഴ്സ്, ഛായാഗ്രഹണം: വിജയ് കാർത്തിക് കണ്ണൻ, എഡിറ്റിംഗ്: ആർ. നിർമ്മൽ, സംഗീതം: അനിരുദ്ധ് രവിചന്ദർ, പ്രൊഡക്ഷൻ ഡിസൈനർ: ഡോ. കെ. കിരൺ, ആക്ഷൻ: ചേതൻ ഡി'സൂസ, കോസ്റ്റ്യൂം ഡിസൈനർമാർ: പല്ലവി സിംഗ്, മുതുൽ ഹഫീസ്, സൗണ്ട് മിക്സ്: സുരേൻ ജി., സൗണ്ട് ഡിസൈൻ: സുരേൻ ജി., എസ്. അളഗിയകൂത്തൻ, കളറിസ്റ്റ്: ആൻഡ്രിയാസ് ബ്രൂക്കൽ, ഡി.ഐ. ലാബ്: അന്നപൂർണ സ്റ്റുഡിയോസ്, വി.എഫ്.എക്സ്. പ്രൊഡ്യൂസർ: സന്തോഷ് രാജു, മേക്കപ്പ്: പട്ടണം റഷീദ്, സി. ഹരിനാഥ്, സ്റ്റിൽസ്: വി. സിത്തിരസു, പബ്ലിസിറ്റി ഡിസൈൻ: കബിലൻ ചെല്ലയ്യ, പ്രൊഡക്ഷൻ കൺട്രോളർമാർ: ഡി. രമേഷ് കുച്ചിരായർ, ആർ. എസ്. സുരേഷ് മണിയൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുനിൽ റെഡ്ഡി, പി.ആർ.ഒ: ശബരി.
News Now
അനര്‍ഹര്‍ റേഷന്‍ കാര്‍ഡ് സറണ്ടര്‍ ചെയ്യണം; പിഴ ഒഴിവാക്കാം, രണ്ട് മാസത്തെ സാവകാശം
ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് മാര്‍ച്ച്, ഗ്യാനേഷിനെ മാറ്റാൻ നിയമസഭയിൽ പ്രമേയം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

സിഎംആര്‍എല്‍ അഴിമതി കേസ്: വിജിലന്‍സ് ഇന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും

ഒമാന്‍ തീരത്ത് കപ്പലിന് നേരെ ആക്രമണം; രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി, അപലപിച്ച് വിദേശകാര്യമന്ത്രാലയം
Summary
Jailer 2 showe record advance booking in kerala. gets more than one crore in first hour of the booking.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




